Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പാലായിൽ അപൂർവ പോരാട്ടം; ഭരണങ്ങാനം ഡിവിഷനിൽ വത്സല ശിഷ്യരുടെ വോട്ട് ആർക്ക്?

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം:  കോട്ടയം ജില്ലാപഞ്ചായത്തിലെ ഭരണങ്ങാനം ഡിവിഷൻ ഇത്തവണ ശ്രദ്ധേയമാകുന്നത് റിട്ടയേർഡ് പ്രധാനാധ്യാപികമാർ തമ്മിലുള്ള അപൂർവ മത്സരത്തിലാണ്. ‘പ്രധാനാധ്യാപികയുടെ ചൂരൽ’ ആരുടെ കൈകളിലാകും എന്ന ആകാംഷയിലാണ് വോട്ടർമാർ. കേരള മഹിളാ കോൺഗ്രസ് (എം) സംസ്ഥാന പ്രസിഡന്റ് പെണ്ണമ്മ ജോസഫും കേരള കോൺഗ്രസ് നേതാവ് ജോർജ് പുളിങ്കാടിന്റെ ഭാര്യ ലൈസമ്മ പുളിങ്കാടും തമ്മിലാണ് പ്രധാന പോരാട്ടം.

രണ്ട് ടീച്ചർമാർ, ഒരു ലക്ഷ്യം. പെണ്ണമ്മ ടീച്ചറിന് 35 വർഷത്തെ അധ്യാപന പരിചയമുണ്ട്, ഇതിൽ 14 വർഷം അവർ ഹെഡ്മിസ്ട്രസ് ആയിരുന്നു. ലൈസമ്മ ടീച്ചറാവട്ടെ, കുടക്കച്ചിറ സെന്റ് ജോസഫ് ഹൈസ്കൂളിലെ നീണ്ട അധ്യാപന ജീവിതത്തിനുശേഷം അവസാന വർഷം ഹെഡ്മിസ്ട്രസ് ആയാണ് വിരമിച്ചത്. ഇരുവർക്കും ഡിവിഷനിൽ നിരവധി വത്സല ശിഷ്യരുള്ളത് തിരഞ്ഞെടുപ്പിന്റെ ഗതിയെ സ്വാധീനിച്ചേക്കാം.

അങ്കം പരിചയമുള്ളവരും കന്നിക്കാരിയും രാഷ്ട്രീയപരമായും ഇരുവർക്കും ബന്ധങ്ങളുണ്ട്. പെണ്ണമ്മ ടീച്ചറുടെ ഭർത്താവ് പി.റ്റി ജോസഫ് പന്തലാനി മീനച്ചിൽ പഞ്ചായത്തിലും, ലൈസമ്മ ടീച്ചറുടെ ഭർത്താവ് ജോർജ് പുളിങ്കാട് കരൂർ പഞ്ചായത്തിലും മെംബർമാരായിരുന്നു. ഇതിൽ പെണ്ണമ്മ ടീച്ചർ മുമ്പ് ഭരണങ്ങാനം ഡിവിഷനിൽ മത്സരിച്ച് വിജയിച്ചിട്ടുണ്ട്. എന്നാൽ ലൈസമ്മ ടീച്ചറുടെ കന്നിയങ്കമാണിത്. അനുഭവസമ്പത്തും പുതുമുഖത്തിന്റെ ഊർജ്ജസ്വലതയും നേർക്കുനേർ വരുന്ന ഈ പോരാട്ടത്തിന്റെ ഫലമറിയാൻ ഡിസംബർ 13 വരെ കാത്തിരിക്കാം.

Recent News

Advertisement
WhiteswanTV Footer