Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kannur

സംഭവിച്ചതെല്ലാം സ്പോർട്സ്മാൻ സ്പിരിറ്റിൽ എടുക്കുന്നു, യുഡിഎഫ് അധികാരത്തിലെത്തും: കെ സുധാകരൻ

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തിലെത്തുമെന്ന് കെ സുധാകരൻ. എൽഡിഎഫ് മൂന്നാം തവണ വരില്ലെന്നും ഇടത് കോട്ടകൾ കോൺഗ്രസ്‌ പിടിച്ചെടുക്കുമെന്നും കെ സുധാകരൻ പറഞ്ഞു. മനസ് മടുത്ത് പോകില്ലെന്നും സംഭവിച്ചതെല്ലാം സ്പോർട്സ്മാൻ സ്പിരിറ്റിൽ എടുക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാർട്ടി നേതാക്കളുടെ ഉപദേശം അംഗീകരിക്കാനുള്ള ഉത്തരവാദിത്തം തനിക്കുണ്ടെന്നും സുധാകരൻ പ്രതികരിച്ചു. സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകണമെന്ന് ആഗ്രഹിച്ചു. അതിനായി രാഹുൽ ഗാന്ധിയുമായി സംസാരിച്ചിരുന്നു അവർക്കും പരിമിതികൾ ഉണ്ടായിരുന്നു. നിയമസഭയിലേക്ക് മത്സരിപ്പിക്കാം എന്ന വാഗ്ദാനം തനിക്ക് ഉണ്ടായിരുന്നില്ല. വി ഡി സതീശനുമായി […]
Read more

ഉറുമ്പ് കാരണം ദുരിതം അനുഭവിക്കുന്ന ഒരു ഗ്രാമം

കണ്ണൂർ: വീടിനകത്തും പുറത്തും പാടങ്ങളിലും പറമ്പുകളിലും വ്യാപകമായി ഉറുമ്പുകൾ പടർന്നതോടെ മയ്യിലിലെ അരയിടത്തുചിറയിൽ ജനങ്ങൾ പൊറുതിമുട്ടുന്നു. ഉറുമ്പുശല്യം കാരണം വീട്ടമ്മമാർക്ക് പാചകം ചെയ്യാനും കുട്ടികൾക്ക് പഠിക്കാനും ബുദ്ധിമുട്ടാണ്. തെങ്ങിൽ കയറാൻ ആളെ കിട്ടാത്ത അവസ്ഥയിലേക്കും നാട് എത്തിയിട്ടുണ്ട്. ഉറുമ്പുകളുടെ വ്യാപനത്തെ തുടർന്ന് സ്ഥാപനം അടയ്ക്കേണ്ട സാഹചര്യമുണ്ടായതായി നന്ദൂസ് കാറ്ററിങ് ഉടമ വിനോദ് പറയുന്നു. നിടുവോട്ടുമൂല, കടൂർ റേഷൻകട പ്രദേശങ്ങളിലെ 35-ലധികം വീടുകളിലാണ് കഴിഞ്ഞ ഒരു വർഷത്തിനിടെ ഉറുമ്പുകൾ വ്യാപകമായി കയറിയത്. എം.വി. ശ്രീധരന്റെ വീട്ടിൽ പച്ചക്കറികളും ചെടികളും […]
Read more

കണ്ണൂർ ഇരിട്ടി മേഖലയിൽ വേനൽമഴയെ തുടർന്ന് വ്യാപക നാശം

കണ്ണൂർ: ഇരിട്ടിയിൽ വേനൽമഴയ്‌ക്കൊപ്പം ഉണ്ടായ ചുഴലിക്കാറ്റിൽ ഇരിട്ടി മേഖലയിൽ വൻ നാശം. 7 വീടുകൾക്ക് ഭാഗിക നാശനഷ്ടം സംഭവിച്ചു, മരങ്ങൾ കടപുഴകിയും മേൽക്കൂരകൾ പറന്നുമാണ് കേടുപാടുകൾ. പായം, ആറളം, ഉളിക്കൽ പഞ്ചായത്തുകളിലാണ് കൂടുതൽ നാശം റിപ്പോർട്ട് ചെയ്തത്. വാഴ, മരച്ചീനി ഉൾപ്പെടെ വ്യാപകമായ കൃഷിനാശവും ഉണ്ടായി. നൂറുകണക്കിന് നേന്ത്രവാഴകൾ കാറ്റിൽ നിലംപൊത്തി. വൈദ്യുതി ലൈനുകളിൽ മരങ്ങൾ വീണതോടെ വൈദ്യുതി വിതരണവും തടസ്സപ്പെട്ടു. പാട്ടത്തിനെടുത്ത് നടത്തിയ വാഴകൃഷിയും കനത്ത നാശം നേരിട്ടു. കൂടാതെ, ഒരു റസ്റ്ററന്റിന്റെ കൂറ്റൻ ലൈറ്റ് […]
Read more

ഏത് ആയുധമുപയോഗിച്ചാണ് പരിക്കേൽപ്പിച്ചത്; മന്ത്രിയുടെ മൊഴിയെടുക്കണമെന്ന് പോലീസ്

കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിന്റെ മൊഴി രേഖപ്പെടുത്തിയാൽ മാത്രമേ ഏത് ആയുധമുപയോഗിച്ചാണ് പരിക്കേൽപ്പിച്ചതെന്ന് കണ്ടെത്താനാവുകയുള്ളൂവെന്ന് പോലീസ്. കെ.എസ്.യു. പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രിക്ക്‌ പരിക്കേറ്റത് അന്വേഷിക്കുന്ന റെയിൽവേ പോലീസ്, കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ (രണ്ട്) നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ശാരീരിക അസ്വസ്ഥത കാരണം മന്ത്രിയുടെ മൊഴി ഇതുവരെ രേഖപ്പെടുത്താനായിട്ടില്ലെന്നും കെ.എസ്.യു. പ്രവർത്തകർ നൽകിയ ജാമ്യഹർജിയെ എതിർത്തുള്ള റിപ്പോർട്ടിൽ പറയുന്നു. റെയിൽവേ സ്റ്റേഷനിൽ അതിക്രമിച്ചുകയറിയ കെ.എസ്.യു. പ്രവർത്തകർ മുദ്രാവാക്യം വിളിച്ചും കൊല്ലെടാ എന്ന് ആക്രോശിച്ചും എന്തോ ആയുധം […]
Read more

റെയിൽവേ ആപ്പ് യു.ടി.എസ്. ഇന്നുകൂടി മാത്രം; ഇനിയെല്ലാം ‘റെയിൽ വൺ’

കണ്ണൂർ: റെയിൽവേ ആപ്പായ യു.ടി.എസ്. ഓൺ മൊബൈൽ ആപ്പ് (അൺ റിസർവ്ഡ് ടിക്കറ്റിങ് സിസ്റ്റം) ശനിയാഴ്ചവരെ മാത്രം. മാർച്ച് ഒന്നുമുതൽ കിട്ടില്ല. ആപ്പ് റെയിൽവേ പിൻവലിക്കുകയാണ്. ഒന്നുമുതൽ റെയിൽ വണ്ണിൽ ആയിരിക്കും എല്ലാ സേവനങ്ങളും. എല്ലാ സേവന ആപ്പുകളെയും ഉൾപ്പെടുത്തി റെയിൽവേ ഏകീകരിച്ച ആപ്പാണ് റെയിൽ വൺ. റിസർവ്-അൺ റിസർവ്ഡ് ടിക്കറ്റ്, സീസൺ, പ്ലാറ്റ്ഫോം ടിക്കറ്റുകൾ, ഐ.ആർസി.ടി.സി. വഴി ഭക്ഷണം ബുക്ക് ചെയ്യൽ, അന്വേഷണം, പരാതികൾ ഉൾപ്പെടെ റെയിൽ വൺ ആപ്പിൽ ലഭിക്കും. നിലവിൽ യു.ടി.എസ്. ആപ്പിൽ […]
Read more

ഒന്നര വയസുകാരനെ കടലില്‍ എറിഞ്ഞ് കൊന്ന കേസ്; മാതാവ് കുറ്റക്കാരി

കണ്ണൂര്‍: തയ്യില്‍ ഒന്നര വയസുകാരനെ കടലില്‍ എറിഞ്ഞ് കൊന്ന കേസില്‍ അമ്മയും ഒന്നാം പ്രതിയുമായ ശരണ്യ കുറ്റക്കാരി. രണ്ടാം പ്രതി ശരണ്യയുടെ ആണ്‍സുഹൃത്ത് നിധിനെ വെറുതെ വിട്ടു. കൃത്യമായ തെളിവുകള്‍ ശേഖരിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന് കഴിഞ്ഞില്ലെന്ന് തളിപ്പറമ്പ് അഡിഷണല്‍ സെഷന്‍സ് കോടതി വിമര്‍ശിച്ചു. കേസിന്റെ വിധി ഈ മാസം 21 ന് പറയും. ബന്ധത്തിന്റെ പേരില്‍ നിധിന്‍ കൊലപാതകത്തിന് നിര്‍ബന്ധിച്ചു എന്ന് പറയാന്‍ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. ഗൂഡാലോചന തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. ഫോണ്‍ വിളികളാണ് പ്രധാന […]
Read more

കണ്ണൂരില്‍ കാക്കയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു; വളര്‍ത്തുപക്ഷികളില്‍ നിലവില്‍ രോഗബാധയില്ല

കണ്ണൂര്‍: ഇരിട്ടി എടക്കാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു. കാക്കയിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. വളര്‍ത്തുപക്ഷികളില്‍ നിലവില്‍ രോഗം സ്ഥിരീകരിച്ചിട്ടില്ല. പക്ഷികളെ കൊന്നൊടുക്കേണ്ട സാഹചര്യമില്ലെന്നാണ് ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നത്. അതേ സമയം ഇരിട്ടി നഗരസഭയിലും സമീപ പ്രദേശങ്ങളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട് .
Read more

കണ്ണൂരിലും തിരുവനന്തപുരത്തും ആലുവയിലും ലഹരിവേട്ട; യുവതിയടക്കം നാലുപേര്‍ അറസ്റ്റിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളിലായി നടന്ന പരിശോധനയിൽ യുവതിയടക്കം നാലുപേര്‍ ലഹരിയുമായി പിടിയിൽ. കണ്ണൂര്‍ പാപ്പിനിശ്ശേരിയിൽ രാഹസലഹരിയുമായി യുവതി പിടിയിലായി. കല്ല്യാശ്ശേരി സ്വദേശി ഷിൽനയാണ് എക്സ്സൈസിന്‍റെ പിടിയിലായത്. ഇവരുടെ പക്കൽ നിന്നും 0.459 ഗ്രാം മെത്താംഫിറ്റമിൻ കണ്ടെടുത്തു. ആലുവയിൽ 50 ഗ്രാം എംഡിഎംഎയുമായി മൂവാറ്റുപ്പുഴ സ്വദേശി ബിലാൽ അറസ്റ്റിലായി. രാവിലെ പത്തുമണിയോടെ ആലുവ പറവൂർ കവലയിൽ വെച്ച്, രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ബാഗിൽ ഒളിപ്പിച്ച നിലയിൽ ലഹരി കണ്ടത്തിയത്. തിരുവനന്തപുരം പാലോട് ലഹരി മരുന്നുമായി രണ്ട് യുവാക്കൾ […]
Read more

ഭരണ വിരുദ്ധ വികാരം അലയടിക്കും, യുഡിഎഫ് മികച്ച വിജയം നേടും: പി കെ കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: ത്രിതല പഞ്ചായത്തുകളിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് വടക്കൻ കേരളത്തിൽ പുരോഗമിക്കുന്നു. രാഷ്ട്രീയ സാമൂഹ്യ മത സാംസ്കാരിക നേതൃത്വങ്ങളിലെ പ്രമുഖർ അതത് കേന്ദ്രങ്ങളിൽ വോട്ട് ചെയ്തു. തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വലിയ പ്രതീക്ഷയിലാണെന്നും സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചുള്ള വിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് കണ്ണൂരിൽ പറഞ്ഞു. ‘ശബരിമല സ്വർണക്കൊള്ള തെരഞ്ഞെടുപ്പിൽ പ്രധാന വിഷയമാകും. പ്രതികൾക്ക് സിപിഎം സംരക്ഷണം നൽകുകയാണ്. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതി രാഷ്ട്രീയ പ്രേരിതമാണെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.അതേസമയം […]
Read more

കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജ് കോമ്പൗണ്ടില്‍ നിന്ന് നഷ്ടപ്പെട്ട പണം അന്വേഷിച്ച്‌ കണ്ടെത്തി തിരിച്ച്‌ നല്‍കി കണ്ണൂര്‍ റൂറലിലെ പോലീസുകാരൻ

കണ്ണൂര്‍: കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളേജ് കോമ്പൗണ്ടില്‍ നിന്ന് നഷ്ടപെട്ട പണം അന്വേഷിച്ച്‌ കണ്ടെത്തി തിരിച്ച്‌ നല്‍കി കണ്ണൂർ റൂറലിലെ പോലീസുകാരൻ. പരിയാരം ഹൃദയാലയില്‍ ചികിത്സയില്‍ കഴിയുന്ന തന്റെ ബന്ധുവിനെ കാണാനെത്തി ഹോസ്പിറ്റല്‍ ബില്ലിനായി കൊണ്ടു വന്ന 25000 രൂപയാണ് കണിച്ചാർ സ്വദേശിയായ കെ.എസ് സജിയുടെ പക്കല്‍നിന്ന് നഷ്ടപ്പെട്ടത്. കുറേ നേരത്തെ തെരച്ചില് ശേഷം പണം നഷ്ടപ്പെട്ട വിവരം കണ്ണൂർ മെഡിക്കല്‍ കോളേജിലെ പോലീസ് എയ്ഡ് പോസ്റ്റില്‍ വിവരമറിയിച്ചു. തുടർന്ന് എയ്ഡ് പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയർ സിവില്‍ […]
Read more

Recent News

Advertisement
WhiteswanTV Footer