Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വിൺവിളി നായകാ; ത​ഗ് ലൈഫിലെ ഏറ്റവും പുതിയ ഗാനം റിലീസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കമൽ ഹാസൻ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമായിരുന്നു തഗ് ലൈഫ്. ഇപ്പോൾ ത​ഗ് ലൈഫിലെ പുതിയ ലിറിക് വീഡിയോ റിലീസ് ചെയ്തിരിക്കുകയാണ്. കമൽഹാസൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റേതാണ് പുറത്ത് വന്നിരിക്കുന്ന ഗാനം. കാർത്തിക് നേതയുടെ വരികൾക്ക് പകർന്നിരിക്കുന്നത് എ ആർ റഹ്മാനാണ്. ഇ ഗാനം ആലപിച്ചിരിക്കുന്നത് ശ്രുതി ഹാസൻ ആണ് ​.

ത​ഗ് ലൈഫ് ജൂൺ 5 ന് തിയേറ്ററുകളിലേക്കെത്തുന്നത്. എ ആർ റഹ്മാൻ സം​ഗീതം നൽകിയ ഒൻപത് ​ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ഇതിനകം തന്നെ സിനിമയിലെ പല പാട്ടുകളും പ്രേക്ഷക പ്രിയം നേടിക്കഴിഞ്ഞിരുന്നു. പ്രത്യേകിച്ച് വിൻവിളി നായകാ.. എന്ന ​ഗാനം. 37 വര്‍ഷങ്ങള്‍ക്ക് ശേഷം കമൽഹാസനും മണി രത്നവും ഒന്നിക്കുന്ന ചിത്രമാണ് ത​ഗ് ലൈഫ്.

തൃഷ, അഭിരാമി, നാസര്‍ തുടങ്ങിയവര്‍ക്കൊപ്പം ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ചിമ്പുവാണ്. കമല്‍ ഹാസന്‍റെ രാജ്കമല്‍ ഫിലിംസിനൊപ്പം മണി രത്നത്തിന്‍റെ മദ്രാസ് ടാക്കീസും ഉദയനിധി സ്റ്റാലിന്‍റെ റെഡ് ജയന്‍റ് മൂവീസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജയം രവി, തൃഷ, ദുല്‍ഖര്‍ സല്‍മാന്‍, അഭിരാമി, നാസര്‍ എന്നിങ്ങനെ വലിയ താരനിര ഉണ്ടാവുമെന്ന് ടൈറ്റിലിനൊപ്പം ഔദ്യോഗിക പ്രഖ്യാപനം വന്ന സിനിമയാണ് തഗ് ലൈഫ്. എന്നാല്‍ ഡേറ്റ് പ്രശ്നത്തെ തുടര്‍ന്ന് ദുല്‍ഖറും ജയം രവിയും ചിത്രത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. ദുല്‍ഖറിന് പകരമായാണ് ചിമ്പു ചിത്രത്തിൽ എത്തിയത്.

Recent News

Advertisement
WhiteswanTV Footer