രജനീകാന്തിനോട് അസൂയ ഇല്ല, സിനിമാരംഗത്ത് അദ്ദേഹവുമായി മത്സരമുണ്ട്: കമൽഹാസൻ
ചെന്നൈ: തനിക്ക് രജനികാന്തിനോട് അസൂയയില്ലെന്നും, എന്നാൽ സിനിമാരംഗത്ത് അദ്ദേഹവുമായി ആരോഗ്യകരമായ മത്സരമുണ്ടെന്നും കമൽഹാസൻ. മധുരയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുന്നതിനിടെയായിരുന്നു കമലിന്റെ പ്രതികരണം. “വിജയ് മുഖ്യമന്ത്രിയായതിൽ എനിക്ക് അസൂയയില്ല. കമൽഹാസൻ മുഖ്യമന്ത്രിയായാലും എനിക്ക് അസൂയയുണ്ടാകില്ല” എന്ന് രജനീകാന്ത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് കമൽഹാസൻ പ്രതികരിച്ചത്. അതേസമയം, രാജ്യസഭാംഗവും മക്കൾ നീതിമയ്യം നേതാവുമായ കമൽഹാസൻ ശനിയാഴ്ച തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്യെ സന്ദർശിച്ചു. സിനിമാരംഗത്തിന്റെ വികസനത്തിനായി ആറു നിർദേശങ്ങൾ അദ്ദേഹം മുഖ്യമന്ത്രിക്ക് സമർപ്പിച്ചു. മുഖ്യമന്ത്രിയായതിൽ വിജയിനെ […]
Read more

