കണ്ണൂർ: പാനൂരിൽ ഗസ്റ്റ് അധ്യാപികയായ ആദിത്യ അനിൽകുമാർ ആത്മഹത്യ ചെയ്ത സംഭവത്തിൽ നിർണായക വെളിപ്പെടുത്തലുമായി മാതാവ് പി.പി. ഉദയ. സുഹൃത്തായ ശരൺ പൊതുസ്ഥലത്ത് വെച്ച് മർദിച്ചതിനെ തുടർന്നുണ്ടായ കടുത്ത മാനസിക ആഘാതമാണ് മകളെആത്മഹത്യയിലേക്ക് നയിച്ചതെന്ന് അവർ പൊലീസിന് നൽകിയ മൊഴിയിൽ വ്യക്തമാക്കി.
ഈ മാസം എട്ടിന് തലശ്ശേരി പഴയ ബസ് സ്റ്റാൻഡിൽ വച്ച് ശരൺ ആദിത്യയെ മർദിച്ചുവെന്നാണ് കുടുംബത്തിന്റെ ആരോപണം.യുവതിയുടെ സൗഹൃദങ്ങളിൽ സംശയമായതോടെ കഴിഞ്ഞ 8ന് തലശ്ശേരിയിൽ വിളിച്ചുവരുത്തിചോദ്യംചെയ്തെന്നുംയുവതിയെബന്ധുക്കൾക്കിടയിൽ മോശക്കാരിയാക്കി ചിത്രീകരിക്കാൻ ഫോൺ സന്ദേശങ്ങൾ അയച്ചെന്നും ശരൺ പൊലീസിനു
മൊഴിനൽകിയിട്ടുണ്ട്
സംഭവത്തെ തുടർന്ന് കടുത്ത മാനസിക സമ്മർദത്തിലായിരുന്ന ആദിത്യ പിന്നീട് ആത്മഹത്യക്ക്
ശ്രമിക്കുകയും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയും ചെയ്തു. കേസിൽ ശരൺ അറസ്റ്റിലായിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്






