Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: KAMALHASSAN

ഫാസിസ്റ്റ് ശക്തികളെ ജനങ്ങൾ തള്ളുമെന്ന് വിജയ്

​ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കാനിരിക്കെ, സംസ്ഥാന രാഷ്ട്രീയത്തിൽ വാക്പോരും ആവേശവും കൊടുമുടിയിൽ. വോട്ടെടുപ്പിന് തൊട്ടുമുൻപുള്ള മണിക്കൂറുകളിൽ പ്രമുഖ മുന്നണികളെയും നേതാക്കളെയും രൂക്ഷമായി വിമർശിച്ചുകൊണ്ട് തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് രംഗത്തെത്തി. തമിഴ്‌നാട്ടിലെ ഫാസിസ്റ്റ് ശക്തികൾക്കും ക്ഷുദ്രശക്തികൾക്കും ജനങ്ങൾ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നൽകുമെന്ന് വിജയ് എക്സിൽ കുറിച്ചു. നിലവിലുള്ള രാഷ്ട്രീയ പാർട്ടികളെല്ലാം ജനങ്ങളെ ദ്രോഹിക്കുകയാണെന്നും ടിവികെ അല്ലാതെ മറ്റൊരു പാർട്ടിക്ക് വോട്ട് ചെയ്താലും കൊള്ളയും ദ്രോഹവും തുടരുമെന്നും അദ്ദേഹം ആരോപിച്ചു. […]
Read more

കമല്‍ഹാസന്‍ രാജ്യസഭയില്‍: തമിഴില്‍ സത്യപ്രതിജ്ഞ ചൊല്ലി ഉലകനായകന്‍

ന്യൂഡല്‍ഹി: തെന്നിന്ത്യന്‍ താരം കമല്‍ഹാസന്‍ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു.തമിഴില്‍ ആയിരുന്നു സത്യപ്രതിജ്ഞ2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്താണ് ഡിഎംകെ കമലിന് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തത്. 2025 ജൂണില്‍ ഒഴിവുവരുന്ന സീറ്റ് നല്‍കാമെന്നായിരുന്നു വാഗ്ദാനം. ജൂണ്‍ 6ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍, വി.സി.കെ. നേതാവ് തിരുമാവളവന്‍, എംഡിഎംകെ നേതാവ് വൈകോ, തമിഴ്നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ സെല്‍വപെരുന്തഗൈ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കമല്‍ നാമനിര്‍ദേശ പത്രിക നല്‍കിയത്. എതിരില്ലാതെ കമല്‍ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. കമലിന് പുറമെ […]
Read more

വാക്കുകൾ തെറ്റിദ്ധരിക്കപ്പെട്ടു; ഫിലിം ചേമ്പറിന് കത്ത് എഴുതി കമൽ ഹസ്സൻ

ബം​ഗളൂരു: കന്നഡ ഭാഷയുമായി ബന്ധപ്പെട്ട വിവാദത്തിൽ കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് നരസിംഹലുവിന് കത്തയച്ച് നടൻ കമൽഹാസൻ. കന്നഡ ഭാഷയെക്കുറിച്ചുള്ള തന്റെ പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടതാണെന്ന് അദ്ദേഹം കത്തിൽ പറഞ്ഞു. നടൻ ശിവരാജ്കുമാറിനോടുള്ള ആത്മാർഥമായ സ്നേഹത്തിൽ നിന്ന് താൻ നടത്തിയ പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടെന്നും കന്നഡ ഭാഷയെ ഒരു തരത്തിലും താഴ്ത്തികെട്ടാനുള്ള ഉദ്ദേശ്യം തനിക്ക് ഇല്ലായിരുന്നെന്നും കമൽ കത്തിലൂടെ അറിയിച്ചു. നമ്മളെല്ലാം ഒന്നാണെന്നും ഒരേ കുടുംബത്തിൽ നിന്നുള്ളവരാണെന്നും പറയാൻ മാത്രമായിരുന്നു താൻ ഉദ്ദേശിച്ചത്. ഒരു തരത്തിലും കന്നഡയെ […]
Read more

തഗ് ലൈഫ്: റണ്ണിംഗ് ടൈം പുറത്ത്

മണിരത്നം സംവിധാനം ചെയ്ത് കമൽഹാസന്‍ നായകനായി സിനിമ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആക്ഷൻ ഡ്രാമ ചിത്രമാണ് തഗ് ലൈഫ്. തിയേറ്റർ റിലീസിന് മുമ്പ് സർട്ടിഫിക്കേഷൻ പ്രക്രിയ പൂർത്തിയാക്കിയ ചിത്രം ജൂണ്‍ 5നാണ് തീയറ്ററില്‍ എത്തുന്നത്. 2025 മെയ് 19 നാണ് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്‌സി) ചിത്രത്തിന് യുഎ 16+ റേറ്റിംഗ് നൽകിയത്. ഔദ്യോഗിക സിബിഎഫ്‌സി സർട്ടിഫിക്കറ്റ് അനുസരിച്ച് തഗ് ലൈഫിന് 165.42 മിനിറ്റ് (ഏകദേശം 2 മണിക്കൂർ 45 മിനിറ്റ്) റൺടൈം […]
Read more

Recent News

Advertisement
WhiteswanTV Footer