Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kannur

പേരാമ്പ്ര ഡീൽ ആരോപണം; മറുപടിയുമായി എം വി ഗോവിന്ദന്‍

കണ്ണൂര്‍: കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക് അടുക്കുമ്പോൾ ഡീൽ ആരോപണങ്ങളും വാക്പോരുകളും മുറുകുകയാണ്. ഏറ്റവും ചൂടുള്ള പോരാട്ടം നടക്കുന്ന മണ്ഡലമാണ് പേരാമ്പ്ര. ഇപ്പോഴിതാ ഡീൽ ആരോപണത്തിൽ മറുപടിയുമായി എത്തിയിരിക്കുകയാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. എസ്ഡിപിഐയുമായോ സിപിഐഎമ്മിന് ഒരു ബന്ധവുമില്ലെന്നും ഇനി ബന്ധം ഉണ്ടാവുകയുമില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. എസ്ഡിപിഐ വോട്ട് സിപിഐഎമ്മിന് ആവശ്യമില്ലെന്നും വോട്ട് നല്‍കാമെന്ന് എസ്ഡിപിഐ പറഞ്ഞിട്ടില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. പേരാമ്പ്രയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തെഹ്ലിയക്കായി യുഡിഎഫ് […]
Read more

പാര്‍ട്ടിക്ക് പ്രകോപനം സൃഷ്ടിക്കുന്ന പണി ടി കെ ഗോവിന്ദന്‍ എടുക്കേണ്ട: കെ കെ രാഗേഷ്

കണ്ണൂര്‍: തളിപ്പറമ്പിലെ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥി ടി കെ ഗോവിന്ദന് മുന്നറിയിപ്പുമായി രംഗത്ത് എത്തിയിരിക്കുകയാണ് സിപിഐഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. പാര്‍ട്ടിക്ക് പ്രകോപനം സൃഷ്ടിക്കുന്ന പണി ടി കെ ഗോവിന്ദന്‍ എടുക്കേണ്ടെന്നായിരുന്നു രാഗേഷിന്റെ പ്രതികരണം. ടി കെ ഗോവിന്ദന്‍ നല്‍കിയ പരാതിയിൽ ഇന്നലെ തളിപ്പറമ്പിൽ റെയ്ഡ് നടന്നിരുന്നു. പൊലീസിന് ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. തളിപ്പറമ്പിൽ എം വി ഗോവിന്ദന്റെ പങ്കാളി പി കെ ശ്യാമളയെ എൽഡിഎഫ് സ്ഥാനാർത്ഥിയാക്കിയതിൽ അതൃപ്തി വ്യക്തമാക്കിയാണ് ടി […]
Read more

പയ്യന്നൂരിൽ ആര് വന്നാലും ഒരു ചുക്കും സംഭവിക്കില്ല: മുഖ്യമന്ത്രി

കണ്ണൂർ: പയ്യന്നൂരിൽ ആര് വന്നിട്ടും കാര്യമില്ല, എൽഡിഎഫിന് തിളക്കമാർന്ന വിജയം ലഭിക്കുമെന്ന് പിണറായി വിജയൻ. പയ്യന്നൂരിനെ കുറിച്ച് താന്‍ പ്രത്യേകിച്ചൊന്നും പറയേണ്ടതില്ല. രക്തസാക്ഷികളുടെ നാടാണ്, അതുകൊണ്ട് ഇടതുകോട്ടയാണ് പയ്യന്നൂർ. ഈ പ്രസ്ഥാനത്തെ ഒരു പോറല്‍ പോലും ഏല്‍പ്പിക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫ് പയ്യന്നൂർ മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കണിശതയുള്ള നേതാക്കളാണ് ഈ നാട്ടില്‍ ഉണ്ടായിരുന്നത്. അവരുടെ പാത ഇപ്പോഴുള്ളവരും പിന്തുടരുന്നു. ഒരു പ്രതിസന്ധിയിലും ഉലഞ്ഞിട്ടില്ല. പാറ പോല ഉറച്ചുനിന്നിട്ടുണ്ട്. ആ മണ്ണില്‍ […]
Read more

വ്യാജ ആധാര്‍ കാര്‍ഡ് ആരോപണം; കെ സി വേണുഗോപാലിന് വക്കീല്‍ നോട്ടീസ്

കണ്ണൂര്‍: പയ്യന്നൂരിലെ വ്യാജ കാര്‍ഡ് ആരോപണത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന് വക്കീല്‍ നോട്ടീസ് അയച്ച് സിപിഐഎം. സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷാണ് നിയമനടപടി സ്വീകരിച്ചത്. പയ്യന്നൂര്‍ ഏരിയാ കമ്മിറ്റി ഓഫീസിന്റെ മൂന്നാം നിലയില്‍ വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മിക്കുന്നുണ്ടെന്ന് കെ സി വേണുഗോപാല്‍ ആരോപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സിപിഐഎമ്മിന്റെ ഭാഗത്ത് നിന്നും നിയമനടപടി വന്നിരിക്കുന്നത്.നേരത്തെ വിഷയത്തില്‍ കെപിസിസി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. പരാജയഭീതിയെ തുടർന്നാണ് ഇത്തരത്തിൽ പഴയ […]
Read more

കൊറിയർ പാഴ്‌സലിൽ എം.ഡി.എം.എ; രണ്ടു പേർ പിടിയിൽ

കണ്ണൂർ: ചെന്നൈയിൽ നിന്നു അയച്ച കൊറിയർ പാഴ്‌സലിൽ എം.ഡി.എം.എ. മയക്കുമരുന്ന് ഒളിപ്പിച്ച നിലയിൽ ലഭിച്ചതോടെ, ആലക്കോട് പൊലീസ് രണ്ട് യുവാക്കളെ പിടികൂടി. ആലക്കോട് പാലത്തിന് സമീപത്തെ മറ്റപ്പള്ളിയിൽ, പാത്തൻപാറ പാറെമൊട്ടിലെ ചുള്ളിയിൽ അഖിൽ ജ്യോതീഷ് (26)യും എം.കെ. അദ്വൈത് (21)യുമാണ് വ്യാഴാഴ്ച വൈകുന്നേരം അറസ്റ്റിലായത്. ആലക്കോട് പൊലീസ് ഇൻസ്‌പെക്ടർ കെ. രാജീവിന്റെ മേൽനോട്ടത്തിൽ എസ്.ഐ. കെ. പ്രവീൺ, എ.എസ്.ഐ. മുനീർ, ഹരിപ്രസാദ്, സിവിൽ പോലിസ് ഓഫീസർമാരായ ജാബിർ, അഷറഫ് എന്നിവരും സംഘത്തിൽ പങ്കെടുത്തു. പഴയ ഷൂസിനുള്ളിൽ ഒളിപ്പിച്ചിട്ടാണ് […]
Read more

മധ്യവയസ്കന്‍റെ ശരീരത്തിലൂടെ കാർ കയറിയിറങ്ങി

കണ്ണൂർ: ശരീരത്തിലൂടെ കാർ കയറിയിറങ്ങി മധ്യവയസ്കൻ മരിച്ചു. തമിഴ്നാട് കാരൂർ സ്വദേശി മണിയാണ് അപകടത്തിൽ മരിച്ചത്. വടകര എടോടി ഭഗവതി കോട്ടക്കൽ ക്ഷേത്രത്തിന് സമീപം നാഷണൽ ലോഡ്ജ് പരിസരത്ത് ഇന്നലെ രാത്രിയാണ് സംഭവം ഉണ്ടായത്. വടകരയിൽ ഒരു ലോഡ്ജ് പരിസരത്തെ വഴിയരികിൽ കിടന്നുറങ്ങവേയാണ് അപകടം ഉണ്ടായത്. ലോഡ്ജിലേക്ക് വരികയായിരുന്ന കാർ ഇയാളുടെ ദേഹത്ത് കയറിയിറങ്ങുകയായിരുന്നു. വർഷങ്ങളായി വടകരയിലെ ഹോട്ടലുകളിലും മറ്റു സ്ഥലങ്ങളിലും തൊഴിലെടുത്തു കൊണ്ട് ഇരിക്കുകയായിരുന്നു മണി. ഇയാൾ ദിവസവും കിടന്നുറങ്ങിയിരുന്ന സ്ഥലമായിരുന്നു അത്.
Read more

തലശ്ശേരി പിടിക്കാൻ ഇത്തവണ കളത്തിൽ പുതുമുഖങ്ങൾ

കണ്ണൂർ: സിറ്റിംഗ് എംൽഎമാരും മന്ത്രിമാരും വീണ്ടും മണ്ഡലങ്ങളിൽ പോരിനിറങ്ങുമ്പോൾ തലശ്ശേരി ഇത്തവണ എത്തുന്നത് പുതുമുഖങ്ങളുമായി. മൂന്ന് മുന്നണി സ്ഥാനാർഥികളും പുതുമുഖങ്ങളാണ്. സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗം കാരായി രാജനാണ് എൽ.ഡി.എഫ്. സ്ഥാനാർഥി. യു.ഡി.എഫ്. സ്ഥാനാർഥി ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയും തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആസ്പത്രി ഡയറക്ടറുമായ കെ.പി.സാജുവാണ്. ബി.ജെ.പി. സംസ്ഥാന സമിതിയംഗം ഒ.നിധീഷാണ് എൻ.ഡി.എ. സ്ഥാനാർത്ഥി. പുതുമുഖങ്ങൾ ആണെങ്കിലും മറ്റ് മണ്ഡലങ്ങളെ പോലെ അപരന്മാരും ഏറെയാണ്. കാരായി രാജന് അപരൻമാരായി രണ്ട് രാജൻമാർ മത്സരരംഗത്തുണ്ട്. വി.പി.രാജനും […]
Read more

എംഡിഎംഎയുമായി 6 പേർ പിടിയിൽ

കണ്ണൂർ: ലോഡ്ജിൽ നിന്നു 6 പേരെ എംഡിഎംഎയുമായി പിടികൂടി. വളപട്ടണം പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് 6 പേർ പിടിയിലായത്. കണ്ണാടി പറമ്പ് സ്വദേശികളായ കെ.മുബഷിർ (20), കെ.എം.ഷനദ്(19), കൊളച്ചേരി സ്വദേശിയായ എം.കെ.മുഹമ്മദ് (40), ചേലേരി സ്വദേശിയായ സി.പി.മുഹമ്മദ് (45), കാസർകോട് കാഞ്ഞങ്ങാട് സ്വദേശിയായ കെ.അബ്ദുൾ നാസർ (33), കാസർകോട് മൂളിയാർ സ്വദേശിയായ ബി.മുഹമ്മദ് ഷമീർ (28) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 29.66 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
Read more

യുഡിഎഫ് വന്നാൽ ആര് മുഖ്യമന്ത്രിയാകണം? രമേശ് ചെന്നിത്തല: കെ സുധാകരൻ

കണ്ണൂർ: യുഡിഎഫ് സർക്കാർ അധികാരത്തിൽ വരികയാണെങ്കിൽ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്നാണ് തന്‍റെ ആഗ്രഹമെന്ന് മുൻ കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി. സീനിയറായ, പക്വതയുള്ള ആളാണ് രമേശ് ചെന്നിത്തലയെന്ന് സുധാകരൻ പറഞ്ഞു. വി.ഡി. സതീശൻ, കെ.സി വേണു ഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകൾ പറയപെടുന്നുണ്ടെങ്കിലും താൻ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്നാണ് ശുപാർശ ചെയ്യുന്നതെന്ന് സുധാകരൻ വ്യക്തമാക്കി. യുഡിഎഫ് അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും, കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫുമടക്കമുള്ള […]
Read more

പയ്യന്നൂരില്‍ കോണ്‍ഗ്രസിന് ആശ്വാസം; വിമത സ്ഥാനാര്‍ത്ഥിയുണ്ടാകില്ല

കണ്ണൂര്‍: പയ്യന്നൂരില്‍ കോണ്‍ഗ്രസിന് ആശ്വാസം. പ്രാദേശിക ഘടകം നേതൃത്വത്തിന് വഴങ്ങി. മണ്ഡലത്തില്‍ കോണ്‍ഗ്രസില്‍ നിന്ന് വിമത സ്ഥാനാര്‍ത്ഥിയുണ്ടാകില്ല. സിപിഐഎം വിട്ട് സ്വതന്ത്രനായി മത്സരിക്കുന്ന വി കുഞ്ഞികൃഷ്ണന് പിന്തുണ നല്‍കാന്‍ യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചു .കഴിഞ്ഞ ദിവസങ്ങളില്‍ അനുനയത്തിനായി ഡിസിസി നേതൃത്വം ശ്രമിച്ചിരുന്നെങ്കിലും പ്രാദേശിക നേതൃത്വം വഴങ്ങിയിരുന്നില്ല. വി കുഞ്ഞികൃഷ്ണന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ യുഡിഎഫ് പിന്തുണ പ്രഖ്യാപിച്ചതും പയ്യന്നൂര്‍ പോലെ പാരമ്പര്യമുളള മണ്ഡലത്തില്‍ കോണ്‍ഗ്രസിന് സീറ്റില്ലാതായതുമായിരുന്നു പ്രാദേശിക ഘടകത്തെ ചൊടിപ്പിച്ചത്. […]
Read more

Recent News

Advertisement
WhiteswanTV Footer