Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഭാര്യയെ കൊന്ന ഭർത്താവ് പൊലീസിന് കീഴടങ്ങി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഹരിയാന: ഹരിയാനയിലെ ഗുരുഗ്രാമില്‍ മുപ്പതുകാരന്‍ ഭര്യയെ കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം പ്രതി പൊലീസില്‍ കീഴടങ്ങുകയായിരുന്നു. രാജേന്ദ്ര പാര്‍ക് കോളനിയിലെ താമസക്കാരനായ കേതന്‍ ആണ് ഭാര്യ ജ്യോതി (27) യെ കൊലപ്പെടുത്തിയത്. ജ്യോതി മകളെ തല്ലിയതിനെ തുടര്‍ന്ന് ഇരുവരും തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണം. കേതന് ജെവാർ വിമാനത്താവളത്തിൽ കാർഗോ വിഭാഗത്തിലായിരുന്നു ജോലി.

കേതനും ജ്യോതിയും വിവാഹിതരായിട്ട് ആറു വര്‍ഷം കഴിഞ്ഞു. പ്രണയ വിവാഹമായിരുന്നു ഇരുവരുടേതു൦. ഇവര്‍ക്ക് രണ്ട് കുട്ടികളാണ് ഉള്ളത്. മകളെ ജ്യോതി അടിക്കുന്നത് കണ്ടപ്പോൾ കേതന്‍ ഇടപെട്ടു. തര്‍ക്കത്തിനിടെ ജ്യോതി കേതനെ അടിച്ചു. തുടര്‍ന്ന് ഷാൾ കഴുത്തില്‍ കുരുക്കി കേതന്‍ ജ്യോതിയെ കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഇയാൾ പൊലീസ് സ്റ്റേഷനിലെത്തി കൊലപാതക വിവരം തുറന്നു പറഞ്ഞു. സംഭവത്തില്‍ കൊല്ലപ്പെട്ട യുവതിയുടെ കുടുംബത്തിന്‍റെ ഭാഗത്തുനിന്നും ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്നും വിവാഹത്തിന് ശേഷം കുടുംബവുമായി ജ്യോതി അകന്നുകഴിയുകയായിരുന്നു എന്നും പൊലീസ് പറയുന്നു.

Recent News

Advertisement
WhiteswanTV Footer