കണ്ണൂർ: കരുവന്നൂർ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സിപിഎമ്മിന് തിരിച്ചടിയായി കോടതി നടപടി. കേസിൽ പ്രതികൾ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കോടതി സമൻസ് അയച്ചു.
പിഎംഎൽഎ കോടതിയാണ് നിർദേശം നൽകിയത്. കേസിൽ പ്രഥമദൃഷ്ട്യാ തെളിവുകൾ ഉണ്ടെന്ന് കോടതി നിരീക്ഷിച്ചതായും റിപ്പോർട്ടുണ്ട്.
സിപിഎം നേതാക്കളായ കെ. രാധാകൃഷ്ണൻ, എ.സി. മൊയ്തീൻ, എം.എം. വർഗീസ് അടക്കമുള്ള പ്രതികൾക്കാണ് സമൻസ് അയച്ചത്. മൊത്തം 28 പ്രതികളാണ് കേസിൽ ഉൾപ്പെട്ടിരിക്കുന്നത്.
പ്രതികൾ അടുത്ത മാസം നാലിന് നേരിട്ട് കോടതിയിൽ ഹാജരാകണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. കേസിന്റെ തുടർനടപടികൾ നിർണായക ഘട്ടത്തിലേക്കാണ് കടക്കുന്നതെന്ന് നിയമവൃത്തങ്ങൾ സൂചിപ്പിക്കുന്നു.






