Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഇനി ശ്രേയസ് യു​ഗം, പുതിയ ഇന്ത്യൻ നായകൻ; വൈഭവും സഞ്ജുവും ടീമിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മുംബൈ: ഇന്ത്യൻ ട്വന്റി20 ടീമിന്റെ പുതിയ നായകനായി ശ്രേയസ് അയ്യരെ തെരഞ്ഞെടുത്തു. നിലവിലെ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ടീമിൽ നിന്ന് പുറത്തായി. അയർലണ്ട്, ഇംഗ്ലണ്ട് പരമ്പരകൾക്കും ജപ്പാനിൽ‌ നടക്കുന്ന ഏഷ്യൻ ​ഗെയിംസിനുമുള്ള 16 അംഗ ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. ‘വണ്ടർ കിഡ്’ 15കാരൻ വൈഭവ് സൂര്യവംശി ഇന്ത്യൻ ടീമിൽ ഇടംനേടി എന്നതാണ് പ്രത്യേകത. മലയാളി താരം സഞ്ജു സാംസൺ സ്ഥാനം നിലനിർത്തി. ഇന്ത്യൻ ടീമിൽ ഇടംനേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് വൈഭവ്. സച്ചിൻ ടെൻഡുൽക്കറുടെ റെക്കോ‍ഡാണ് ഇതോടെ മറികടന്നത്.

സൂര്യകുമാറിന് നായകസ്ഥാനത്തിനൊപ്പം ടീമിലെ സ്ഥാനം പോലും നഷ്ടമായപ്പോൾ ഐപിഎല്ലിലെ മികച്ച പ്രകടനമാണ് ശ്രേയസിന് തുണയായത്. ഒപ്പം സൂര്യ കളിക്കുന്ന നാലാം നമ്പറിൽ നിലവിൽ ശ്രേയസിനോളം പോന്ന മറ്റൊരാളില്ല. 2028 ലോകകപ്പ് ലക്ഷ്യമിട്ടാണ് ബിസിസിഐ സമ്പൂർണ അഴിച്ചുപണി നടത്തിയിരിക്കുന്നത്.

അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കുള്ള ഇന്ത്യൻ ടി20 ടീം

ശ്രേയസ് അയ്യർ (നായകൻ),അഭിഷേക് ശർമ,സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ),ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ),വൈഭവ് സൂര്യവംശി,ശിവം ദുബെ,തിലക് വർമ,നിതീഷ് റെഡ്ഡി,അക്ഷർ പട്ടേൽ,വാഷിങ്ടൺ സുന്ദർ,വരുണ്‍ ചക്രവർത്തി,രവി ബിഷ്‌ണോയ്,മുഹമ്മദ് സിറാജ്,ഹർഷിത് റാണ,അർഷ്ദീപ് സിങ്,പ്രിൻസ് യാദവ്

എഷ്യൻ ഗെയിംസ് 2026-നുള്ള ഇന്ത്യൻ ടീം

ശ്രേയസ് അയ്യർ (നായകൻ),അഭിഷേക് ശർമ,സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ),ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ),വൈഭവ് സൂര്യവംശി,ശിവം ദുബെ,തിലക് വർമ,നിതീഷ് റെഡ്ഡി,അക്ഷർ പട്ടേൽ,വാഷിങ്ടൺ സുന്ദർ,വരുണ്‍ ചക്രവർത്തി,രവി ബിഷ്‌ണോയ്,മുഹമ്മദ് സിറാജ്,ഹർഷിത് റാണ,അർഷ്ദീപ് സിങ്, ജസ്പ്രിത് ബുംറ

Advertisement
WhiteswanTV Footer