രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്കാ ഗാന്ധിയുടേയും ചിത്രങ്ങള്‍ പതിപ്പിച്ച ഭക്ഷ്യകിറ്റുകള്‍ പിടികൂടി
വയനാട് തോല്‍പ്പെട്ടിയില്‍ നിന്ന് രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്കാ ഗാന്ധിയുടേയും ചിത്രങ്ങള്‍ പതിപ്പിച്ച ഭക്ഷ്യകിറ്റുകള്‍ പിടികൂടി. തെരഞ്ഞെടുപ്പ് ഫ്ളയിങ് സ്‌ക്വാഡാണ് ഭക്ഷ്യകിറ്റുകള്‍ പിടികൂടിയത്. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ വീടിനോട് ചേര്‍ന്ന മില്ലില്‍ സൂക്ഷിച്ച നിലയിലായിരുന്നു കിറ്റുകള്‍. വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക് നല്‍കാനാണ് ഈ വസ്തുക്കള്‍ എന്ന് കിറ്റില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. വയനാടിനെ ബാധിച്ച ദുരന്തത്തില്‍ കര്‍ണാടക കോണ്‍ഗ്രസ് ഒപ്പം നില്‍ക്കുന്നു എന്നും കിറ്റില്‍ എഴുതിയിട്ടുണ്ട്. കിറ്റുകള്‍ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് നല്‍കാനാണ് എത്തിച്ചതെന്നും തെരഞ്ഞെടുപ്പുമായി ബന്ധമില്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, […]
Read more

