Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kerala Budget

സംസ്ഥാന ബജറ്റിൽ റബർ കർഷകർക്ക് അവഗണനയെന്ന് ചെറുകിട കർഷക ഫെഡറേഷൻ

കോട്ടയം: ഇന്ന് അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ കേരളത്തിലെ റബർ കർഷകരെ സർക്കാർ പൂർണ്ണമായും അവഗണിച്ചതായി ചെറുകിട കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് സന്തോഷ് കുഴിവേലിൽ ആരോപിച്ചു. റബറിന്റെ തറവില വർദ്ധിപ്പിക്കുന്നതടക്കമുള്ള സുപ്രധാന പ്രഖ്യാപനങ്ങൾ ഈ ബജറ്റിൽ ഉണ്ടാകുമെന്ന് കർഷകർ ഏറെ പ്രതീക്ഷിച്ചിരുന്നു. എന്നാൽ കർഷകരുടെ ദുരിതം കാണാതെ പോയ ബജറ്റിൽ റബർ മേഖലയ്ക്കായി യാതൊരു നീക്കവും ഉണ്ടായില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വിലയിടിവും ഉൽപ്പാദനച്ചെലവും കാരണം പ്രതിസന്ധിയിലായ റബർ കർഷകരെ സഹായിക്കുന്നതിൽ സംസ്ഥാന ഗവൺമെന്റ് പരാജയപ്പെട്ടതായും, ഈ അവഗണന […]
Read more

സംസ്ഥാന ബജറ്റ് നാളെ

തിരുവനന്തപുരം: വെള്ളിയാഴ്ച ധനമന്ത്രി കെ.എൻ. ബാലഗോപാൽ സംസ്ഥാന ബജറ്റ് അവതരിപ്പിക്കും. വെള്ളിയാഴ്ച ഒമ്പതിനാണ് ബജറ്റ് അവതരണം. സാമ്പത്തികാവലോകന റിപ്പോർട്ടും അന്ന് സഭയിൽ വെക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും അതോടൊപ്പം വരുന്ന നിയമസഭാ തെരഞ്ഞെടുപ്പും മുൻനിർത്തിയുള്ള നിക്ഷേപ പദ്ധതികൾക്കായിരിക്കും പ്രാധാന്യം നൽകുന്നത്. നിക്ഷേപ സാധ്യതകൾക്ക് കൂടുതൽ അവസരങ്ങൾ നൽകാനുള്ള പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും. കിഫ്ബിക്ക്‌ വരുമാനം കൂട്ടുന്നതിനും വാണിജ്യമാതൃകയിലുള്ള ഐ.ടി പാർക്കുകൾ, വ്യവസായ പാർക്കുകൾ മുതലായവയ്ക്ക് പരിഗണന നൽകാനുമാണ് സാധ്യത. ക്ഷേമപെൻഷൻ വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ധനമന്ത്രി മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയിരുന്നു. […]
Read more

സംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രി കെ. എൻ. ബാലഗോപാൽ

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന നൽകുമെന്ന് ധനമന്ത്രി കെ. എൻ. ബാലഗോപാൽ. ക്ഷേമ പെൻഷൻ വർധിപ്പിക്കാനുള്ള സർക്കാരിന്റെ വാഗ്ദാനം നിറവേറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ നികുതിയേതര വരുമാനം വർധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. കിഫ്ബിക്ക് വരുമാനം ഉറപ്പാക്കുന്നതിനായി വിവിധ പദ്ധതികൾ ആലോചനയിൽ ഉണ്ട്. റോഡുകളിൽ ടോൾ അടക്കമുള്ള ശുപാർശകൾ ചർച്ചയിലുണ്ട്.സ്വന്തമായി വരുമാനമില്ലാതെ കിഫ്ബിക്ക് പ്രവർത്തനം തുടരാനാകില്ലെന്നും അതിനാൽ സാമ്പത്തിക ഉറപ്പിനായി പുതിയ മാർഗങ്ങൾ പഠിച്ചുവരികയാണെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു. ഇത്തവണത്തെ സംസ്ഥാന ബജറ്റിൽ […]
Read more

ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; ബജറ്റ് ഫെബ്രുവരി ഏഴിന്

തിരുവനന്തപുരം: നിയമസഭ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും. 2024-25 സാമ്പത്തിക വര്‍ഷത്തെ ബജറ്റും സമ്മേളനത്തില്‍ അവതരിപ്പിക്കും. ബജറ്റ് ഫെബ്രുവരി ഏഴിനാണ്. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ സമ്മേളനത്തിന് തുടക്കമാകും. ജനുവരി 20 മുതല്‍ 22 വരെ നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ച നടക്കും. 10 മുതല്‍ 12 വരെ ബജറ്റ് ചർച്ച നടക്കും.
Read more

Recent News

Advertisement
WhiteswanTV Footer