ജനവിധി അംഗീകരിക്കുന്നു’, വി എസ് ജോയിക്ക് അഭിനന്ദനങ്ങൾ അറിയിച്ച് കെ ടി ജലീൽ
തവനൂർ: തവനൂരിൽ തോൽവി സമ്മതിച്ച് കെ ടി ജലീൽ. വിഎസ് ജോയിക്ക് അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് കെ ടി ജലീൽ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചു. ജനവിധി അംഗീകരിക്കുന്നതായും ജലീൽ പോസ്റ്റിൽ കുറിച്ചു. ജനവിധി അംഗീകരിക്കുന്നു. വി.എസ് ജോയിക്ക് അഭിനന്ദനങ്ങൾ. തവനൂർകാരോട് എന്നും സ്നേഹം മാത്രം. ഇടതുപക്ഷ ചേരിയിൽ ഉറച്ചു നിന്ന് കൂടുതൽ കരുത്തോടെ ജനങ്ങൾക്കൊപ്പമുണ്ടാകും’. ജില്ലയിൽ എൽഡിഎഫിന് വേരോട്ടം ഉണ്ടായിരുന്ന മണ്ഡലം കൂടിയാണ് തവനൂർ. കഴിഞ്ഞ 15 വർഷമായി ജലീൽ തന്നെയാണ് ജയിച്ച് വന്നിരുന്നതും. ഇടതുപക്ഷത്തിന് ജലീൽ നൽകിയ […]
Read more