Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: kerala assembly election 2026

തൃത്താല തിരിച്ചുപിടിച്ച് വി.ടി. ബൽറാം; എം.ബി. രാജേഷിന് തോൽവി

പാലക്കാട്: സംസ്ഥാനത്തെ ഏറ്റവും ശ്രദ്ധേയമായ പോരാട്ടങ്ങളിലൊന്നായ തൃത്താലയിൽ മന്ത്രി എം.ബി. രാജേഷിനെ പരാജയപ്പെടുത്തി യുഡിഎഫ് സ്ഥാനാർത്ഥി വി.ടി. ബൽറാം മണ്ഡലം തിരിച്ചുപിടിച്ചു. 8,385 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബൽറാമിന്റെ വിജയം. ബൽറാം 76,427 വോട്ടുകൾ നേടിയപ്പോൾ എം.ബി. രാജേഷ് 68,042 വോട്ടുകൾക്ക് ഒതുങ്ങി. ബിജെപി സ്ഥാനാർത്ഥി വി. ഉണ്ണികൃഷ്ണൻ മാസ്റ്റർ 15,051 വോട്ടുകൾ നേടി. 1991 മുതൽ തുടർച്ചയായി നാല് തവണ എൽഡിഎഫ് ജയിച്ചിരുന്ന മണ്ഡലത്തിൽ 2011ലാണ് വി.ടി. ബൽറാം ആദ്യമായി യുഡിഎഫിനായി വിജയം നേടിയത്. 2016ലും വിജയിച്ച […]
Read more

ചേലക്കരയിൽ ഇടതുകോട്ട ഉറച്ചു; യു.ആർ. പ്രദീപിന് വമ്പൻ വിജയം

തൃശ്ശൂർ: സംസ്ഥാനത്ത് ശക്തമായി പ്രകടമായ യുഡിഎഫ് തരംഗത്തിനിടയിലും ചേലക്കര നിയമസഭാ മണ്ഡലം വീണ്ടും എൽഡിഎഫിനൊപ്പം. എൽഡിഎഫ് സ്ഥാനാർത്ഥിയായ യു.ആർ. പ്രദീപ് യുഡിഎഫ് സ്ഥാനാർത്ഥി ശിവൻ വീട്ടിക്കുന്നിനെ 29,386 വോട്ടുകളുടെ വലിയ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി തിളക്കമാർന്ന വിജയം സ്വന്തമാക്കി. മൂന്നു പതിറ്റാണ്ടായി ഇടതുകോട്ടയായി തുടരുന്ന ചേലക്കരയിൽ ആ പാരമ്പര്യം പ്രദീപ് തുടർന്നു. യു.ആർ. പ്രദീപിന് 76,073 വോട്ടുകൾ ലഭിച്ചപ്പോൾ ശിവൻ വീട്ടിക്കുന്നിന് 46,687 വോട്ടുകളാണ് ലഭിച്ചത്. എൻഡിഎ സ്ഥാനാർത്ഥിയായ കെ. ബാലകൃഷ്ണനും 37,286 വോട്ടുകൾ നേടി ശ്രദ്ധേയമായ പ്രകടനം […]
Read more

ഭൂരിപക്ഷത്തിൽ വൻ ഇടിവ്; വിട്ടുകൊടുക്കാതെ എം വിജിൻ

കണ്ണൂർ: നിയോജക മണ്ഡലത്തിൽ സിപിഎം ആധിപത്യം തുടർന്നു. എം. വിജിൻ 18,433 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം നേടി. എന്നാൽ കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ ഭൂരിപക്ഷത്തിൽ ഗണ്യമായ ഇടിവാണ് ഇത്തവണ ഉണ്ടായത്. 2021ൽ 44,393 വോട്ടുകളുടെ ഭൂരിപക്ഷം നേടിയിരുന്ന വിജിൻ, ഇത്തവണ 81,428 വോട്ടുകളോടെ വിജയിച്ചെങ്കിലും ലീഡ് കുറഞ്ഞു. യുഡിഎഫ് സ്ഥാനാർഥിയായ കോൺഗ്രസ് നേതാവ് അഡ്വ. രാജീവൻ കപ്പച്ചേരി 62,995 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തെത്തി. എൻഡിഎ സ്ഥാനാർഥിയായ സനിൽ എ.വി 13,110 വോട്ടുകൾ നേടി. ചെറുകുന്ന്, ചെറുതാഴം, ഏഴോം, […]
Read more

പി. കെ. ശശിയെ തളച്ച് പ്രേംകുമാർ;എൽഡിഎഫ് കോട്ട കാത്തു

പാലക്കാട്: നിയമസഭ തിരഞ്ഞെടുപ്പിൽ ഒറ്റപ്പാലം മണ്ഡലത്തിൽ എൽഡിഎഫ് വീണ്ടും ശക്തമായ വിജയം സ്വന്തമാക്കി. സിറ്റിംഗ് എംഎൽഎയായ കെ. പ്രേംകുമാർ 26,910 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിൽ ജയിച്ചു. യുഡിഎഫ് സ്ഥാനാർഥിയായ പി. കെ. ശശിയെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. പ്രേംകുമാർ 74,890 വോട്ടുകൾ നേടിയപ്പോൾ പി. കെ. ശശിക്ക് 47,980 വോട്ടുകൾ ലഭിച്ചു. ബിജെപി സ്ഥാനാർഥിയായ സംവിധായകൻ മേജർ രവിയും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച് 42,303 വോട്ടുകൾ നേടി. 2021ലെ തിരഞ്ഞെടുപ്പിനേക്കാൾ കൂടുതൽ ഭൂരിപക്ഷം നേടി പ്രേംകുമാർ വിജയം കരസ്ഥമാക്കി. […]
Read more

പയ്യന്നൂരിൽ സിപിഎം കോട്ട തകർത്ത് വി. കുഞ്ഞികൃഷ്ണൻ

കണ്ണൂർ: ശക്തമായ മത്സരത്തിന് ശേഷം പയ്യന്നൂർ നിയോജക മണ്ഡലത്തിൽ കോൺഗ്രസ് പിന്തുണയോടെ മത്സരിച്ച വി. കുഞ്ഞികൃഷ്ണൻ നിർണായക വിജയം നേടി. 7,487 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അദ്ദേഹത്തിന്റെ ജയം. വി. കുഞ്ഞികൃഷ്ണൻ 76,640 വോട്ടുകൾ നേടിയപ്പോൾ, സിപിഎം സ്ഥാനാർഥി ടി.ഐ. മധുസൂദനൻ 69,153 വോട്ടുകളോടെ രണ്ടാം സ്ഥാനത്തായി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 49,780 വോട്ടിന്റെ കൂറ്റൻ ഭൂരിപക്ഷത്തോടെ വിജയിച്ച ടി.ഐ. മധുസൂദനനെ മറികടന്നതാണ് ഇത്തവണത്തെ ഫലത്തിന്റെ പ്രത്യേകത. മുൻ സിപിഎം ഏരിയ സെക്രട്ടറിയായിരുന്ന വി. കുഞ്ഞികൃഷ്ണൻ ഈ വിജയത്തോടെ കണ്ണൂരിലെ […]
Read more

കേരള കോൺഗ്രസ് എം ന് കനത്ത തിരിച്ചടി; മത്സരിച്ച 12 സീറ്റുകളിലും പിന്നിൽ

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്ത് വരുന്നതിനിടെ കേരള കോൺഗ്രസ് (എം) ന് കനത്ത തിരിച്ചടി. പാർട്ടി മത്സരിച്ച 12 മണ്ഡലങ്ങളിലും പിന്നിലായതാണ് നിലവിലെ പ്രവണത. സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരവും യുഡിഎഫ് തരംഗവും ഉയർന്നതോടെ അതിന്റെ പ്രധാന ആഘാതം കേരള കോൺഗ്രസ് (എം) നേരിടുന്നതായി വിലയിരുത്തപ്പെടുന്നു. പാർട്ടിയുടെ ശക്തികേന്ദ്രമായ പാലായിൽ ചെയർമാൻ ജോസ് കെ. മാണി പിന്നിലാണെന്നത് ശ്രദ്ധേയമാണ്. ഇടുക്കിയിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും പിന്നിലാണ്. കാഞ്ഞിരപ്പള്ളിയിൽ എൻ. ജയരാജിനെതിരെ കോൺഗ്രസ് സ്ഥാനാർഥി […]
Read more

ഹരിപ്പാടിൽ രമേശ് ചെന്നിത്തലയ്ക്ക് വമ്പൻ വിജയം

ആലപ്പുഴ: ഹരിപ്പാട് നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി രമേശ് ചെന്നിത്തല വമ്പൻ വിജയം നേടി. ആകെ പോൾ ചെയ്ത വോട്ടുകളിൽ 68,184 വോട്ടുകൾ നേടി അദ്ദേഹം വ്യക്തമായ മുൻതൂക്കം നേടി. എൽഡിഎഫ് സ്ഥാനാർഥി ടി.ടി. ജിസ്മോൻ 44,807 വോട്ടുകളും എൻഡിഎ സ്ഥാനാർഥി സന്ദീപ് വാചസ്പതി 31,022 വോട്ടുകളും നേടി. ഇതിനുമുമ്പും യുഡിഎഫിന്റെ ശക്തികേന്ദ്രമായിരുന്ന ഹരിപ്പാട്, 2021ലെ ഇടതുതരംഗത്തിനിടയിലും കോൺഗ്രസിന് ഒപ്പമുണ്ടായ മണ്ഡലമായിരുന്നു. അന്നും രമേശ് ചെന്നിത്തല വിജയിച്ചിരുന്നു. 2011 മുതൽ തുടർച്ചയായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അദ്ദേഹത്തിന് ഹരിപ്പാട് […]
Read more

കേരളത്തില്‍ യുഡിഎഫ് തേരോട്ടം; നന്ദി പറഞ്ഞ് കോണ്‍ഗ്രസ് നേതൃത്വം

തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫ് ഭരണം ഉറപ്പിച്ചുവെന്ന സൂചനകൾക്കിടെ കെപിസിസി ആസ്ഥാനത്ത് കോൺഗ്രസ് നേതാക്കൾ മാധ്യമങ്ങളെ അഭിസംബോധന ചെയ്തു. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല, ശശി തരൂർ എന്നിവരാണ് വാർത്താസമ്മേളനത്തിൽ പങ്കെടുത്തത്. ഉച്ചയ്ക്ക് ഒരു മണിക്ക് വീണ്ടും മാധ്യമങ്ങളെ കാണുമെന്ന് നേതാക്കൾ അറിയിച്ചു. ഇതിനിടെ സംസ്ഥാനമൊട്ടാകെ യുഡിഎഫ് പ്രവർത്തകർ ആഹ്ലാദ പ്രകടനം ആരംഭിച്ചു. വോട്ടെണ്ണൽ നാല് മണിക്കൂർ പിന്നിടുമ്പോൾ എൽഡിഎഫ് 43, യുഡിഎഫ് […]
Read more

പുതുപ്പള്ളിയിൽ വോട്ട് കോട്ട തീർത്ത് ചാണ്ടി ഉമ്മൻ

കോട്ടയം: വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ പുതുപ്പള്ളിയിൽ കോൺഗ്രസ് സ്ഥാനാർത്ഥി അഡ്വ. ചാണ്ടി ഉമ്മൻ വൻ മുന്നേറ്റം കാഴ്ചവെക്കുന്നു. ആറു റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ 21,691 വോട്ടിന്റെ കൂറ്റൻ ലീഡാണ് ചാണ്ടി ഉമ്മൻ നേടിയത്. ആകെ 15 റൗണ്ടുകളാണ് വോട്ടെണ്ണൽ നടക്കുന്നത്. അരനൂറ്റാണ്ടിലധികം ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ കോൺഗ്രസിന് ശക്തികേന്ദ്രമായിരുന്ന മണ്ഡലമാണ് പുതുപ്പള്ളി. 2023-ൽ അദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ മകൻ ചാണ്ടി ഉമ്മൻ വിജയം സ്വന്തമാക്കി ആ പാരമ്പര്യം തുടർന്നു. 1970 മുതൽ 2023 വരെ 53 […]
Read more

എറണാകുളത്ത് കടുത്ത പോരാട്ടം; മുഴുവൻ സീറ്റുകൾ ലക്ഷ്യമിട്ട് യു.ഡി.എഫ്: മുറുകെ പിടിക്കാൻ എൽഡിഎഫ്

കൊച്ചി: വലിയ പ്രതീക്ഷകളോടെയാണ് എറണാകുളം ജില്ലയിലെ തിരഞ്ഞെടുപ്പ് ഫലം മുന്നണികൾ കാത്തിരിക്കുന്നത്. മുഴുവൻ 14 സീറ്റുകളും നേടി സർവകാല റെക്കോർഡ് സ്വന്തമാക്കാമെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്., അതേസമയം നിലവിലുള്ള സീറ്റുകൾ നിലനിർത്താമെന്ന ഉറച്ച നിലപാടിലാണ് എൽ.ഡി.എഫ്. ജില്ലയിൽ യു.ഡി.എഫ്. തരംഗമുണ്ടെന്നും, എല്ലാ മണ്ഡലങ്ങളിലും വിജയ സാധ്യതയുണ്ടെന്നുമാണ് കോൺഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തൽ. 2001ലെ പോലെ വലിയ വിജയം ആവർത്തിക്കാനാകുമെന്ന പ്രതീക്ഷയും മുന്നണിക്ക് ഉണ്ട്. ഇടതുഭരണത്തിനെതിരായ വികാരം ശക്തമാണെന്നും, തദ്ദേശ തിരഞ്ഞെടുപ്പിൽ അത് പ്രകടമായിരുന്നുവെന്നും നേതാക്കൾ ചൂണ്ടിക്കാണിക്കുന്നു. എറണാകുളം, തൃക്കാക്കര, ആലുവ […]
Read more
Advertisement
WhiteswanTV Footer