Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: India

പാകിസ്താന്റെ ആണവപദ്ധതി സമാധാനത്തിനും സ്വയരക്ഷയ്ക്കും മാത്രം: ഷഹബാസ് ഷരീഫ്

ഇസ്ലാമാബാദ്: പാകിസ്താന്റെ ആണവപദ്ധതി സമാധാനപരമായ ആവശ്യങ്ങള്‍ക്കും സ്വയംരക്ഷയ്ക്കും മാത്രമുള്ളതെന്ന് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്. ശനിയാഴ്ച ഇസ്ലാമാബാദില്‍ പാകിസ്താനി വിദ്യാര്‍ഥികളുമായുള്ള ആശയവിനിമയത്തിനിടെയാണ് ഷഹബാസ് ഷരീഫ് ഇക്കാര്യം പറഞ്ഞത്. മുൻപ് ഇന്ത്യ-പാക് സംഘര്‍ഷവേളയില്‍ മുഴുവന്‍ ആയുധങ്ങളും-പരമ്പരാഗതമായവയും ആണവായുധങ്ങളും-ഉപയോഗിക്കാന്‍ മടിക്കില്ലെന്ന് റഷ്യയിലെ പാകിസ്താന്‍ അംബാസഡര്‍ മുഹമ്മദ് ഖാലിദ് ജമാലി പറഞ്ഞിരുന്നു. ഈ നിലപാടിന് വിരുദ്ധമായ പ്രസ്താവനയാണ് ഇപ്പോള്‍ ഷഹബാസ് ഷരീഫില്‍നിന്നുണ്ടായിരിക്കുന്നത്. ഇന്ത്യയുമായുണ്ടായ നാലുദിവസത്തെ സംഘര്‍ഷത്തില്‍ 55 പാക് സൈനികര്‍ കൊല്ലപ്പെട്ടെന്നും രാജ്യം മുഴുവന്‍ ശക്തിയും ഉപയോഗിച്ച് തിരിച്ചടിച്ചെന്നും ഷഹബാസ് ഷരീഫ് പറഞ്ഞു. […]
Read more

തെലുങ്ക് നടന്‍ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

ഹൈദരാബാദ്: പ്രശസ്ത തെലുങ്ക് നടന്‍ കോട്ട ശ്രീനിവാസ റാവു (83) അന്തരിച്ചു. ജൂബിലി ഹില്‍സിലെ ഫിലിംനഗറിലുള്ള വീട്ടില്‍ ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം. ദീര്‍ഘനാളായി അസുഖബാധിതനായിരുന്നു. 978-ല്‍ പ്രണം ഖരീദു എന്ന ചിത്രത്തിലൂടെയാണ് ശ്രീനിവാസ റാവു സിനിമയിലെത്തുന്നത്. തെലുങ്കിന് പുറമെ തമിഴ്, ഹിന്ദി, കന്നഡ, മലയാളം ചിത്രങ്ങളിലും ശ്രീനിവാസ റാവു അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടിയെ നായകനാക്കി ജയരാജ് സംവിധാനം ചെയ്ത് 2011-ല്‍ പുറത്തിറങ്ങിയ ദി ട്രെയിന്‍ എന്ന ചിത്രത്തിലാണ് അദ്ദേഹം മലയാളത്തില്‍ അഭിനയിച്ചത്. വിവിധ ഭാഷകളിലായി 750-ലേറെ ചിത്രങ്ങളില്‍ അഭിനയിച്ച […]
Read more

ഗുജറാത്തില്‍ പാലം തകര്‍ന്നുണ്ടായ ദുരന്തം: ഉദ്യോഗസ്ഥരുടെ അനാസ്ഥയെന്ന് കണ്ടെത്തല്‍

ഗുജറാത്തിലെ വഡോദരയില്‍ പാലം തകർന്നുണ്ടായ ദുരന്തത്തിന് കാരണം ഉദ്യോഗസ്ഥരുടെ ഗുരുതരമായ അനാസ്ഥയെന്ന് കണ്ടെത്തല്‍. ഉന്നത സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നാല് എന്‍ജിനീയര്‍മാരെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. സംസ്ഥാനത്തെ മറ്റു പാലങ്ങളെ കുറിച്ചും അവലോകനം നടത്താന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. 2022ല്‍ പാലത്തിന്റെ ചില ഭാഗങ്ങള്‍ അടര്‍ന്നു തുടങ്ങിയപ്പോള്‍ തന്നെ സര്‍ക്കാരിന് അപായ മുന്നറിയിപ്പ് കിട്ടിയതാണ്. ഇക്കാര്യത്തില്‍ പഞ്ചായത്ത് അംഗം റോഡ് ആന്‍ഡ് ബില്‍ഡിംഗ് വകുപ്പിന് അയച്ച കത്തും പുറത്തുവന്നിട്ടുണ്ട്. എന്നിട്ടും അപകടാവസ്ഥയിലുള്ള പാലത്തിലൂടെയുള്ള ഗതാഗതം നിയന്ത്രിക്കാനോ നിരോധിക്കാനോ കഴിഞ്ഞില്ല. […]
Read more

ഇന്ത്യക്കാര്‍ക്ക് യുപിഐ ആപ്പ് വഴി യുഎഇയില്‍ ഇടപാടുകള്‍ നടത്താം

ഇന്ത്യക്കാര്‍ക്ക് യുപിഐ ആപ്പ് വഴി യുഎഇയിലെ ഇടപാടുകള്‍ നടത്താൻ സൗകര്യമൊരുങ്ങും. ഇത് സംബന്ധിച്ച് യുഎഇയുടെ ഡിജിറ്റല്‍ പേയ്മെന്റ് ശൃംഖലയായ ‘ആനി’യുമായി യുപിഐ ധാരണയിലെത്തി. ഇതുവഴി ഇന്ത്യക്കാര്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് മുഴുവന്‍ ഇടപാടുകളും നടത്താന്‍ സാധിക്കും. ഇതുവഴി ഇന്ത്യക്കാര്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് എല്ലാ ഇടപാടുകളും നടത്താൻ സാധിക്കും. ഇന്ത്യന്‍ പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും മികച്ചതും വേറിട്ടതുമായ യാത്രാനുഭവമാണ് ലഭിക്കുകയെന്ന് ദുബായിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സതീഷ് കുമാര്‍ ശിവന്‍ പറഞ്ഞു. നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ […]
Read more

50 രൂപയുടെ നാണയമിറക്കില്ല; ആളുകള്‍ക്കിഷ്ടം നോട്ട്

ന്യൂഡല്‍ഹി: അമ്പത് രൂപയുടെ നാണയം പുറത്തിറക്കാൻ പദ്ധതിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. നിലവിലുള്ള പത്ത്, ഇരുപത് രൂപാ നാണയങ്ങളെക്കാള്‍ ആളുകള്‍ക്കിഷ്ടം നോട്ടുകള്‍ ഉപയോഗിക്കാൻ ആണെന്നും കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. അമ്പതുരൂപാ നാണയങ്ങള്‍ ഇറക്കാന്‍ നിര്‍ദേശിക്കണമെന്ന ഹര്‍ജിയിലാണ് സർക്കാരിന്റെ മറുപടി. നാണയങ്ങളുടെ സൗകര്യവും സ്വീകാര്യതയും സംബന്ധിച്ച് റിസര്‍വ് ബാങ്ക് 2022-ല്‍ സര്‍വേ നടത്തിയിരുന്നു. നാണയത്തെക്കാള്‍ ആളുകള്‍ ഇഷ്ടപ്പെടുന്നത് കറന്‍സി നോട്ടുകളാണെന്നാണ് സർവേയിൽ വ്യക്തമായത്. Content: No 50 rupee coin; people prefer notes
Read more

ജാർഖണ്ടിൽ ആനയുടെ പ്രസവത്തിന് കാവൽ നിന്ന് ഇന്ത്യൻ റെയിൽവേ

റാഞ്ചി: ജാർഖണ്ടിൽ ആനയുടെ പ്രസവത്തിന് കാവൽ നിന്ന് ഇന്ത്യൻ റെയിൽവേ. റെയിൽവേ ട്രാക്കിനടുത്താണ് കാട്ടാന പ്രസവിച്ചത്. ഇതേത്തുടർന്ന് കൽക്കരിയുമായി വന്ന ട്രെയിൻ രണ്ടു മണിക്കൂർ പിടിച്ചിട്ടു. അമ്മ ആനയും കുട്ടിയും ഉൾവനത്തിലേക്ക് പോകുന്നത് വരെ ട്രെയിൻ നിർത്തിയിടുകയായിരുന്നു. ഉൾവനത്തിലൂടെ കടന്നുപോകുന്ന ട്രാക്കിലാണ് സംഭവം. ട്രാക്ക് ചരക്ക് ഗതാഗതത്തിന് മാത്രമായി ഉപയോഗിക്കുന്നതായിരുന്നു. അമ്മ ആനയും കുട്ടിയും സുരക്ഷിതരെന്ന് വനംവകുപ്പ് അറിയിച്ചു.
Read more

ദേശീയ പണിമുടക്ക്; ഡല്‍ഹിയില്‍ എല്ലാം സാധാരണനിലയില്‍

ന്യൂഡൽഹി: ഉത്തരേന്ത്യയിൽ ദേശീയ പണിമുടക്ക് ശാന്തം. നിരത്തുകളിൽ പൊതുഗതാഗതം ഉൾപ്പെടെയുള്ളവ സാധാരണ നിലയിലാണ്. സാധാരണയായി ഡൽഹിയിൽ പണിമുടക്കുകൾക്ക് വലിയ സ്വീകാര്യത ലഭിക്കാറില്ല. എന്നാൽ കാർഷിക മേഖലയെയും വ്യാവസായിക മേഖലകളെയും പണിമുടക്ക് സാരമായി ബാധിക്കുമെന്നാണ് നിഗമനം. എന്നാൽ ഡൽഹിയിലെ അതിർത്തി പ്രദേശങ്ങളിലുള്ള വ്യാവസായിക മേഖലകളിലെ തൊഴിലാളികളെല്ലാം പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. ഇവർ ഉൾപ്പെടുന്ന 10 ട്രേഡ് യൂണിയൻ സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്യുന്നത്. പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെ കർഷകർ പണിമുടക്കിൽ പങ്കെടുക്കും. ഏറ്റവും കൂടുതൽ കർഷക സംഘടനകൾക്ക് സ്വാധീനമുള്ള […]
Read more

ഇന്ത്യ-യുകെ വ്യാപാര കരാര്‍ ഈ മാസം അവസാനം ഒപ്പിടും

ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാര്‍ ഈ മാസം അവസാനം ഒപ്പിട്ടേക്കും. ഇതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിട്ടന്‍ സന്ദര്‍ശിക്കും. ഇന്ത്യ-യുകെ ബന്ധങ്ങളില്‍ നിര്‍ണായകമായ ഒരു ചുവടുവെപ്പായിരിക്കും ഇത്. ലേബര്‍ പാര്‍ട്ടി നേതാവ് കെയര്‍ സ്റ്റാര്‍മര്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി അധികാരമേറ്റതിനുശേഷം മോദിയുടെ ആദ്യ യുകെ സന്ദര്‍ശനമാണിത്. മെയ് മാസത്തില്‍ അവസാനിച്ച എഫ്ടിഎയില്‍ ഔപചാരികമായി ഒപ്പുവെക്കുന്നതിനെക്കുറിച്ച് ഇരു നേതാക്കളും ചേര്‍ന്ന് പ്രഖ്യാപനം നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. വ്യാപാര ഉടമ്പടി, സമഗ്ര തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ആഴത്തിലാക്കാനും ഉഭയകക്ഷി വ്യാപാര, നിക്ഷേപങ്ങള്‍ വര്‍ദ്ധിപ്പിക്കാനും […]
Read more

ഭാര്യയെ കൊന്ന ഭർത്താവ് പൊലീസിന് കീഴടങ്ങി

ഹരിയാന: ഹരിയാനയിലെ ഗുരുഗ്രാമില്‍ മുപ്പതുകാരന്‍ ഭര്യയെ കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം പ്രതി പൊലീസില്‍ കീഴടങ്ങുകയായിരുന്നു. രാജേന്ദ്ര പാര്‍ക് കോളനിയിലെ താമസക്കാരനായ കേതന്‍ ആണ് ഭാര്യ ജ്യോതി (27) യെ കൊലപ്പെടുത്തിയത്. ജ്യോതി മകളെ തല്ലിയതിനെ തുടര്‍ന്ന് ഇരുവരും തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണം. കേതന് ജെവാർ വിമാനത്താവളത്തിൽ കാർഗോ വിഭാഗത്തിലായിരുന്നു ജോലി. കേതനും ജ്യോതിയും വിവാഹിതരായിട്ട് ആറു വര്‍ഷം കഴിഞ്ഞു. പ്രണയ വിവാഹമായിരുന്നു ഇരുവരുടേതു൦. ഇവര്‍ക്ക് രണ്ട് കുട്ടികളാണ് ഉള്ളത്. മകളെ ജ്യോതി അടിക്കുന്നത് കണ്ടപ്പോൾ കേതന്‍ […]
Read more

ദേശീയ പണിമുടക്ക്; സർക്കാർ ജീവനക്കാരും ഭാഗമാകും

കേന്ദ്ര സർക്കാരിന്‍റെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് തൊഴിലാളി സംഘടനകൾ ആഹ്വനം ചെയ്ത പണിമുടക്ക് നാളെ. പത്ത് തൊഴിലാളി സംഘടനകൾ പണിമുടക്കിൽ ഭാഗമാകും. സിഐടിയു, ഐഎൻടിയുസി, എഐടിയുസി, എച്ച്എംഎസ്, എഐയുടിയുസി, ടിയുസിസി, എഐസിസിടിയു, എസ്ഇഡബ്യുഎ, എല്‍പിഎഫ്, യുടിയുസി എന്നീ 10 ദേശീയ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്. സംയുക്ത കിസാൻ മോർച്ചയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര – സംസ്ഥാന സർക്കാർ ജീവനക്കാർ, വാണിജ്യ – വ്യവസായ മേഖലയിലെ തൊഴിലാളികൾ ബാങ്ക് ഇൻഷുറൻസ് തപാൽ ടെലികോം തുടങ്ങിയ മേഖലയിലെ […]
Read more
Advertisement
WhiteswanTV Footer