Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kannur

കണ്ണൂർ പാറക്കണ്ടിയിൽ സ്ത്രീയുടെ മരണം കൊലപാതകം; ഒരാൾ കസ്റ്റഡിയിൽ

കണ്ണൂർ: പാറക്കണ്ടിയിൽ സ്ത്രീയുടെ മരണം കൊലപാതകം ശശി എന്നയാൾ കസ്റ്റഡിയിൽ. തോട്ടട സമാജ് വാദി കോളനിയിലെ ശെൽവിയെയാണ് ഇന്നലെ രാവിലെ കടവരാന്തയിൽ കൊല്ലപ്പെട്ടത്. തലക്ക് മുറിവേറ്റതായി പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. ടൗൺ പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ നടന്ന പോലീസിൻ്റെ ശാസ്ത്രീയ അന്വേഷണവും സാക്ഷിമൊഴിയുമാണ് നിർണാായകമായത്.
Read more

കണ്ണൂരില്‍ ഇടിമിന്നലേറ്റ് രണ്ട് ക്വാറി തൊഴിലാളികള്‍ മരിച്ചു

കണ്ണൂര്‍: കണ്ണൂരില്‍ മിന്നലേറ്റ് രണ്ടു പേര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ചെമ്പന്തൊട്ടി നെടിയേങ്ങയിലെ ചെങ്കല്‍ ക്വാറിയിലാണ് സംഭവം. ക്വാറി തൊഴിലാളികളായ അസം സ്വദേശി ജോസ് (35), ഒഡീഷ സ്വദേശി രാജേഷ് (25) എന്നിവരാണ് മരിച്ചത്. മിന്നലേറ്റ് പരിക്കേറ്റ അസം സ്വദേശി ഗൗതം (40) ചികിത്സയിലാണ്. ഇയാളുടെ നില ഗുരുതരമായതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Read more

കണ്ണൂരിൽ സ്ഫോടനം; റോഡിലെ ടാർ ഇളകിത്തെറിച്ചു

കണ്ണൂർ: കണ്ണൂർ പാട്യം പത്തായക്കുന്നിൽ സ്ഫോടനം. മൗവ്വഞ്ചേരി പീടികയിൽ ഇന്ന് പുലർച്ചെയാണ് സ്ഫോടനമുണ്ടായത്. സംഭവത്തിൽ റോഡിലെ ടാർ ഇളകിത്തെറിച്ചു. രണ്ട് വീടുകളുടെ ജനൽ ചില്ലുകൾ തകർന്നു. ഇന്ന് പുലർച്ചെ 12.10ഓടെയാണ് സ്‌ഫോടനം ഉണ്ടായത്. ജനങ്ങൾക്കിടയിൽ ഭീതി പടർത്തുകയെന്ന ലക്ഷ്യത്തോടെയാണ് സ്‌ഫോടനം എന്നാണ് പൊലീസ് എഫ്‌ഐആറിൽ പറയുന്നത്. സംഭവത്തിൽ കതിരൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. സ്ഫോടനത്തിന് പിന്നിൽ ആരാണെന്ന അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. യുവാക്കളാണ് പിന്നിലെന്നാണ് പൊലീസിന്റെ നി​ഗമനം.
Read more

കണ്ണൂരിൽ മുണ്ടിനീര് ആശങ്ക; ഇതുവരെ രോഗം ബാധിച്ചത് 3000 കുട്ടികള്‍ക്ക്

കണ്ണൂർ: ജില്ലയിൽ മുണ്ടിനീർ രോഗബാധ ആശങ്കാജനകമായി വർദ്ധിക്കുന്നു. ഈ വർഷം ഇതുവരെ ഏകദേശം 3,000 കുട്ടികൾക്ക് മുണ്ടിനീർ രോഗം ബാധിച്ചതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. കഴിഞ്ഞ രണ്ട് വർഷങ്ങളായി രോഗബാധിതരുടെ എണ്ണത്തിൽ തുടർച്ചയായ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. 2024-ൽ മാത്രം ജില്ലയിൽ 12,000 പേർ മുണ്ടിനീർ ബാധിച്ച് ചികിത്സ തേടിയത് ഗൗരവമായ പൊതു ആരോഗ്യം പ്രശ്‌നങ്ങളിലൊന്നായി മാറിയിരിക്കുകയാണ്. സാധാരണയായി ജനുവരി മുതൽ മേയ് വരെ ആയിരുന്നു മുണ്ടിനീർ കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യാറുള്ളത്. എന്നാൽ, ഇപ്പോഴത്തെ മഴക്കാലത്തും രോഗം തുടർന്നുകൊണ്ടിരിയ്ക്കുകയാണ്, […]
Read more

കണ്ണൂർ കല്ല്യാട്ടെ കവർച്ചയിൽ പൂജാരി അറസ്റ്റിൽ

കണ്ണൂര്‍: കല്ല്യാടില്‍ നടന്ന മോഷണത്തിനും പിന്നാലെയുണ്ടായ ദർശിതയുടെ കൊലപാതകത്തിനുമായി ബന്ധപ്പെട്ട് കര്‍ണാടകയിലെ സിംഗപട്ടണത്തെ പൂജാരി മഞ്ജുനാഥ് അറസ്റ്റിലായി. ദർശിത കവര്‍ച്ച ചെയ്ത സ്വര്‍ണവും പണവും മഞ്ജുനാഥിന് കൈമാറിയെന്ന അന്വേഷണ സംഘത്തിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആഗസ്റ്റ് 22നാണ് കല്യാടിലുള്ള ഭർത്താവിന്റെ വീട്ടില്‍നിന്ന് 30 പവന്‍ സ്വര്‍ണവും നാല് ലക്ഷം രൂപയും മോഷ്ടിക്കപ്പെട്ടത്. ഇതിന് തൊട്ടടുത്ത ദിവസം കര്‍ണാടകയിലെ ഹുനസൂരിലുള്ള ഒരു ലോഡ്ജില്‍ ദർശിതയെ കൊല്ലപ്പെട്ട നിലയിലാണ് കണ്ടെത്തിയത്. അതിനിടെ, വീട്ടിലെ “പ്രേത ശല്യം” നീക്കുന്നതിനായാണ് […]
Read more

പാലക്കാട്-കണ്ണൂര്‍ സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് ഡിസംബര്‍ 31 വരെ നീട്ടി

പാലക്കാട്: പാലക്കാട് ജങ്ഷനില്‍നിന്ന് കണ്ണൂര്‍വരെയുള്ള പ്രതിദിന പ്രത്യേക തീവണ്ടിയുടെ (06031) സര്‍വീസ് ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിച്ചു. ഉച്ചയ്ക്ക് 1.50-ന് പാലക്കാട്ടുനിന്ന് പുറപ്പെടുന്ന വണ്ടി രാത്രി 7.25-ന് കണ്ണൂരിലെത്തും. കണ്ണൂരില്‍നിന്ന് രാവിലെ 7.40-ന് പുറപ്പെട്ട് 9.35-ന് കോഴിക്കോട്ടെത്തുന്ന വണ്ടിയും (06032) കോഴിക്കോട്ടുനിന്ന് രാവിലെ 10.10-ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.05-ന് പാലക്കാട്ടെത്തുന്ന വണ്ടിയും (06071) ഡിസംബര്‍ 31 വരെ സര്‍വീസ് നടത്തും
Read more

കണ്ണൂര്‍ സ്‌ഫോടനം; അന്വേഷണം ക്രൈംബ്രാഞ്ചിന്

കണ്ണൂര്‍: കണ്ണപുരം കീഴറയിലെ സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ച സംഭവത്തിന്റെ അന്വേഷണ ചുമതല ക്രൈംബ്രാഞ്ചിന് . ജില്ലാ ക്രൈംബ്രാഞ്ച് എസിപിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുക. സ്‌ഫോടനം നടന്ന വീട് വാടകയ്‌ക്കെടുത്ത അനൂപ് മാലിക്കിനെതിരെ പൊലീസ് കേസെടുത്തു. സ്‌ഫോടക വസ്തു നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 2016ല്‍ കണ്ണൂര്‍ പൊടിക്കുണ്ടിലെ വീട്ടില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചുണ്ടായ കേസിലെ പ്രതിയാണ് അനൂപ് മാലിക്. കണ്ണൂര്‍ ചാലാട് സ്വദേശി മുഹമ്മദ് ആഷാം ആണ് മരിച്ചതെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ നിതിന്‍ രാജ് […]
Read more

കണ്ണൂരില്‍ യുവതിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി: യുവതിക്ക് ഗുരുതര പരിക്ക്

കണ്ണൂര്‍: യുവതിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമം. യുവതിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. യുവതിയെ കൊല്ലാന്‍ ശ്രമിച്ച യുവാവിനും പൊള്ളലേറ്റു. യുവാവിനെയും ഗുരുതരമായി പൊള്ളലേറ്റ യുവതിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ പരിക്ക് ഗുരുതരമാണ്. കണ്ണൂര്‍ കുറ്റിയാട്ടൂര്‍ ഉരുവച്ചാലില്‍ ആണ് സംഭവം. പെരുവളത്തുപറമ്പ് കൂട്ടാവ് സ്വദേശി രജീഷാണ് ആക്രമണം നടത്തിയത്. യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തുന്നതിനിടെ അജീഷിനും പൊള്ളലേറ്റു.ഇന്ന് ഉച്ചയ്ക്കുശേഷമാണ് സംഭവം. യുവതിയുടെ വീട്ടിലെത്തിയ യുവാവ് ആണ് ആക്രമണം നടത്തിയത്. ഇരുവരും തമ്മില്‍ നേരത്തെ അറിയുന്നവരായിരുന്നു. എന്തുകാരണം കൊണ്ടാണ് ആക്രമണം ഉണ്ടായതെന്ന […]
Read more

സിപിഎം നേതാവിന്റെ മകന്റെ വിവാഹത്തില്‍ പങ്കെടുത്തതിന് പുറത്താക്കിയ കോണ്‍ഗ്രസ് നേതാക്കളെ തിരിച്ചെടുത്തു

കാസര്‍കോട്: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയായിരുന്ന സിപിഎം നേതാവിന്റെ മകന്റെ വിവാഹത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ നേതാക്കളെ തിരിച്ചെടുത്തു. മുന്‍ കെപിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ, യുഡിഎഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ രാജന്‍ പെരിയ, മുന്‍ മണ്ഡലം പ്രസിഡന്റ് പി പ്രമോദ് കുമാര്‍, പെരിയ സഹകരണ ബാങ്ക് പ്രസിഡന്റ് ടി രാമകൃഷ്ണന്‍ എന്നിവര്‍ക്കെതിരായ നടപടിയാണ് പിന്‍വലിച്ചത്. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫാണ് ഇക്കാര്യം അറിയിച്ചത്. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ വര്‍ഷം ജൂണിലാണ് നാലു […]
Read more

കണ്ണൂരില്‍ KSU പ്രവര്‍ത്തകനെ MSF യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതി

കണ്ണൂര്‍: കെ എസ് യു പ്രവര്‍ത്തകനെ എം എസ് എഫ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതി. കണ്ണൂര്‍ കാള്‍ടെക്‌സില്‍ വച്ച് ഇന്നലെ രാത്രിയായിരുന്നു മര്‍ദനം. കെഎസ്‌യു പ്രവര്‍ത്തകനായ അജ്മല്‍ റോഷനാണ് പരുക്കേറ്റത്. പരുക്കേറ്റ അജ്മല്‍ റോഷനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തളിപ്പറമ്പ് സര്‍ സയ്യിദ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ തെരഞ്ഞെടുപ്പില്‍ നോമിനേഷന്‍ നല്‍കിയതാണ് മര്‍ദനമെന്നാണ് ആരോപണം. തളിപ്പറമ്പ് സര്‍ സയ്യിദ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ തെരഞ്ഞെടുപ്പില്‍ കെഎസ്യുവും എംഎസ്എഫും സഖ്യമായല്ല മത്സരിക്കുന്നത്. ഇന്നലെ നോമിനേഷന്‍ നല്‍കാന്‍ കോളജിലേക്ക് പോകുമ്പോഴാണ് സംഭവം. […]
Read more

Recent News

Advertisement
WhiteswanTV Footer