Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kannur

നിതിന്‍ രാജിന്റെ മരണം; മുഖ്യപ്രതി ഡോ. റാം പൊലീസ് പിടിയില്‍

കണ്ണൂർ: അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ വിദ്യാർഥിയായിരുന്ന നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി ഡോ. റാമിനെ പൊലീസ് അറസ്റ്റ് ചെയ്തു. കർണാടകയിലെ കുടകിൽ നിന്നാണ് പ്രതിയെ ഇന്നലെ രാത്രി പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് ഇയാളെ കണ്ണൂരിലെത്തിച്ചു. ഡോ. റാമിനെ കേസുമായി ബന്ധപ്പെട്ട് വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് അറസ്റ്റ്.
Read more

പയ്യന്നൂരിലെ ഒന്നരവയസുകാരന്റെ മരണം; മാതാപിതാക്കളുടെ മൊഴിയെടുത്തു

കണ്ണൂർ: പയ്യന്നൂരിൽ ഒന്നര വയസുകാരൻ മരിച്ച സംഭവത്തിൽ ചികിത്സാ പിഴവ് ഉണ്ടായെന്ന ആരോപണവുമായി മാതാപിതാക്കൾ അന്വേഷണ സംഘത്തിന് മൊഴി നൽകി. കുഞ്ഞിനെ ആശുപത്രിയിൽ സമയബന്ധിതമായി ചികിത്സിച്ചില്ലെന്നും ബന്ധപ്പെട്ട ഡോക്ടർമാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. മാതാപിതാക്കളുടെ മൊഴി പ്രകാരം, ഉച്ചയ്ക്ക് 12 മണിയോടെ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഉച്ചയ്ക്ക് 2 മണിക്ക് ശേഷമാണ് കാര്യമായ ചികിത്സ ലഭിച്ചത്. വൈകുന്നേരത്തോടെയാണ് അനസ്തേഷ്യ നൽകിയതെന്നും അതുവരെ ആവശ്യമായ ചികിത്സ നൽകിയില്ലെന്നും അവർ വ്യക്തമാക്കി. കുഞ്ഞിന്റെ മരണശേഷം മാതാപിതാക്കളുടെ മാനസികാവസ്ഥ പരിഗണിച്ച് ആദ്യം […]
Read more

ഒന്നര വയസുകാരന്‍റെ മരണം; മരണ കാരണം അനസ്തീഷ്യയ്ക്ക് പിന്നാലെ തലച്ചോറിൽ ഓക്സിജൻ കിട്ടാത്തത്

കണ്ണൂർ: പയ്യന്നൂരിലെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരിച്ച ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യയുടെ മരണവുമായി ബന്ധപ്പെട്ട പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. ജനറൽ അനസ്തീഷ്യ നൽകിയതിനെ തുടർന്ന് തലച്ചോറിന് ആവശ്യമായ അളവിൽ ഓക്സിജൻ ലഭിക്കാതിരുന്നതാണ് മരണകാരണമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ചുണ്ടിലും താടിയിലുമുണ്ടായ പരിക്കുകൾക്ക് ജനറൽ അനസ്തീഷ്യ നൽകി ശസ്ത്രക്രിയ നടത്തേണ്ട സാഹചര്യമില്ലായിരുന്നുവെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ചുണ്ടിലെയും താടിയിലെയും മുറിവുകൾ ആഴത്തിലുള്ളതല്ലെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. പരിയാരം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് നിർണായക വിവരങ്ങൾ പുറത്തുവന്നത്. അനസ്തീഷ്യ […]
Read more

പയ്യന്നൂരിലെ ചികിത്സാ പിഴവ്: കുട്ടിയുടെ വീട്ടിലെത്തി ബാലാവകാശ കമ്മീഷൻ

കണ്ണൂർ: പയ്യന്നൂരിലെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച ഒന്നര വയസുകാരന്റെ വീട്ടിലെത്തി ബാലാവകാശ കമ്മീഷൻ. കുട്ടിയുടെ രക്ഷിതാക്കളിൽ നിന്ന് കമ്മീഷൻ മൊഴിയെടുത്തു. സംഭവത്തിൽ ഗുരുതര അനാസ്ഥയും വീഴ്ചയും ഉണ്ടായതായി പ്രാഥമിക വിലയിരുത്തലുണ്ടെന്ന് ബാലാവകാശ കമ്മീഷൻ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് പൊലീസിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥനുമായി ഉടൻ കൂടിക്കാഴ്ച നടത്തുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഓൺലൈനായി വിളിച്ചുവരുത്തി സ്വീകരിച്ച നടപടികൾ പരിശോധിക്കുമെന്നും ബാലാവകാശ കമ്മീഷൻ ചെയർപേഴ്സൺ കെ.വി. മനോജ് കുമാർ അറിയിച്ചു. കുട്ടിയുടെ മാതാപിതാക്കളുമായി നടത്തിയ […]
Read more

പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; കേസെടുത്ത് ബാലാവകാശകമ്മീഷൻ

കണ്ണൂർ: പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവം ഗുരുതരമായ വിഷയമാണെന്നും ഇന്ന് കുട്ടിയുടെ വീട്ടുകാരുടെ മൊഴിയെടുക്കുമെന്നും ബാലാവകാശ കമ്മീഷൻ അറിയിച്ചു. സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്നും കമ്മീഷൻ വ്യക്തമാക്കി. കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ആശുപത്രി അധികൃതരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. അനസ്‌തേഷ്യ ഡോക്ടർ ഒഴികെയുള്ള മറ്റ് ഡോക്ടർമാരുടെ മൊഴിയാണ് നിലവിൽ എടുത്തത്. പീഡിയാട്രീഷൻ ഡോ. ആശ, പ്ലാസ്റ്റിക് സർജൻ ഡോ. ആരതി അന്തർജനം എന്നിവരുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. കുട്ടിയുടെ മാതാപിതാക്കളുടെ മൊഴിയും […]
Read more

രണ്ടര വയസ്‌കാരന്റെ മരണത്തില്‍ പ്രതിഷേധം കടുപ്പിക്കാന്‍ കുടുംബം

കണ്ണൂര്‍: പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ രണ്ടര വയസ്സുകാരൻ മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കുടുംബം. ആശുപത്രി മാനേജ്മെന്റിനും ചികിത്സയിൽ പങ്കെടുത്ത ഡോക്ടർമാർക്കുമെതിരെ നടപടി ആവശ്യപ്പെട്ടാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. പയ്യന്നൂർ ബിഎംഎച്ച് ആശുപത്രിക്ക് മുന്നിൽ പ്രതിഷേധം നടത്തുമെന്ന് കുടുംബം അറിയിച്ചു. രക്ഷിതാക്കളും നാട്ടുകാരും പ്രതിഷേധത്തിൽ പങ്കെടുക്കുമെന്നാണ് വിവരം. പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബേബി മെമ്മോറിയൽ ആശുപത്രിയിലെത്തിച്ചായിരിക്കും പ്രതിഷേധമെന്നും ബന്ധുക്കൾ അറിയിച്ചു. സംഭവത്തിൽ മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ആഭ്യന്തരമന്ത്രി […]
Read more

ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ചികിത്സാ പിഴവ്; ഒന്നരവയസ്സുകാരൻ മരിച്ചു

കണ്ണൂർ: പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ ബോധരഹിതനായ ഒന്നരവയസ്സുകാരൻ ചികിത്സയിലിരിക്കെ മരിച്ചു. എരമം സ്വദേശികളായ സൂരജ്–വിജിഷ ദമ്പതികളുടെ മകൻ ദേവാൻഷ് സൗര്യയാണ് മരിച്ചത്. ചുണ്ടിന് പരിക്കേറ്റതിനെ തുടർന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് കുട്ടിയെ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയുടെ ഭാഗമായി ജനറൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ കുട്ടി ബോധരഹിതനായതായി കുടുംബം പറയുന്നു. തുടർന്ന് ഗുരുതരാവസ്ഥയിൽ കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക് മാറ്റി വെന്റിലേറ്ററിൽ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ചികിത്സാപിഴവാണ് […]
Read more

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് അയച്ചതിന് തെളിവുണ്ടോ? വെല്ലുവിളിയുമായി ജിതിന്‍ ഭാസ്‌കർ

കണ്ണൂർ: ഫേസ്ബുക്കിലൂടെ വെല്ലുവിളിയുമായി കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഡിവൈഎഫ്ഐ നേതാവ് ജിതിന്‍ ഭാസ്‌കര്‍. താൻ 10 പേരിലധികം പേർക്ക് സ്‌ക്രീൻഷോട്ട് അയച്ചുവെന്ന് തെളിയിക്കാൻ കഴിയുമോ എന്നതാണ് ജിതിന്റെ വെല്ലുവിളി. പാർട്ടി നേതൃത്വം പറഞ്ഞതിനാലാണ് കൂടുതൽ പ്രതികരിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ജാമ്യം ലഭിച്ച് ജിതിൻ ജയിൽ മോചിതനായത്. തെരഞ്ഞെടുപ്പ് കാലത്ത് തന്റെ ബ്രോഡ്കാസ്റ്റ് ഗ്രൂപ്പിലൂടെ എൽഡിഎഫ് പ്രചാരണം നടത്തിയിരുന്നുവെന്നും, അതിൽ കോൺഗ്രസ് പ്രവർത്തകരടക്കം 250ഓളം പേർ ഉൾപ്പെട്ടിരുന്നുവെന്നും ജിതിൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. 200 […]
Read more

കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ  തടവുകാർ  ഏറ്റുമുട്ടി; പതിനൊന്നുപേർക്ക് പരിക്ക്

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ തമ്മിലുണ്ടായ സംഘർഷത്തിൽ ജയിൽ ഉദ്യോഗസ്ഥരടക്കം 11 പേർക്ക് പരിക്കേറ്റു. പരിക്കേറ്റ അഞ്ച് ജയിൽ ഉദ്യോഗസ്ഥരും ആറ് തടവുകാരും ആശുപത്രിയിൽ ചികിത്സ തേടി. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. ഇന്നലെ ഉച്ചയോടെയാണ് സെൻട്രൽ ജയിലിലെ ഒന്നാം ബ്ലോക്കിൽ സംഭവം ഉണ്ടായത്. തടവുകാർ തമ്മിൽ വാക്കുതർക്കം സംഘർഷത്തിലേക്ക് നീങ്ങുന്നതിനിടെ മലപ്പുറം സ്വദേശിയായ ജലാലുദ്ദീൻ ബ്ലെയ്ഡ് ഉപയോഗിച്ച് സ്വന്തം ശരീരത്തിൽ മുറിവേൽപ്പിച്ചു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ജയിൽ ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെ […]
Read more

കുഴിമന്തി വീണ്ടും വില്ലനായി; വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ

കണ്ണൂർ: കുഴിമന്തി കഴിച്ച മൂന്ന് വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ പാനൂരിലെ ഹോട്ടൽ ആരോഗ്യവകുപ്പ് പൂട്ടിച്ചു. പാനൂർ പൂക്കോം റോഡിലെ സഫ്രാൻ മന്തി ഹോട്ടലാണ് അടച്ചുപൂട്ടിയത്. ഇന്നലെ വൈകിട്ട് ഇവിടെ നിന്ന് കുഴിമന്തി കഴിച്ച വിദ്യാർത്ഥികൾക്ക് ഉടൻ തന്നെ ഛർദ്ദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടു. തുടർന്ന് ഇവർ പാനൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തെ തുടർന്ന് രക്ഷിതാക്കൾ പൊലീസിനും ആരോഗ്യവകുപ്പിനും പരാതി നൽകി. പിന്നാലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഹോട്ടലിൽ പരിശോധന നടത്തി, വിശദ പരിശോധനയ്ക്കായി സ്ഥാപനം അടച്ചുപൂട്ടാൻ നിർദ്ദേശിക്കുകയായിരുന്നു. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix