ന്യൂഡൽഹി: വന്ദേമാതര വിവാദത്തിൽ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് പിന്തുണയുമായി സിപിഐഎം ജനറൽ സെക്രട്ടറി എം.എ ബേബി. സോണിയക്കെതിരെ നടക്കുന്ന പ്രചാരണങ്ങളിൽ കഴമ്പില്ല. പ്രതിപക്ഷത്തെ വേട്ടയാടുന്നതിന്റെ ഭാഗമായാണ് കേസുകൾ. എഐസിസി ആസ്ഥാനത്ത് സംഭവിച്ചത് കോൺഗ്രസ് തന്നെ വിശദീകരിച്ചിട്ടുണ്ട്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ വന്ദേമാതരം ആലപിച്ചതിൽ വ്യക്തത വരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ഹൈദരാബാദിൽ സോണിയ ഗാന്ധിക്കെതിരേ പ്രതിഷേധം സംഘടിപ്പിച്ചു. വന്ദേമാതരത്തെ അപമാനിച്ചെന്ന് ആരോപിച്ച് യുവമോർച്ചയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പരാതിയിൽ സോണിയ ഗാന്ധിക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബിജെപി പരാതിയിൽ ഡൽഹി പൊലീസാണ് അന്വേഷണം ആരംഭിച്ചത്. നിയമ ലംഘനം നടന്നിട്ടുണ്ടോ എന്നുള്ളത് പൊലീസ് അന്വേഷിക്കും.


