Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kerala congress(M)

തദ്ദേശ തിരഞ്ഞെടുപ്പ്; കോട്ടയത്ത് എൽഡിഎഫിന് തിരിച്ചടി, കരുത്തറിയിച്ച് കേരള കോൺഗ്രസ് (എം)

കോട്ടയം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കോട്ടയം നിയോജക മണ്ഡലത്തിൽ യുഡിഎഫ് വലിയ മുന്നേറ്റം നടത്തിയപ്പോൾ എൽഡിഎഫിന് നേരിട്ടത് കനത്ത തിരിച്ചടി. എന്നാൽ മുന്നണിയിലുണ്ടായ ഈ തളർച്ചയ്ക്കിടയിലും സീറ്റുകൾ വർദ്ധിപ്പിച്ച് കരുത്ത് തെളിയിച്ചിരിക്കുകയാണ് കേരള കോൺഗ്രസ് (എം). എൽഡിഎഫിലെ മറ്റു പ്രധാന കക്ഷികൾക്കെല്ലാം സീറ്റുകൾ നഷ്ടമായപ്പോഴും മികച്ച പ്രകടനം കാഴ്ചവെക്കാൻ കേരള കോൺഗ്രസിന് സാധിച്ചു. കോട്ടയം നഗരസഭയിൽ കഴിഞ്ഞ തവണ ഒരു സീറ്റ് മാത്രമുണ്ടായിരുന്ന പാർട്ടി, ഇത്തവണ അത് രണ്ടായി ഉയർത്തി. നിയോജക മണ്ഡലം പ്രസിഡന്റ് ജോജി കുറത്തിയാടൻ […]
Read more

പാലാ നഗരസഭയിൽ 20-കാരി ദിയ ബിനു പുളിക്കക്കണ്ടം ചെയർപേഴ്സണാകാൻ സാധ്യത; യുഡിഎഫ് ഭരണത്തിലേക്ക്

കോട്ടയം: പാലാ നഗരസഭയുടെ ഭരണം പിടിക്കുന്നതിൽ നിർണായക ശക്തിയായ സ്വതന്ത്ര സ്ഥാനാർത്ഥി ദിയ ബിനു പുളിക്കക്കണ്ടം ആദ്യ ടേമിൽ നഗരസഭാ ചെയർപേഴ്സണാകുമെന്ന് സൂചന. 26 വാർഡുകളുള്ള കൗൺസിലിൽ എൽഡിഎഫിന് 11 സീറ്റുകളും യുഡിഎഫിന് 10 സീറ്റുകളുമാണ് ലഭിച്ചത്. ഇവിടെ, ബിനു പുളിക്കക്കണ്ടത്തിന്റെ നേതൃത്വത്തിൽ വിജയിച്ച മൂന്ന് സ്വതന്ത്രരും മറ്റു രണ്ട് സ്വതന്ത്രരും നിർണായക ശക്തിയായി മാറിയിരിക്കുകയാണ്. ബിനു പുളിക്കക്കണ്ടത്തിന്റെ ടീമിന് യുഡിഎഫ് പിന്തുണ നൽകിയിരുന്നു. കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട മായാ രാഹുലും മറ്റൊരു സ്വതന്ത്രന്റെയും പിന്തുണ യുഡിഎഫിന് […]
Read more

പാലായിൽ ബിനു പുളിക്കക്കണ്ടത്തിന്റെ മുന്നേറ്റം; കേരള കോൺഗ്രസിന് വൻ തിരിച്ചടി

കോട്ടയം: പാലാ നഗരസഭയിൽ നടന്ന നിർണായകമായ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് ഭരണം നഷ്ടമാവുകയും കേരള കോൺഗ്രസ് (എം)ന് തട്ടകത്തിൽ വൻ തിരിച്ചടി നേരിടുകയും ചെയ്തത് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച ബിനു പുളിക്കക്കണ്ടത്തിന്റെയും കുടുംബാംഗങ്ങളുടെയും തകർപ്പൻ വിജയത്തെത്തുടർന്നാണ്. നഗരസഭാ അധ്യക്ഷസ്ഥാനം സിപിഎം നിഷേധിച്ചതിനെത്തുടർന്ന് പാർട്ടി വിട്ട് സ്വതന്ത്രനായി മത്സരിച്ച ബിനു പുളിക്കക്കണ്ടം, മകൾ ദിയ ബിനു, സഹോദരൻ ബിജു പുളിക്കണ്ടം എന്നിവരാണ് വിജയിച്ചത്. നഗരസഭയിലെ 13, 14, 15 വാർഡുകളിൽ നിന്നാണ് ഈ മൂന്നുപേരും തെരഞ്ഞെടുക്കപ്പെട്ടത്. ബിനുവിന്റെയും ടീമിന്റെയും രാഷ്ട്രീയത്തിനതീതമായ […]
Read more

തദ്ദേശ തിരഞ്ഞെടുപ്പ്; എൽഡിഎഫ് തോൽവിയിൽ പ്രതികരിച്ച് ജോസ് കെ. മാണി

കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനുണ്ടായ ദയനീയ തോൽവിയിൽ കേരളാ കോൺഗ്രസ് (എം) നേതാവ് ജോസ് കെ. മാണി പ്രതികരിച്ചു. പ്രതീക്ഷിച്ച വിജയം നേടാൻ സഖ്യത്തിന് സാധിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. വിജയച്ച സ്ഥാനാർഥികളെ അഭിനന്ദിക്കുന്നുവെന്നും തോൽവിക്ക് കാരണമായ വീഴ്ചകൾ വിശദമായി പരിശോധിക്കുമെന്നും ജോസ് കെ. മാണി വ്യക്തമാക്കി. അതേസമയം, പാലാ നഗരസഭയിൽ കേരളാ കോൺഗ്രസ് (എം)-ന്റെ പത്തു സ്ഥാനാർഥികൾ വിജയിച്ചു. എന്നാൽ, ജോസ് കെ. മാണിയുടെ സ്വന്തം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി തോറ്റത് കനത്ത തിരിച്ചടിയായി. ജോസ് കെ. […]
Read more

കോട്ടയം ജില്ലാ പഞ്ചായത്ത് തിരിച്ചുപിടിച്ചു യുഡിഎഫ് ; എൽഡിഎഫിന് കനത്ത തിരിച്ചടി

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം യുഡിഎഫ് തിരിച്ചുപിടിച്ചു. കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് 23 സീറ്റുകളിൽ 17-ഉം നേടി ആധികാരിക വിജയം ഉറപ്പിച്ചപ്പോൾ, കഴിഞ്ഞ തവണ കേരള കോൺഗ്രസ് (എം)-ന്റെ പിൻബലത്തിൽ ഭരണം നേടിയ എൽഡിഎഫിന് ആറ് സീറ്റുകളിൽ ഒതുങ്ങേണ്ടിവന്നു. എൽഡിഎഫിന് ഭരണത്തുടർച്ചയെന്ന ലക്ഷ്യത്തിനാണ് ഇതോടെ കനത്ത തിരിച്ചടിയേറ്റത്. ജനപക്ഷം ലയിച്ചിട്ടും കഴിഞ്ഞ തവണ ലഭിച്ച ഏക സീറ്റ് നിലനിർത്താൻ എൻഡിഎയ്ക്ക് സാധിച്ചില്ല. കേരള കോൺഗ്രസ് എമ്മിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഘടകകക്ഷികൾക്ക് കഴിഞ്ഞ തവണ നൽകിയ രണ്ട് […]
Read more

തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് നേട്ടം കൊയ്യും: കോട്ടയം നിലനിർത്തും – ജോസ്.കെ. മാണി

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണത്തേക്കാൾ വലിയ നേട്ടം എൽ.ഡി.എഫ് കൊയ്യുമെന്നും കോട്ടയം ജില്ലയിലെ മേൽക്കൈ തുടർന്നും നിലനിർത്തുമെന്നും കേരള കോൺഗ്രസ് (എം) ചെയർമാനും എം.പി.യുമായ ജോസ്.കെ. മാണി പറഞ്ഞു. പാലായിൽ നഗരസഭാ തെരഞ്ഞെടുപ്പ് എൽ.ഡി.എഫ് കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എൽ.ഡി.എഫിന് എതിരെ സ്ഥാനാർത്ഥികളെ നിർത്താൻ പോലും യു.ഡി.എഫിന് കഴിയാത്ത സ്ഥിതിയാണെന്നും അദ്ദേഹം വിമർശിച്ചു. നഗരസഭാ ചെയർമാൻ തോമസ് പീറ്റർ അധ്യക്ഷത വഹിച്ച യോഗത്തിൽ, വരാനിരിക്കുന്ന വാർഡ് കൺവെൻഷനുകൾക്ക് രൂപം നൽകുകയും സ്ഥാനാർത്ഥികളുടെ ഭവന […]
Read more

ളാലം ബ്ലോക്ക് മുത്തോലി ഡിവിഷനിൽ ചതുഷ്‌കോണ മത്സരം; പ്രചാരണം ശക്തമാകുന്നു

കോട്ടയം: ളാലം ബ്ലോക്കിലെ മുത്തോലി ഡിവിഷനിൽ ഇത്തവണ ദേശീയ പാർട്ടികളായ ബി.ജെ.പി., കോൺഗ്രസ്, ആം ആദ്മി പാർട്ടി എന്നിവയും സംസ്ഥാന പാർട്ടിയായ കേരള കോൺഗ്രസ് (എം.) വിഭാഗവും നേർക്കുനേർ വരുന്ന തീവ്രമായ ചതുഷ്‌കോണ മത്സരത്തിന് കളമൊരുങ്ങുന്നു. നാല് പാർട്ടികളും തങ്ങളുടെ സ്ഥാനാർത്ഥികളെ ഔദ്യോഗിക ചിഹ്നത്തിലാണ് രംഗത്തിറക്കിയിരിക്കുന്നത്. മുൻപ് ഈ ഡിവിഷനിൽ സ്വതന്ത്രനായി മത്സരിച്ചു വിജയിച്ച ഹരിദാസ് അടമത്ര കോൺഗ്രസിനുവേണ്ടിയും, നിലവിലെ മുത്തോലി പഞ്ചായത്ത് പ്രസിഡൻ്റ് രഞ്ജിത്ത് മീനാഭവൻ ബി.ജെ.പി.ക്കു വേണ്ടിയും മത്സരിക്കുന്നു. ഇടതുമുന്നണിക്കുവേണ്ടി കേരള കോൺഗ്രസ് (എം.) […]
Read more

പാലായിൽ അപൂർവ പോരാട്ടം; ഭരണങ്ങാനം ഡിവിഷനിൽ വത്സല ശിഷ്യരുടെ വോട്ട് ആർക്ക്?

കോട്ടയം:  കോട്ടയം ജില്ലാപഞ്ചായത്തിലെ ഭരണങ്ങാനം ഡിവിഷൻ ഇത്തവണ ശ്രദ്ധേയമാകുന്നത് റിട്ടയേർഡ് പ്രധാനാധ്യാപികമാർ തമ്മിലുള്ള അപൂർവ മത്സരത്തിലാണ്. ‘പ്രധാനാധ്യാപികയുടെ ചൂരൽ’ ആരുടെ കൈകളിലാകും എന്ന ആകാംഷയിലാണ് വോട്ടർമാർ. കേരള മഹിളാ കോൺഗ്രസ് (എം) സംസ്ഥാന പ്രസിഡന്റ് പെണ്ണമ്മ ജോസഫും കേരള കോൺഗ്രസ് നേതാവ് ജോർജ് പുളിങ്കാടിന്റെ ഭാര്യ ലൈസമ്മ പുളിങ്കാടും തമ്മിലാണ് പ്രധാന പോരാട്ടം. രണ്ട് ടീച്ചർമാർ, ഒരു ലക്ഷ്യം. പെണ്ണമ്മ ടീച്ചറിന് 35 വർഷത്തെ അധ്യാപന പരിചയമുണ്ട്, ഇതിൽ 14 വർഷം അവർ ഹെഡ്മിസ്ട്രസ് ആയിരുന്നു. ലൈസമ്മ […]
Read more

പൊൻകുന്നം ഇടതുമുന്നണിയിൽ സീറ്റ് നിർണ്ണയ പ്രതിസന്ധി; കേരള കോൺഗ്രസ് (എം) വാർഡ് കമ്മിറ്റി രാജിവെച്ചു

കോട്ടയം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പൊൻകുന്നത്തെ ഇടതുമുന്നണിയിൽ സീറ്റുനിർണയം പ്രതിസന്ധിയിലായി. ചിറക്കടവ് ഏഴാം വാർഡിൽ കേരള കോൺഗ്രസ് (എം) വാർഡ് കമ്മിറ്റി കൂട്ടത്തോടെ രാജിവെച്ചതാണ് മുന്നണിയിലെ തർക്കം രൂക്ഷമാക്കിയത്. കേരള കോൺഗ്രസ് നേതാവും നിലവിലെ പഞ്ചായത്തംഗവുമായ ആന്റണി മാർട്ടിനെ സ്ഥാനാർത്ഥിയായി നിശ്ചയിച്ച് പ്രചാരണം ആരംഭിച്ച വാർഡിൽ സി.പി.ഐ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതാണ് തർക്കങ്ങൾക്ക് തുടക്കമിട്ടത്. ആന്റണി മാർട്ടിന് മത്സരിക്കാൻ വാർഡ് ലഭിക്കാത്തതാണ് രാജിക്ക് കാരണം. ആന്റണി മാർട്ടിൻ മത്സരിക്കാനിരുന്ന ഏഴാം വാർഡിൽ സി.പി.ഐയിലെ കെ. ബാലചന്ദ്രനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് […]
Read more

പഠനത്തിലെ ‘ഡിസ്റ്റിങ്ങ്ഷൻ’ തിരഞ്ഞെടുപ്പിലും നേടാൻ; യുവ വിദ്യാർത്ഥിനി നേതാവ് അഞ്ചന തെരേസ് മാത്യു കിഴപറയാറിൽ അങ്കം കുറിക്കുന്നു

കോട്ടയം : മീനച്ചിൽ പഞ്ചായത്തിലെ കിഴപറയാർ വാർഡിൽ, മത്സരരംഗത്തേക്ക് , 21 വയസുകാരിയായ വിദ്യാർത്ഥി നേതാവ് അഞ്ചന തെരേസ് മാത്യു അരങ്ങേറുന്നു. വെട്ടത്ത് ജി. ബേബിയുടെ മകളായ അഞ്ചനയുടെ പ്രവേശനം വാർഡിൽ പുതുമയുടെ ചുവടുവെയ്പ്പായി കണക്കാക്കപ്പെടുന്നു. കേരള കോൺഗ്രസ് (എം)-ൻ്റെ വിദ്യാർത്ഥി വിഭാഗമായ കെ.എസ്.സി-യുടെ മണ്ഡലം സെക്രട്ടറിയായ അഞ്ചന പാലാ സെൻ്റ് തോമസ് കോളേജിൽ മലയാളം ബിരുദ വിദ്യാർത്ഥിനിയാണ്. ഹിന്ദിയിലും ബിരുദം നേടിയിട്ടുണ്ട്. മറ്റ് യുവജന സംഘടനകളിലും സജീവ പ്രവർത്തകയാണ്. മുൻ ഗ്രാമപഞ്ചായത്ത് അംഗമായിരുന്ന സണ്ണി വെട്ടം, […]
Read more
Advertisement
WhiteswanTV Footer