Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: KannurUniversity

വ്യാജ രേഖ ഉപയോഗിച്ച് സാമ്പത്തിക ക്രമക്കേട്; കണ്ണൂര്‍ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗത്തിന് 6 വര്‍ഷം തടവ്

കണ്ണൂർ: വ്യാജരേഖകൾ ഉപയോഗിച്ച് സാമ്പത്തിക ക്രമക്കേട് നടത്തിയ കേസിൽ കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് അംഗം ഡോ. എൻ.കെ. ദീപക്കിന് ശിക്ഷ. ആറ് വർഷം തടവും 80,000 രൂപ പിഴയുമാണ് വിജിലൻസ് കോടതി വിധിച്ചത്. കണ്ണൂർ സർവകലാശാല പയ്യന്നൂർ ക്യാമ്പസിലെ ഫിസിക്സ് വിഭാഗം മേധാവിയാണ് ഡോ. എൻ.കെ. ദീപക്. 2008ൽ ഫിസിക്സ് വിഭാഗം മേധാവിയായിരിക്കെ ദിവസവേതനാടിസ്ഥാനത്തിൽ പ്രൊഫഷണൽ അസിസ്റ്റന്റിനെ നിയമിച്ചതിലാണ് ക്രമക്കേട് കണ്ടെത്തിയത്. മറ്റൊരു ജീവനക്കാരന്റെ പേരിൽ വ്യാജരേഖകൾ തയ്യാറാക്കി നിയമനം നടത്തിയെന്നും വ്യാജ വിലാസം ഉൾപ്പെടെയുള്ള രേഖകൾ […]
Read more

പ്രിയ വര്‍ഗീസ് നിയമനത്തിലെ നിലപാടുമാറ്റം; പ്രതിഷേധവുമായി ഇടത് അധ്യാപക സംഘടന

കണ്ണൂർ: കണ്ണൂർ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ നിയമനവുമായി ബന്ധപ്പെട്ട് സർവകലാശാല നിലപാട് മാറ്റിയതിൽ ഇടത് അധ്യാപക സംഘടനയായ കണ്ണൂർ യൂണിവേഴ്സിറ്റി ടീച്ചേഴ്സ് കളക്ടീവ് (KUTC) പ്രതിഷേധിച്ചു. പ്രിയ വർഗീസിന്റെ നിയമനത്തിൽ യാതൊരു വീഴ്ചയുമില്ലെന്ന മുൻ നിലപാടിൽ നിന്ന് സർവകലാശാല പിന്നോട്ടുപോയത് രാഷ്ട്രീയ പ്രേരിതമാണെന്നാണ് സംഘടനയുടെ ആരോപണം. വസ്തുതകളിൽ മാറ്റമൊന്നും ഉണ്ടായിട്ടില്ലെങ്കിലും അഭിഭാഷകനെ മാറ്റിയതും നിലപാട് തിരുത്തിയതും ചില പ്രത്യേക ലക്ഷ്യങ്ങൾ മുൻനിർത്തിയാണെന്നും KUTC ആരോപിച്ചു. പ്രിയ വർഗീസിനെതിരായ ഇപ്പോഴത്തെ നടപടികൾക്ക് പിന്നിൽ അവർ ഒരു രാഷ്ട്രീയ നേതാവിന്റെ […]
Read more

‘തീരുമാനിച്ചതുപ്രകാരം പരിപാടി നടക്കും’; ഷീ ഫെസ്റ്റിൽ കണ്ണൂർ വി സിയെ വെല്ലുവിളിച്ച് SFI

കണ്ണൂർ: ഐഷി ഘോഷ് പങ്കെടുക്കേണ്ടിയിരുന്ന പരിപാടിക്ക് അനുമതി നിഷേധിച്ച സംഭവത്തിൽ കണ്ണൂർ സർവകലാശാല വൈസ് ചാൻസലർക്കെതിരെ രൂക്ഷ വിമർശനവുമായി എസ്എഫ്ഐ. വൈസ് ചാൻസലറുടെ നിർദേശപ്രകാരമാണ് പരിപാടിക്ക് അനുമതി നിഷേധിച്ചതെന്ന് എസ്എഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി ജോയൽ തോമസ് ആരോപിച്ചു. സർവകലാശാലയുടെ നടപടി അംഗീകരിക്കാനാകില്ലെന്നും നേരത്തെയും സമാനമായ ഇടപെടലുകൾ വൈസ് ചാൻസലറുടെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ടെന്നും ജോയൽ തോമസ് പറഞ്ഞു. എസ്എഫ്ഐ പരിപാടി തീരുമാനിച്ചിട്ടുണ്ടെങ്കിൽ അതിൽ മാറ്റമുണ്ടാകില്ലെന്നും അതേ സെമിനാർ ഹാളിൽ തന്നെ പരിപാടി നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉന്നതവിദ്യാഭ്യാസ മന്ത്രി […]
Read more

ഐഷി ഘോഷ് പങ്കെടുക്കേണ്ട പരിപാടിക്ക് കണ്ണൂർ സർവകലാശാലയുടെ വിലക്ക്

കണ്ണൂർ: എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷ് പങ്കെടുക്കേണ്ടിയിരുന്ന പരിപാടിക്ക് കണ്ണൂർ സർവകലാശാലയുടെ വിലക്ക്. സർവകലാശാലയുടെ പാലയാട് ക്യാമ്പസ് യൂണിയൻ സംഘടിപ്പിക്കുന്ന ഷീ ഫെസ്റ്റിനാണ് വൈസ് ചാൻസലർ അനുമതി നിഷേധിച്ചത്. ഡൽഹിയിലെ ജന്തർമന്ദർ സമരത്തിന് നേതൃത്വം നൽകിയ ഐഷി ഘോഷിനെയാണ് ഷീ ഫെസ്റ്റിൽ മുഖ്യാതിഥിയായി നിശ്ചയിച്ചിരുന്നത്. പരിപാടിക്കായി നേരത്തെ നിശ്ചയിച്ചിരുന്ന സെമിനാർ ഹാൾ അനുവദിക്കില്ലെന്ന് ക്യാമ്പസ് ഡയറക്ടർ സംഘാടകരെ അറിയിച്ചു. വൈസ് ചാൻസലറുടെയോ രജിസ്ട്രാറുടെയോ മുൻകൂർ അനുമതി നേടിയ ശേഷമേ പരിപാടിക്ക് ഹാൾ അനുവദിക്കൂവെന്നും ക്യാമ്പസ് […]
Read more

കണ്ണൂർ സർവകലാശാല അധ്യാപക നിയമനം വിവാദത്തിൽ; യോഗ്യത സംബന്ധിച്ച് പരാതി

കണ്ണൂർ: കണ്ണൂർ സർവകലാശാലയിലെ ഫിസിക്കൽ എജുക്കേഷൻ വിഭാഗത്തിൽ അസോസിയേറ്റ് പ്രൊഫസർ നിയമനവുമായി ബന്ധപ്പെട്ട് വിവാദം. യോഗ്യതയില്ലാത്ത ഒരാളെ നിയമിക്കാൻ ശ്രമം നടക്കുന്നതായി ആരോപിച്ച് ചാൻസലർ കൂടിയായ ഗവർണർക്ക് പരാതി നൽകി. അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്കുള്ള അഭിമുഖത്തിൽ പങ്കെടുത്ത ഒരു ഉദ്യോഗാർഥിയാണ് പരാതി നൽകിയത്. നിശ്ചിത യോഗ്യത ഇല്ലാത്ത ഒരാളെ അഭിമുഖത്തിൽ പങ്കെടുപ്പിച്ചതിനെതിരെയാണ് പരാതി. അപേക്ഷകരിൽ നിന്ന് സ്‌ക്രീനിങ് കമ്മിറ്റി മൂന്ന് പേരെ തെരഞ്ഞെടുത്തിരുന്നു. ഇതിൽ രണ്ട് പേരാണ് ജൂൺ 20ന് നടന്ന അഭിമുഖത്തിൽ പങ്കെടുത്തത്. തുടർന്ന് റാങ്ക് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix