Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: K Surendan

ബിജെപി നേതൃത്വത്തിൽ വൻ അഴിച്ചുപണി; കെ സുരേന്ദ്രനും അനിൽ ആന്റണിയും ദേശിയ സെക്രട്ടറിമാർ

ന്യൂഡൽഹി: ബിജെപി ദേശീയ നേതൃത്വത്തിൽ വൻ അഴിച്ചുപണി. കേരളത്തിൽ നിന്നുള്ള കെ. സുരേന്ദ്രനും അനിൽ ആന്റണിയും ദേശീയ സെക്രട്ടറിമാരായി. സ്മൃതി ഇറാനി, ബിപ്ലബ് കുമാർ, സുനിൽ ബൻസാൽ ഉൾപ്പെടെ എട്ട് ദേശീയ ജനറൽ സെക്രട്ടറിമാരാണ് പട്ടികയിലുള്ളത്. ദേശീയ ഉപാധ്യക്ഷനായിരുന്ന എ.പി. അബ്ദുള്ളക്കുട്ടി ഇത്തവണ ഭാരവാഹിപ്പട്ടികയിൽനിന്ന് പുറത്തായി. ദേശീയ അധ്യക്ഷൻ നിതിൻ നബീന്റെ കീഴിൽ പുതിയ മുഖങ്ങളെ അണിനിരത്തി പാർട്ടി പുനഃസംഘടിപ്പിക്കുമെന്ന് നേരത്തേ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതേത്തുടർന്നാണ് ഇപ്പോൾ ഭാരവാഹിപ്പട്ടിക പുറത്തുവന്നത്. വസുന്ധര രാജെ ഉൾപ്പെടെ 13 വൈസ് […]
Read more

‘പടച്ചതമ്പുരാനെ, ലീഗിന്റെ മന്ത്രിയെ കൊണ്ടുതന്നെ നടപ്പാക്കിക്കാൻ കഴിഞ്ഞു; പരിഹസിച്ച് കെ സുരേന്ദ്രൻ

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ മുഖ്യമന്ത്രി വിഡി സതീശന്‍ കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. കരിക്കുലത്തില്‍ ഇടപെടാൻ അനുവദിക്കില്ലെന്ന് പറയുന്നത് ഇതിന്റെ തെളിവാണ്. ഇപ്പോള്‍ തന്നെ ഹയര്‍സെക്കന്‍ഡറിയുടെ പുസ്തകത്തില്‍ എന്‍സിഇആര്‍ടിയാണ് ഇടപെടുന്നത്. ഇന്ത്യ പഠിപ്പിക്കുന്നത് കേരളവും പഠിപ്പിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു. ‘പിഎം ശ്രീ പഠിക്കാന്‍ മന്ത്രിസഭാ ഉപസമിതിയെ വച്ചത് കൊടും ചതിയാണ്. അതിന് അവര്‍ കേരള സമൂഹത്തോട് മാപ്പുപറയണം. അതിനുശേഷം മതി തുടര്‍നടപടികളുമായി മുന്നോട്ടുപോകാന്‍. പടച്ച തമ്പുരാനേ, ലീഗിന്റെ വിദ്യാഭ്യാസമന്ത്രിയെ കൊണ്ടുതന്നെ പിഎം […]
Read more

‘നട്ടെല്ലിന് പകരം വാഴപ്പിണ്ടി അല്ലെങ്കില്‍ SDPI വോട്ട് വേണ്ടെന്ന് സതീശന്‍ പറയട്ടെ’

കാസര്‍ഗോഡ്: മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തില്‍ എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിച്ചത് യുഡിഎഫും എസ്ഡിപിഐയും തമ്മിലുള്ള ധാരണയുടെ ഭാഗമാണെന്ന് ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍. പത്രിക പിന്‍വലിച്ച കെ എം അഷ്‌റഫിന്റെ നടപടിക്ക് പിന്നില്‍ വി ഡി സതീശനും പി കെ കുഞ്ഞാലിക്കുട്ടിയും നേരിട്ട് നടത്തിയ ഇടപെടലുകളാണെന്നും അദ്ദേഹം ആരോപിച്ചു. മുസ്ലിം സംഘടനകളെ ഉപയോഗിച്ച് സമ്മര്‍ദം ചെലുത്തിയാണ് എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയെ പിന്‍വലിപ്പിച്ചത്. ‘പ്രതിപക്ഷ നേതാവ് വി ഡി സതീശന് നട്ടെല്ലിന് പകരം വാഴപ്പിണ്ടിയല്ല ഉള്ളതെങ്കില്‍, എസ്ഡിപിഐയുടെ വോട്ടുകള്‍ വേണ്ടെന്ന് […]
Read more

കെ. സുരേന്ദ്രൻ ലൈസൻസില്ലാതെ ട്രാക്ടർ ഓടിച്ചു; വാഹന ഉടമയ്‌ക്ക്‌ പിഴ

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ബിജെപി മുൻ സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ ട്രാക്ടർ ഓടിച്ച സംഭവത്തിൽവാഹന ഉടമയ്ക്ക് പിഴയിട്ട് പാലക്കാട് ട്രാഫിക് എൻഫോഴ്സ്‌മെന്റ്. 5,000 രൂപയാണ് പിഴ ചുമത്തിയത്. സുരേന്ദ്രന് ട്രാക്ടർ ഓടിക്കാനുള്ള ലൈസൻസ് ഇല്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പിഴയിട്ടത്. ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ ട്രാക്ടർറാലി സംഘടിപ്പിച്ചപ്പോഴാണ് സുരേന്ദ്രൻ ട്രാക്ടർ ഓടിച്ചത്. ഇതിനെതിരേ എസ്എഫ്ഐ എറണാകുളം ജില്ലാസെക്രട്ടറിയായിരുന്ന ഫസൽ മുഹമ്മദ് പാലക്കാട് എസ്‌പിയ്ക്ക് പരാതി നൽകിയിരുന്നു.
Read more

പിണറായി വിജയൻ്റെയും വിഡി സതീശൻ്റെയും വാട്ടർലൂ ആയിരിക്കും ഉപതിരഞ്ഞെടുപ്പ് ഫലം: കെ.സുരേന്ദ്രൻ

പിണറായി വിജയൻ്റെയും വിഡി സതീൻ്റെയും വാട്ടർലൂ ആയിരിക്കും ഈ ഉപതിരഞ്ഞെടുപ്പെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.ഉപതിരഞ്ഞെടുപ്പുകൾ എത്തിയപ്പോൾ എൽഡിഎഫിനും യുഡിഎഫിനും ആത്മവിശ്വാസം നഷ്ടപ്പെട്ടുവെന്നും കോൺഗ്രസിൻ്റെ പ്രമുഖ നേതാവ് വിആർ മോഹൻദാസിന് ബിജെപിയിൽ അംഗത്വം നൽകി അദ്ദേഹം പറഞ്ഞു. ഒരൊറ്റ മുന്നണിയായി എൽഡിഎഫും യുഡിഎഫും മാറി. പാലക്കാട് ഇപ്പോൾ ഐൻഡി മുന്നണി യാഥാർത്ഥ്യമായിരിക്കുകയാണ്. പ്രിയങ്ക ഗാന്ധി നാമനിർദ്ദേശ പത്രിക കൊടുക്കുന്നത് വാതിൽ പഴുതിലൂടെയാണ് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുന ഖാർഗെ കണ്ടത്. കളക്ടറുടെ മുന്നിൽ ഇരിക്കുന്നത് പ്രിയങ്കയും ഭർത്താവും മകനുമാണ്. […]
Read more

കെ സുരേന്ദ്രന്റെ ബിജെപിയിലേക്കുള്ള ക്ഷണം തമാശ മാത്രം; കെ മുരളീധരന്‍

കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ബിജെപിയിലേക്കുള്ള ക്ഷണം തമാശ മാത്രമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. സുരേന്ദ്രന്റെ ബിജെപിയിലേക്ക് ക്ഷണിച്ചുളള തമാശ താനും ആസ്വദിച്ചുവെന്ന് അദ്ദേഹം പ്രതികരിച്ചു. കോണ്‍ഗ്രസ് വിട്ട് മറ്റൊരു പാര്‍ട്ടിയിലേക്ക് ഇല്ലെന്നും അവഗണന തുടര്‍ന്നാല്‍ പൊളിറ്റിക്കല്‍ റിട്ടയര്‍മെന്റ് മാത്രമായിരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. തന്റെ അമ്മയെ അനാവശ്യ ചര്‍ച്ചകളിലേക്ക് കൊണ്ടുവരരുതെന്നും കെ മുരളീധരന്‍ അഭ്യര്‍ത്ഥിച്ചു. കെ സുരേന്ദ്രന്‍ അമ്മയെ കുറിച്ച് നല്ല വാക്ക് പറഞ്ഞതിന് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. രമ്യ ഹരിദാസ് കഴിവുറ്റ […]
Read more

പാലക്കാട് നിയമസഭാ ഉപതിരഞ്ഞടുപ്പ്; സ്ഥാനാര്‍ത്ഥിയെ ചൊല്ലി ബിജെപിയില്‍ തര്‍ക്കം

പാലക്കാട് നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിനായുള്ള സ്ഥാനാര്‍ത്ഥിയെ ചൊല്ലി ബിജെപിയില്‍ തര്‍ക്കം. ജില്ലയിലെ ഒരു വിഭാഗം ശോഭാ സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യമാണ് മുന്നോട്ട് വെയ്ക്കുന്നത്. കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ ഇന്നലെ നടത്തിയ അഭിപ്രായ സര്‍വ്വേയില്‍ ശോഭ സുരേന്ദ്രനാണ് മുന്‍തൂക്കം. 34 പേരുടെ പിന്തുണ ശോഭാ സുരേന്ദ്രന് ലഭിച്ചത്. എന്നാല്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ സ്ഥാനാര്‍ത്ഥി ആക്കണമെന്ന ആവശ്യമുന്നയിക്കുന്ന ഒരു വിഭാഗവുമുണ്ട്. കെ സുരേന്ദ്രനെ പാലക്കാട് സ്ഥാനാര്‍ത്ഥിയാക്കണമെന്ന് 22 അംഗങ്ങളാണ് ആവശ്യപ്പെട്ടത്. സി കൃഷ്ണകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ഒരു വിഭാഗവും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix