വിഡി സതീശന് അഭിവാദ്യവുമായി മലപ്പുറത്ത് ഫ്ലെക്സ് ബോർഡ്
മലപ്പുറം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ “നിയുക്ത മുഖ്യമന്ത്രി”യായി വിശേഷിപ്പിച്ച് ഫ്ലെക്സ് ബോർഡ്. കാലടി പഞ്ചായത്തിലെ പാറപ്പുറത്ത് കഴിഞ്ഞ രാത്രിയാണ് “നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യങ്ങൾ” എന്നെഴുതിയ ഫ്ലെക്സ് സ്ഥാപിച്ചത്. കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രിപദത്തെക്കുറിച്ചുള്ള ചർച്ചകൾ തുടരുന്നതിനിടെയാണ് ഈ നീക്കം ശ്രദ്ധേയമായത്. ഇതിന് മുമ്പ് ബേപ്പൂരിൽ പി.വി. അൻവറിനെ അഭിനന്ദിച്ച് ഫ്ലെക്സ് ഉയർന്നതും ശ്രദ്ധ നേടിയിരുന്നു. ഇതിനിടെ, “ജനനായകൻ” വീഡിയോയ്ക്ക് പിന്നാലെ രമേശ് ചെന്നിത്തല “കേരള യാത്ര” എന്ന പേരിൽ പോഡ്‌കാസ്റ്റ് ആരംഭിച്ചു. സംസ്ഥാന വികസന വിഷയങ്ങളിൽ […]
Read more

