Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: IPL2027

ഐപിഎല്‍ 2027 മിനി ലേലം ഡിസംബര്‍ 16-ന് ഗോവയില്‍; ഒരുക്കം തുടങ്ങി ടീമുകള്‍

ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2027 സീസണിന് മുന്നോടിയായുള്ള മിനി ലേലം ഡിസംബർ 16ന് ഗോവയിൽ നടക്കും. ബെംഗളൂരുവിൽ ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ഏകദിന മത്സരവും അന്നേ ദിവസമാണ് നടക്കുന്നത്. ഐപിഎൽ അധികൃതർ ഫ്രാഞ്ചൈസികൾക്ക് താരങ്ങളെ നിലനിർത്തുന്നതിനുള്ള അവസാന തീയതിയായി നവംബർ 15 തീരുമാനിച്ചു. താരങ്ങളെ നിലനിർത്താനുള്ള സമയപരിധി അവസാനിച്ചശേഷം ലേലത്തിനായി രജിസ്റ്റർ ചെയ്ത കളിക്കാരുടെ പട്ടിക ഫ്രാഞ്ചൈസികൾക്ക് കൈമാറും. ഇതിൽനിന്ന് ടീമുകൾക്ക് ആവശ്യമായ താരങ്ങളെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്താം. അന്തിമ താരപ്പട്ടികയും ലേലക്രമവും ലേലത്തിന് തൊട്ടുമുമ്പുള്ള […]
Read more

മുംബൈ ഇന്ത്യൻസ് നായകനായി രോഹിത് ശർമ്മ തിരിച്ചെത്തണം; തുറന്നുപറഞ്ഞ് ആർ അശ്വിൻ

മുംബൈ: അടുത്ത ഐപിഎൽ സീസണിൽ മുംബൈ ഇന്ത്യൻസിന്റെ നായകസ്ഥാനത്തേക്ക് രോഹിത് ശർമ്മയെ തിരിച്ചുകൊണ്ടുവരണമെന്ന് നിർദേശിച്ച് മുൻ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ. അഞ്ച് തവണ ഐപിഎൽ കിരീടം നേടിയ മുംബൈ ഇന്ത്യൻസ്, ഹാർദിക് പാണ്ഡ്യയ്ക്ക് കീഴിൽ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാത്ത സാഹചര്യത്തിലാണ് അശ്വിന്റെ നിർദേശം. 2024 സീസണിന് മുന്നോടിയായാണ് രോഹിത് ശർമ്മയെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറ്റി ഹാർദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യൻസ് നായകനാക്കിയത്. എന്നാൽ ശക്തമായ താരനിരയുണ്ടായിട്ടും ടീമിന് സ്ഥിരതയാർന്ന പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചില്ല. ഹാർദിക്കിന്റെ നേതൃത്വത്തിൽ […]
Read more

മുംബൈ ഇന്‍ഡ്യന്‍സിന്റെ പുതിയ മുഖ്യ പരിശീലകനായി കീറോണ്‍ പൊള്ളാര്‍ഡ്

മുംബൈ: ഐപിഎൽ 2027 സീസണിന് മുന്നോടിയായി മുംബൈ ഇന്ത്യൻസിന്റെ പുതിയ മുഖ്യ പരിശീലകനായി മുൻ വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ കീറോൺ പൊള്ളാർഡിനെ നിയമിച്ചു. ടീമിന്റെ ബാറ്റിങ് പരിശീലകനായി പ്രവർത്തിച്ചുവരികയായിരുന്ന പൊള്ളാർഡിന് സ്ഥാനക്കയറ്റം നൽകുകയായിരുന്നു. മഹേല ജയവർധനെ പരിശീലകസ്ഥാനം ഒഴിഞ്ഞതോടെയാണ് പുതിയ നിയമനം. രണ്ട് ഘട്ടങ്ങളിലായാണ് ജയവർധനെ മുംബൈ ഇന്ത്യൻസിന്റെ മുഖ്യ പരിശീലകനായി പ്രവർത്തിച്ചത്. 2017 മുതൽ 2022 വരെയായിരുന്നു ആദ്യ ഘട്ടം. 2024 മുതൽ 2026 വരെ രണ്ടാം ഘട്ടത്തിലും അദ്ദേഹം ടീമിനെ പരിശീലിപ്പിച്ചു. മുംബൈയുടെ അഞ്ച് […]
Read more

IPL 2027; ഡൽഹി ക്യാപിറ്റൽസിന്റെ മുഖ്യ പരിശീലകനായി സൗരവ് ഗാംഗുലി

ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2027 സീസണിൽ ഡൽഹി ക്യാപിറ്റൽസിന്റെ മുഖ്യ പരിശീലകനായി മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയെ നിയമിച്ചു. ഫ്രാഞ്ചൈസിയുമായി വർഷങ്ങളായി വിവിധ ചുമതലകളിൽ പ്രവർത്തിച്ച ശേഷമാണ് ഗാംഗുലി ആദ്യമായി ഡൽഹിയുടെ ഹെഡ് കോച്ച് സ്ഥാനത്തെത്തുന്നത്. 2019ൽ ഉപദേഷ്ടാവായാണ് ഗാംഗുലി ഡൽഹി ക്യാപിറ്റൽസുമായി ചേർന്നത്. പിന്നീട് പുരുഷ-വനിതാ ടീമുകളുടെ ഡയറക്ടർ ഓഫ് ക്രിക്കറ്റ് ഉൾപ്പെടെ വിവിധ ചുമതലകൾ വഹിച്ചു. ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിന്റെ മുഖ്യ പരിശീലകനാകുന്നത് അദ്ദേഹത്തിന്റെ ആദ്യ അവസരമാണ്. കഴിഞ്ഞ രണ്ട് സീസണുകളിൽ […]
Read more

ധോണി ഓഹരി ആവശ്യപ്പെട്ടെന്ന വാർത്ത തള്ളി CSK; ‘അഭ്യൂഹങ്ങൾ അടിസ്ഥാനരഹിതം’

ചെന്നൈ: ഐപിഎൽ ഫ്രാഞ്ചൈസിയായ ചെന്നൈ സൂപ്പർ കിങ്സിൽ എം.എസ്. ധോണി ഓഹരി ആവശ്യപ്പെട്ടെന്ന റിപ്പോർട്ടുകൾ തള്ളി ടീം മാനേജ്മെന്റ്. പ്രചരിക്കുന്ന വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണെന്ന് സിഎസ്കെ സിഇഒ കാശി വിശ്വനാഥൻ വ്യക്തമാക്കി. ധോണി സിഎസ്കെയിൽ വലിയ ഓഹരി പങ്കാളിത്തം ആവശ്യപ്പെട്ടെന്നും മാനേജ്മെന്റ് ആവശ്യം നിരസിച്ചതിനെ തുടർന്ന് ഇരുവിഭാഗങ്ങളും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടെന്നുമായിരുന്നു റിപ്പോർട്ടുകൾ. ധോണി ആദ്യം 25 ശതമാനം ഓഹരി ആവശ്യപ്പെട്ടെന്നും സിഎസ്കെ മൂന്ന് ശതമാനം മാത്രം വാഗ്ദാനം ചെയ്തെന്നുമായിരുന്നു പ്രചാരണം. പിന്നീട് ആവശ്യം 18 ശതമാനമായി കുറച്ചെങ്കിലും […]
Read more

ഗുജറാത്തിലേക്ക് മടങ്ങാൻ ഹാർദിക് പാണ്ഡ്യ? മുംബൈ വിടാനുള്ള നീക്കത്തിൽ വൻ ട്വിസ്റ്റ്

മുംബൈ: ഐപിഎൽ അടുത്ത സീസണിന് മുന്നോടിയായി താരകൈമാറ്റ ചർച്ചകൾ സജീവമാകുന്നതിനിടെ മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യയെ ചുറ്റിപ്പറ്റി പുതിയ അഭ്യൂഹങ്ങൾ. മുൻ ടീമായ ഗുജറാത്ത് ടൈറ്റൻസിലേക്ക് മടങ്ങാൻ ഹാർദിക് താൽപര്യം പ്രകടിപ്പിച്ചിരുന്നുവെന്നും, എന്നാൽ ക്യാപ്റ്റൻസി ആവശ്യപ്പെട്ടതോടെ ട്രേഡ് നീക്കം പരാജയപ്പെട്ടുവെന്നുമാണ് റിപ്പോർട്ടുകൾ. ഹാർദിക്കിനെ ടീമിലേക്ക് തിരിച്ചെത്തിക്കുന്നതിൽ ഗുജറാത്ത് ടൈറ്റൻസ് മാനേജ്‌മെന്റിന് എതിർപ്പുണ്ടായിരുന്നില്ലെന്നാണ് വിവരം. നിലവിലെ നായകൻ ശുഭ്മൻ ഗില്ലുമായും ഇക്കാര്യം മാനേജ്‌മെന്റ് ചർച്ച ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു. ഹാർദിക്കിന്റെ തിരിച്ചുവരവിന് ഗില്ലിനും എതിർപ്പില്ലായിരുന്നുവെന്നാണ് സൂചന. എന്നാൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix