ന്യൂഡൽഹി: ബിജെപി ദേശീയ നേതൃത്വത്തിൽ വൻ അഴിച്ചുപണി. കേരളത്തിൽ നിന്നുള്ള കെ. സുരേന്ദ്രനും അനിൽ ആന്റണിയും ദേശീയ സെക്രട്ടറിമാരായി. സ്മൃതി ഇറാനി, ബിപ്ലബ് കുമാർ, സുനിൽ ബൻസാൽ ഉൾപ്പെടെ എട്ട് ദേശീയ ജനറൽ സെക്രട്ടറിമാരാണ് പട്ടികയിലുള്ളത്. ദേശീയ ഉപാധ്യക്ഷനായിരുന്ന എ.പി. അബ്ദുള്ളക്കുട്ടി ഇത്തവണ ഭാരവാഹിപ്പട്ടികയിൽനിന്ന് പുറത്തായി.
ദേശീയ അധ്യക്ഷൻ നിതിൻ നബീന്റെ കീഴിൽ പുതിയ മുഖങ്ങളെ അണിനിരത്തി പാർട്ടി പുനഃസംഘടിപ്പിക്കുമെന്ന് നേരത്തേ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതേത്തുടർന്നാണ് ഇപ്പോൾ ഭാരവാഹിപ്പട്ടിക പുറത്തുവന്നത്. വസുന്ധര രാജെ ഉൾപ്പെടെ 13 വൈസ് പ്രസിഡന്റുമാരാണ് ഭാരവാഹിപ്പട്ടികയിൽ ഉള്ളത്. സംഘടനാകാര്യ ജനറൽ സെക്രട്ടറിയായി ബി.എൽ. സന്തോഷിനെ നിലനിർത്തിയിട്ടുണ്ട്.


