സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kerala

പുതിയ ‌പ്ലസ് വൺ ബാച്ചുകൾ അനുവദിച്ച സ്കൂളുകളിൽ അധ്യാപകരെ സ്ഥിരപ്പെടുത്താനാകില്ല ; വി. ശിവൻകുട്ടി

തിരുവനന്തപുരം : പുതിയ ‌പ്ലസ് വൺ ബാച്ചുകൾ അനുവദിച്ച സ്കൂളുകളിൽ അധ്യാപകരെ സ്ഥിരപ്പെടുത്താനാകില്ലെന്ന്​ മന്ത്രി വി. ശിവൻകുട്ടി. ഇവരെ ദിവസവേദനാടിസ്ഥാനത്തില്‍ മാത്രമേ നിയമിക്കാനാകൂ എന്ന് മന്ത്രി അറിയിച്ചു. സ്കൂളുകളിൽ കുട്ടികൾ കുറഞ്ഞാൽ അധ്യാപകർ പുറത്തുപോവേണ്ടി വരും. അതിനാൽ ഒന്നാം ക്ലാസ് മുതൽ കു‌ട്ടികളെ നിർബന്ധമായും സ്കൂ‌ളിലെത്തിക്കാൻ അധ്യാപകരും പി.ടി.എ.യും ശ്രമിക്കണം. കുട്ടികൾ കൊഴിഞ്ഞു പോകുമ്പോൾ മാത്രം ഓടിന‌ടന്ന് ജനപ്രതിനിധികളെ കണ്ടി‌ട്ട് കാര്യമില്ല. – മന്ത്രി പറഞ്ഞു. പ്രൊട്ടക്ടഡ് അധ്യാപകർക്ക് നിയമാനുസൃതമായ സംരക്ഷണം നൽകുമെന്നും ഇതുസംബന്ധിച്ച ചോദ്യത്തിന് മറുപടിയായി […]
Read more

ഓംപ്രകാശ് ഒരുക്കിയ ലഹരി പാർട്ടി ; നടി പ്രയാഗ മാർട്ടിനെ ചോദ്യം ചെയ്യുന്നു

കൊച്ചി : കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ഓംപ്രകാശ് ഒരുക്കിയ ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട് നടൻ ശ്രീനാഥ് ഭാസിയെ പൊലീസ് ചോദ്യം ചെയ്തു. ഇന്ന് രാവിലെ 11.45-ഓടെയാണ് നടൻ ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായത്. മുഖം മറച്ചാണ് ശ്രീനാഥ് ഭാസി പൊലീസിന് മുന്നിലെത്തിയത്. നടി പ്രയാഗ മാർട്ടിനും ചോദ്യം ചെയ്യലിന് ഹാജരാകാൻ അന്വേഷണ സംഘത്തിന് മുന്നിൽ എത്തിയിട്ടുണ്ട്. തേവര എ.സി.പി ഓഫിസിലാണ് നടി എത്തിയത്. ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ കണ്ടെത്തിയ സാഹചര്യത്തിൽ ഇരുവരും ലഹരി പാർട്ടിയിൽ […]
Read more

അഭിമന്യു സ്മാരകം പൊളിക്കണമെന്ന ഹരജി ഹൈകോടതി തള്ളി

കൊച്ചി : എറണാകുളം മഹാരാജാസ് കോളജിലെ അഭിമന്യു സ്മാരകം പൊളിക്കണമെന്നത് പൊതുതാൽപര്യമില്ല സ്വകാര്യതാൽപര്യം മാത്രമാണെന്ന നിരീക്ഷണത്തോടെ ഹരജി ഹൈകോടതി തള്ളി. അഭിമന്യു സ്മാരകം പൊളിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് കെ.എസ്.യു പ്രവർത്തകർ നൽകിയ പൊതുതാൽപര്യ ഹരജിയാണ് ഹൈകോടതി തള്ളിയത്. മഹാരാജാസ് കോളജ് വിദ്യാർഥിയായിരുന്ന അഭിമന്യുവിന്‍റെ കൊലപാതകത്തിനു പിന്നാലെയാണ് ക്യാമ്പസിൽ എസ്.എഫ്.ഐ മുൻകൈയെടുത്ത് സ്മാരകം പണിതത്. സ്മാരകം അക്കാദമിക രംഗത്തെ ബാധിക്കുമെന്ന ഹരജിക്കാരുടെ വാദം അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. സ്മാരകം അക്കാദമിക പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് ഹരജിക്കാർക്ക് തെളിയിക്കാനായില്ലെന്നും ചീഫ് ജസ്റ്റിസ് […]
Read more

മൂന്നരവയസ്സുകാരനെ ക്രൂരമായി മർദിച്ച പ്ലേ സ്കൂൾ അധ്യാപികയെ അറസ്റ്റ് ചെയ്തു

കൊച്ചി : മൂന്നരവയസ്സുകാരനെ ക്രൂരമായി മർദിച്ച പ്ലേ സ്കൂൾ അധ്യാപികയെ അറസ്റ്റ് ചെയ്തു. മട്ടാ​ഞ്ചേരിയിൽ എൽ.കെ.ജി വിദ്യാർഥിയെയാണ് അധ്യാപിക ക്രൂരമായി മര്‍ദിച്ചത്. രക്ഷിതാക്കളുടെ പരാതിയിലാണ് അധ്യാപികയായ സീതാലക്ഷ്മിയെ അറസ്റ്റ് ചെയ്തത്. ചോദ്യങ്ങൾക്ക് ഉത്തരം പറയാത്തതിനാണ് അധ്യാപിക കുട്ടിയുടെ മുതുകിൽ ചൂരൽ കൊണ്ട് തല്ലി പരിക്കേൽപിച്ചത്. ഇവരെ കോടതിയിൽ ഹാജരാക്കും. കുട്ടി വീട്ടിലെത്തിയപ്പോഴാണ് രക്ഷിതാക്കൾ ശരീരത്തിലെ പാടുകൾ ശ്രദ്ധിച്ചത്. തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രി അധികൃതരാണ് വിവരം പൊലീസിനെ അറിയിച്ചത്. മട്ടാഞ്ചേരി പാലസ് റോഡിലെ സ്മാർട്ട് കിഡ് […]
Read more

ഇപ്പോഴത്തെ ഭരണം പോകുന്നത് കോർപ്പറേറ്റ് കർത്തയോട് ബാധ്യത എന്ന നിലയിൽ ; പി വി അൻവർ എംഎൽഎ

തിരുവനന്തപുരം : ഇപ്പോഴത്തെ ഭരണം പോകുന്നത് കോർപ്പറേറ്റ് കർത്തയോട് ബാധ്യത എന്ന നിലയിലാണെന്ന് പി വി അന്‍വര്‍. കരിമണൽ ഖനനവും അതുമായി ബന്ധപ്പെട്ടുണ്ടാവുന്ന തീരശോഷണം ഉൾപ്പടെയുള്ള വിഷയങ്ങളിൽ ഉയർന്ന് വന്നിട്ടുള്ള പ്രതിഷേധത്തെ കുറിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു പി.വി അൻവർ എംഎൽഎയുടെ പ്രതികരണം. ഇന്ന് ജനങ്ങളെ കേൾക്കാൻ തയാറാകുന്ന ഒരു രാഷ്ട്രീയ നേതൃത്വം ഇവിടെ ഇല്ലാത്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും അൻവര്‍ എംഎൽഎ പറഞ്ഞു. ഭരണനേതൃത്വത്തിൽ നിന്ന് നീതി കിട്ടാതാകുമ്പോഴാണ് ജനങ്ങൾ പ്രതിപക്ഷത്തേയും മറ്റ് സാമൂഹിക സംഘടനകളേയും തേടി പോവുന്നത്. കേരളത്തിലെ […]
Read more

നവരാത്രി പൂജവെയ്പ്പ്; ബാങ്കുകള്‍ക്ക് നാളെ അവധി

മഹാനവമിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നാളെ പൊതു അവധി പ്രഖ്യാപിച്ചതോടെ ബാങ്കുകള്‍ക്കും നാളെ അവധിയായിരിക്കും. ഇത്തവണ ഒക്ടോബര്‍ പത്താം തീയ്യതി വൈകുന്നേരമാണ് പൂജവെയ്പ്. സാധാരണ ദുര്‍ഗാഷ്ടമി ദിവസം സന്ധ്യയ്ക്കാണ് പൂജ വയ്ക്കുന്നതെങ്കിലും ഇത്തവണ രണ്ട് ദിവസങ്ങളിലായി സൂര്യോദയത്തിന് തൃതീയ വരുന്നതിനാല്‍ അഷ്ടമി സന്ധ്യയ്ക്ക് 10ന് വൈകുന്നേരമായിരിക്കും പൂജവയ്പ് നടക്കുക.
Read more

വയനാടിനുള്ള സഹായം ; എത്രയും വേഗം തീരുമാനം എടുക്കുമെന്ന് കേന്ദ്രമന്ത്രിയുടെ ഉറപ്പ്

തിരുവനന്തപുരം : വയനാടിനുള്ള സഹായത്തിന്‍റെ കാര്യത്തില്‍ പ്രധാനമന്ത്രിയുമായി സംസാരിച്ച് എത്രയും വേഗം തീരുമാനം എടുക്കുമെന്ന് കെ.വി. തോമസിന് കേന്ദ്രമന്ത്രിയുടെ ഉറപ്പ്. വയനാടിന്‍റെ പുനഃരധിവാസത്തിന് കേന്ദ്രം സഹായം നല്‍കണമന്നതിലായിരുന്നു സംസ്ഥാന സർക്കാറിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രഫ. കെ.വി. തോമസ് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമനുമായി ചർച്ച നടത്തിയത്. വയനാട് ദുരന്തത്തിൽ കേന്ദ്ര സഹായം അടിയന്തരമായി ലഭ്യമാക്കണമെന്നും ജി എസ് ടി യുമായി ബന്ധപ്പെട്ട് കേരളം ഉന്നയിച്ച കാര്യങ്ങളിൽ തീരുമാനം വേഗത്തിൽ എടുക്കണമെന്നതുമായിരുന്നു ആവശ്യം. കേന്ദ്ര ധനമന്ത്രിയുടെ […]
Read more

വയനാടിനെ വീണ്ടെടുക്കാൻ എന്തെങ്കിലും ചെയ്യൂവെന്ന് കേന്ദ്രത്തോട് ഹൈക്കോടതി

കൊച്ചി : വയനാടിനെ എങ്ങനെയെങ്കിലും സഹായിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ട് ഹൈക്കോടതി. സംസ്ഥാന സർക്കാർ മാത്രം ശ്രമിച്ചാൽ പുനഃരധിവാസം പൂർത്തിയാക്കാൻ കഴിയില്ലെന്നും കേന്ദ്ര സർക്കാരിന്റെ സഹായം ഉറപ്പാക്കണമെന്നും കേരളം നേരത്തെ ഹൈകോടതിയിൽ ആവശ്യപ്പെട്ടിരുന്നു. സഹായം നല്‍കാന്‍ കേന്ദ്രം കൂടുതല്‍ സമയം ആവശ്യപ്പെട്ടപ്പോഴാണ് ഹൈക്കോടതിയുടെ വിമര്‍ശനം. ചൂരൽമലയുമായി ബന്ധപ്പെട്ട് ഹൈകോടതി സ്വമേധയാ എടുത്ത കേസ് വെള്ളിയാഴ്ച പരിഗണിക്കുമ്പോൾ സഹായം സംബന്ധിച്ച കൃത്യമായ സത്യവാങ്മൂലം നൽകണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചൂരൽമലയിലെ പുനഃരധിവാസവുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ തെറ്റായ രീതിയിൽ വാർത്തകൾ നൽകുന്നുവെന്നും കോടതി […]
Read more

ഒ​ന്ന​ര മ​ണി​ക്കൂ​റോ​ളം സാ​ങ്ക​ൽ​പ്പി​ക ക​സേ​ര​യി​ൽ ; കു​ഴ​ഞ്ഞു വീ​ണ് വി​ദ്യാ​ർ​ഥി​നി

തി​രു​വ​ന​ന്ത​പു​രം : വി​ദ്യാ​ർ​ഥി​നിയെ ഒ​ന്ന​ര മ​ണി​ക്കൂ​റോ​ളം സാ​ങ്ക​ൽ​പ്പി​ക ക​സേ​ര​യി​ലി​രു​ത്തി പീ​ഡി​പ്പി​ച്ചെന്ന് അധ്യാപികക്കെതിരെ പരാതി. വെ​ള്ളാ​യ​ണി എ​സ്.​സി/​എ​സ്.​ടി സ്പോ​ർ​ട്സ് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​യാ​ണ് അ​ധ്യാ​പി​ക​ക്കെ​തി​രെ തി​രു​വ​ല്ലം പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ​ത്. സം​ഭ​വ​ത്തി​ൽ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് കെ.​എ​സ്.​യു തി​രു​വ​ന​ന്ത​പു​രം ജി​ല്ല ക​മ്മി​റ്റി പ​ട്ടി​ക​ജാ​തി-​വ​ർ​ഗ മ​ന്ത്രി​ക്കും പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​ക്കും പ​രാ​തി ന​ൽ​കി. പ​രാ​തി അ​ന്വേ​ഷി​ച്ച് അ​ടി​യ​ന്ത​ര റി​പ്പോ​ർ​ട്ട് ന​ൽ​കാനും​ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി നി​ർ​ദേ​ശം ന​ൽ​കി. തി​രു​വ​ന​ന്ത​പു​രം വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ സം​ഭ​വം അ​ന്വേ​ഷി​ക്കും.
Read more

വയനാട്ടില്‍ വീണ്ടും തെരച്ചിലിന് സര്‍ക്കാര്‍ തയ്യാര്‍; മന്ത്രി കെ രാജന്‍

തിരുവനന്തപുരം: ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച വയനാട്ടില്‍ വീണ്ടും തെരച്ചിലിന് സര്‍ക്കാര്‍ സന്നദ്ധമാണെന്ന് മന്ത്രി കെ രാജന്‍. തെരച്ചില്‍ തുടരാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്നും കൂടിയാലോചനകള്‍ക്ക് ശേഷം തീയതി തീരുമാനിക്കാമെന്നും മന്ത്രി വ്യക്തമാക്കി. നിയമസഭയിലായിരുന്നു ഇത് സംബന്ധിച്ച് പ്രതികരണം നടത്തിയത്. ദുരന്തത്തില്‍ 122 പേരെ ഇനിയും കണ്ടെത്താനുണ്ട്. 55 ശരീര ഭാഗങ്ങള്‍ ഡിഎന്‍എ പരിശോധന പോലും സാധ്യമല്ലാത്ത തരത്തിലായിരുന്നു. അതേസമയം വയനാട് ദുരന്തത്തില്‍ കേന്ദ്ര സഹായം സംബന്ധിച്ച ഒരു നീക്കവും ഇതുവരെ ഉണ്ടാവത്തതില്‍ കേരളത്തിന്റെ ആവശ്യവും പ്രതിഷേധവും അറിയിക്കുമെന്നും മന്ത്രി […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.