‘പണാധിപത്യം തുലയട്ടെ, ജനാധിപത്യം വളരട്ടെ’; കടകംപള്ളിക്കെതിരേ കഴക്കൂട്ടത്ത് ഫ്ളക്സ്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ മുൻ മന്ത്രിയും എൽഡിഎഫ് സ്ഥാനാർഥിയുമായ കടകംപള്ളി സുരേന്ദ്രൻ എതിരേ ഫ്ലക്സ് ബോർഡ് സ്ഥാപിച്ചു. കഴക്കൂട്ടം കുളത്തൂർ ജംഗ്ഷനിലാണ് ഫ്ലക്സ് ഉയർന്നത്. കടകംപള്ളിയുടെ ചിത്രമുള്ള ഫ്ലക്സിൽ “പാർട്ടിയാണ് വേണ്ടത്, വ്യക്തികളല്ല” എന്ന സന്ദേശമാണ് നൽകിയിരിക്കുന്നത്. “കുളത്തൂർ സഖാക്കൾ” എന്ന പേരിലാണ് ഫ്ലക്സ് സ്ഥാപിച്ചിരിക്കുന്നത്. കഴക്കൂട്ടം ഏരിയാ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടേറിയേറ്റ് അംഗവുമായ ശ്യാം മോഹൻ്റെ ചിത്രവും ഫ്ലക്സിലുണ്ട്. “പണാധിപത്യം തുലയട്ടെ, ജനാധിപത്യം വളരട്ടെ”, “നമ്മുടെ പ്രസ്ഥാനത്തെ നമുക്ക് തിരിച്ചുതരൂ” […]
Read more

