Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: jammu

ജമ്മു കശ്മീരിൽ തീപിടിത്തം; 3 കടകൾ പൂർണ്ണമായി കത്തിയമർന്നു

ജമ്മു: ജമ്മു കശ്മീരിലെ അഖ്‌നൂർ മാർക്കറ്റിൽ ശനിയാഴ്ച പുലർച്ചെയുണ്ടായ വൻ തീപിടിത്തത്തിൽ മൂന്ന് കടകൾ പൂർണ്ണമായി കത്തിനശിച്ചു. രണ്ട് ഹാർഡ്‌വെയർ കടകളും ഒരു മിഠായിക്കടയുമാണ് തീയിൽ തകർന്നത്. കടകളിൽ സൂക്ഷിച്ചിരുന്ന ലക്ഷക്കണക്കിന് രൂപയുടെ സാധനസാമഗ്രികളും ഫർണിച്ചറുകളും തീപിടിത്തത്തിൽ നശിച്ചതായി ഉദ്യോഗസ്ഥരും ദൃക്‌സാക്ഷികളും അറിയിച്ചു. ഹാർഡ്‌വെയർ കടകളിൽ ഉണ്ടായിരുന്ന പെയിന്റ്, രാസവസ്തുക്കൾ എന്നിവ തീപിടിത്തം വേഗത്തിൽ പടരാൻ കാരണമായതായി പറയുന്നു. തീ ആളിപ്പടർന്നതോടെ പ്രദേശവാസികളും വ്യാപാരികളും ചേർന്ന് പ്രാഥമികമായി തീ നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് സ്ഥലത്തെത്തിയ ഫയർ […]
Read more

ജമ്മുവിൽ പാലം തകർന്ന് മൂന്ന് മരണം; എഞ്ചിനീയർമാർക്ക് സസ്പെൻഷൻ

ജമ്മു: നഗരപരിസരമായ ബന്താപ്പിലെ തൂതർ പ്രദേശത്ത് നിർമാണത്തിലിരുന്ന പഴയ പാലത്തിന്റെ ഭാഗം തകർന്നുവീണ് മൂന്ന് തൊഴിലാളികൾ മരിച്ചു. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ചയും ശനിയാഴ്ചയും ചേർന്നുള്ള ഏകദേശം 12 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെത്തിയത്. കഴിഞ്ഞ വർഷത്തെ വെള്ളപ്പൊക്കത്തിൽ കേടായ പാലത്തിന്റെ അടിത്തറയും ഭിത്തിയും പുനർനിർമ്മിക്കുന്നതിനിടെയാണ് അപകടം. ജോലിയിലുണ്ടായിരുന്ന നാല് തൊഴിലാളികൾ മണ്ണും കോൺക്രീറ്റ് അവശിഷ്ടങ്ങളും അടിയിൽപ്പെട്ടു. ഉടൻ പൊലീസ്, സൈന്യം, എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങൾ ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. തർസേം […]
Read more

ജമ്മു കശ്മീരില്‍ മിന്നല്‍ പ്രളയം; വൈഷ്‌ണോ ദേവി ക്ഷേത്രത്തിന് സമീപം മണ്ണിടിച്ചില്‍

ജമ്മു: ജമ്മു കാശ്മീരില്‍ വൈഷ്‌ണോ ദേവി ക്ഷേത്രത്തിന് സമീപം മണ്ണിടിച്ചില്‍.് നാല് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സൈന്യത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ക്ഷേത്രത്തിലേക്കുള്ള യാത്ര നേരത്തെ നിര്‍ത്തിവച്ചിരുന്നു. ജമ്മുകശ്മീരില്‍ കനത്ത മഴയെ തുടര്‍ന്ന് വ്യാപക നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മിന്നല്‍ പ്രളയത്തെ തുടര്‍ന്ന് നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഫോണ്‍ – ഇന്റര്‍നെറ്റ് ബന്ധം പലയിടത്തും താറുമാറായതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സ്ഥിതി നിരീക്ഷിക്കുകയാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചു. സ്ഥിതി അതീവ […]
Read more

ജമ്മു റെയില്‍വേ സ്റ്റേഷനില്‍ സ്‌ഫോടനം നടത്തുമെന്ന് ഭീഷണി: സന്ദേശമെത്തിയത് പ്രാവിന്റെ കാലില്‍ കെട്ടിവെച്ച്

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ റെയില്‍വേ സ്റ്റേഷനില്‍ സ്‌ഫോടനം നടത്തുമെന്ന് ഭീഷണി സന്ദേശം. പ്രാവിന്റെ കാലില്‍ കൊട്ടിവെച്ച നിലയില്‍ ആണ് ഭീഷണി സന്ദേശം ലഭിച്ചത്.ആര്‍എസ് പുര അതിര്‍ത്തിയില്‍ നിന്ന് സുരക്ഷാ സേന പിടികൂടിയ പ്രാവിന്റെ കാലിലാണ് ഭീഷണിക്കുറിപ്പുണ്ടായിരുന്നത്. പാകിസ്ഥാനില്‍ നിന്ന് പറന്നുവന്നതായി കരുതുന്ന പ്രാവിനെ ഓഗസ്റ്റ് 18ന് രാത്രി 9 മണിയോടെയാണ് അന്താരാഷ്ട്ര അതിര്‍ത്തിയിലെ കാട്മാരിയ പ്രദേശത്ത് നിന്നും പിടികൂടിയതെന്നാണ് പുറത്ത് വരുന്ന വിവരം. ജമ്മു റെയില്‍വേ സ്റ്റേഷന്‍ ബോംബിട്ട് തകര്‍ക്കുമെന്ന സന്ദേശം അടങ്ങിയ ഒരു ചീട്ട് പ്രാവിന്റെ […]
Read more

ജമ്മു കശ്മീരില്‍ വീണ്ടും മിന്നല്‍ പ്രളയം; 7 മരണം

ശ്രീനഗര്‍:ജമ്മു കശ്മീരിലെ കത്വ ജില്ലയില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ 7 മരണം. നിരവധിപേര്‍ക്കു പരുക്കേറ്റു. ദേശീയപാതയും റെയില്‍വേ ട്രാക്കും പൊലീസ് സ്റ്റേഷനും കേടുപാടുകള്‍ സംഭവിച്ചതായി ജമ്മുവില്‍നിന്നുള്ള എംപിയും കേന്ദ്ര മന്ത്രിയുമായ ജിതേന്ദ്ര സിങ് പറഞ്ഞു. സൈന്യവും ജില്ലാ ഭരണകൂടവും സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണെന്നും രക്ഷാപ്രവര്‍ത്തനം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല രക്ഷാപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും ജനങ്ങളെ സുരക്ഷിതരാക്കാനും നിര്‍ദേശം നല്‍കി. ശക്തവും അതിശക്തവുമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. നദികളുടെ തീരത്തേക്കും, […]
Read more
Advertisement
WhiteswanTV Footer