Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: IndiaVsPakistan

പാകിസ്താനെ വീഴ്ത്തി ഇന്ത്യയ്ക്ക് പത്താം സാഫ് കിരീടം; ഫൈനലിൽ തകർപ്പൻ ജയം

ഫൈനൽ പോരാട്ടത്തിൽ പാകിസ്താനെ 2-1ന് പരാജയപ്പെടുത്തി ഇന്ത്യ പത്താം സാഫ് കിരീടം സ്വന്തമാക്കി. ആവേശകരമായ മത്സരത്തിൽ പിന്നിൽ നിന്ന ശേഷം തിരിച്ചടിച്ചാണ് ഇന്ത്യ കിരീടത്തിൽ മുത്തമിട്ടത്. രണ്ടാം പകുതിയിൽ പാകിസ്താൻ താരം ജുനൈദ് ഷാ ചുവപ്പുകാർഡ് കണ്ട് പുറത്തായത് മത്സരത്തിന്റെ ഗതി മാറ്റി. മത്സരത്തിന്റെ ആദ്യ പകുതിയിൽ പാകിസ്താനായിരുന്നു കൂടുതൽ ആധിപത്യം. ശാരീരികക്ഷമതയിലും സാങ്കേതിക മികവിലും മുന്നിട്ടുനിന്ന പാക് താരങ്ങൾ ഇന്ത്യൻ പ്രതിരോധത്തിന് നിരന്തരം വെല്ലുവിളി ഉയർത്തി. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിലാണ് പാകിസ്താൻ ലീഡ് നേടിയത്. […]
Read more

ക്രിക്കറ്റിന് പിന്നാലെ ഫുട്‍ബോളിലും തീപാറും പോരാട്ടം; സാഫ് കപ്പിൽ ഇന്ത്യ-പാക് ഫൈനൽ ഇന്ന്

ധാക്ക: ഏഷ്യാ കപ്പ് ക്രിക്കറ്റിലെ ആവേശപ്പോരാട്ടത്തിന് പിന്നാലെ ഇന്ത്യയും പാകിസ്താനും വീണ്ടും നേർക്കുനേർ. ഇത്തവണ ഫുട്ബോൾ മൈതാനത്താണ് അയൽരാജ്യങ്ങൾ ഏറ്റുമുട്ടുന്നത്. സാഫ് കപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ഇന്ത്യയും പാകിസ്താനും ചൊവ്വാഴ്ച കൊമ്പുകോർക്കും. ബംഗ്ലാദേശിലെ ധാക്ക നാഷണൽ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 7.30നാണ് കലാശപ്പോരാട്ടം. VETO OTT പ്ലാറ്റ്ഫോമിലൂടെ മത്സരം തത്സമയം കാണാം. ടെലിവിഷൻ സംപ്രേഷണം ഉണ്ടായിരിക്കില്ല. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ പത്താം സാഫ് കപ്പ് കിരീടമാണ് ലക്ഷ്യമിടുന്നത്. അതേസമയം, ചരിത്രത്തിലാദ്യമായി ഫൈനലിലെത്തിയ പാകിസ്താൻ കന്നിക്കിരീടം […]
Read more

തകര്‍ത്താടി അഭിഷേകും തിലകും; പാകിസ്ഥാന് മുന്നില്‍ ഇന്ത്യയുടെ റണ്‍മല

ടോക്കിയോ: ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റ് ഫൈനലിൽ പാകിസ്ഥാനെതിരെ ഇന്ത്യക്ക് മികച്ച സ്കോർ. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 211 റൺസെടുത്തു. ഇതോടെ പാകിസ്ഥാന് 212 റൺസാണ് ഇന്ത്യ വിജയലക്ഷ്യമായി നൽകിയത്. ഇന്ത്യൻ ഇന്നിങ്സിൽ അഭിഷേക് ശർമയും തിലക് വർമ്മയുമാണ് തിളങ്ങിയത്. 28 പന്തിൽ 61 റൺസെടുത്ത അഭിഷേക് ഏഴ് സിക്‌സും മൂന്ന് ഫോറും നേടി. 22 പന്തിൽ പുറത്താകാതെ 51 റൺസെടുത്ത തിലക് വർമ്മ നാല് […]
Read more

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ഫൈനൽ; ഇന്ത്യ-പാകിസ്ഥാൻ പോരാട്ടത്തിന് മഴ ഭീഷണി

നിഷിൻ (ജപ്പാൻ): ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലെ ആവേശകരമായ ഇന്ത്യ-പാകിസ്ഥാൻ ഫൈനലിന് നാളെ കളമൊരുങ്ങും. സെമിഫൈനലിൽ ശ്രീലങ്കയെ 124 റൺസിന് തകർത്താണ് ശ്രേയസ് അയ്യരുടെ നേതൃത്വത്തിലുള്ള ഇന്ത്യ ഫൈനലിലെത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 169 റൺസെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയെ ഇന്ത്യൻ ബൗളർമാർ 45 റൺസിന് പുറത്താക്കി. മറ്റൊരു സെമിഫൈനലിൽ ബംഗ്ലാദേശിനെ ആറ് വിക്കറ്റിന് തോൽപ്പിച്ചാണ് പാകിസ്ഥാൻ ഫൈനലിൽ പ്രവേശിച്ചത്. ഷാഹിബ്സാദ ഫർഹാനാണ് പ്രമുഖ താരങ്ങളില്ലാതെ ഇറങ്ങുന്ന പാകിസ്ഥാൻ […]
Read more

ഏഷ്യൻ ഗെയിംസ് മത്സരം; ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം സെമിയിലോ ഫൈനലിലോ മാത്രം

ഐച്ചി-നാഗോയ (ജപ്പാൻ): ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് മത്സരങ്ങളുടെ മത്സരക്രമം പ്രഖ്യാപിച്ചു. ടി20 ഫോർമാറ്റിൽ പൂർണ അന്താരാഷ്ട്ര പദവിയോടെ നടക്കുന്ന ടൂർണമെന്റിൽ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയും പാകിസ്ഥാനും നേർക്കുനേർ എത്തുക സെമിഫൈനലിലോ ഫൈനലിലോ മാത്രമായിരിക്കും. സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 1 വരെ ഐച്ചി പ്രവിശ്യയിലെ കോറോഗി അത്‌ലറ്റിക് പാർക്കിലാണ് ക്രിക്കറ്റ് മത്സരങ്ങൾ നടക്കുക. വനിതാ വിഭാഗം മത്സരങ്ങൾ സെപ്റ്റംബർ 17 മുതൽ 22 വരെയും പുരുഷ വിഭാഗം മത്സരങ്ങൾ സെപ്റ്റംബർ 24 മുതൽ ഒക്ടോബർ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix