സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kerala

ആർത്തവ അവധി സ്ത്രീകൾക്ക് ജോലിനൽകുന്നതിൽ തൊഴിലുടമകൾക്ക് താത്പര്യം ഇല്ലാതാക്കിയേക്കും- ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: വനിതകൾക്ക് ജോലിനൽകുന്നതിൽ തൊഴിലുടമകൾക്ക് താൽപര്യം ഇല്ലാതാക്കാൻ ആർത്തവ അവധി ഇടയാക്കിയേക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. വനിതകള്‍ക്ക് ആര്‍ത്തവ അവധി അനുവദിക്കുന്നതിന് നയം രൂപവത്കരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശംനല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസിന്റെ നിരീക്ഷണം.അതേസമയം, ആര്‍ത്തവ അവധി അനുവദിച്ചാല്‍ കൂടുതല്‍ വനിതകള്‍ തൊഴില്‍ മേഖലയിലേക്ക് കടന്നുവരുമെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. ഇക്കാര്യത്തതില്‍ സമഗ്രമായ ഒരു നയം രൂപവത്കരിക്കുന്ന കാര്യം പരിഗണിക്കാനും സുപ്രീംകോടതി നിര്‍ദേശിച്ചു.വനിതകള്‍ക്ക് ആര്‍ത്തവ അവധി അനുവദിക്കുന്നതിന് നയം രൂപവത്കരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് […]
Read more

അമ്മായിയമ്മ വ്യാജഡോക്ടറെന്ന് മരുമകളുടെ പരാതി; ക്ലിനിക്കിനെതിരേ അന്വേഷണം

ആലപ്പുഴ: പത്താംക്ലാസ് പാസാകാത്ത സ്ത്രീ ഡോക്ടര്‍ ചമഞ്ഞ് ചികിത്സനടത്തുന്നെന്ന പരാതിയില്‍ പോലീസ് അന്വേഷണം. ആലപ്പുഴ മാമ്മൂട്, കൊറ്റംകുളങ്ങര എന്നിവിടങ്ങളില്‍ ക്ലിനിക്ക് നടത്തുന്ന സ്ത്രീക്കെതിരേയാണ് അന്വേഷണം. യോഗ്യതയുള്ള ഡോക്ടറില്ലാത്ത സമയത്താണ് ഇവര്‍ സ്വയം ഡോക്ടര്‍ചമഞ്ഞു ചികിത്സ നടത്തുന്നതെന്നാണു പരാതി. സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ പ്രാഥമികാന്വേഷണത്തില്‍ ക്ലിനിക്ക് നടത്തുന്ന സ്ത്രീക്ക് യോഗ്യതയോ ലൈസന്‍സോ ഇല്ലെന്നു വ്യക്തമായതായാണു വിവരം. സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ ജില്ലാ പോലീസ് മേധാവി ആലപ്പുഴ നോര്‍ത്ത് പോലീസിനോടു നിര്‍ദേശിച്ചു. സംഭവത്തില്‍ ഉടന്‍ പോലീസ് […]
Read more

പ്ലസ് വൺ സപ്ലിമെന്ററി പ്രവേശനം; ആദ്യ അലോട്മെന്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം∙ ഈ അധ്യയന വർഷത്തെ പ്ലസ്‌ വൺ സപ്ലിമെന്ററി പ്രവേശനത്തിനുള്ള ആദ്യ അലോട്മെന്റ് പ്രസിദ്ധീകരിച്ചു. ആകെ ലഭിച്ച 57,712 അപേക്ഷകളിൽ 57,662 എണ്ണം അലോട്മെന്റിനായി പരിഗണിച്ചു. ഈ അപേക്ഷകളിൽ 30,245 പേർക്കാണ് അലോട്മെന്റ് ലഭിച്ചത്.22,729 സീറ്റുകളിൽ ഒഴിവുണ്ടെങ്കിലും ഭൂരിപക്ഷവും തെക്കൻ മധ്യജില്ലകളിലാണ്. സീറ്റ് ക്ഷാമം രൂക്ഷമായ മലപ്പുറത്ത് ആകെ ലഭിച്ച 16881 അപേക്ഷകളിൽ 16,879 അപേക്ഷകളാണ് അലോട്മെന്റിനായി പരിഗണിച്ചത്. മലപ്പുറത്തിന് 6999 സീറ്റുകൾ അനുവദിച്ചിട്ടുണ്ടെങ്കിലും 9880 അപേക്ഷകർക്ക് ഇനിയും സീറ്റ് ലഭിക്കാനുണ്ട്. ജില്ലയിൽ 89 ഒഴിവുകളാണ് ഇനി […]
Read more

പി.എസ്.സി. അംഗത്വം ലഭിക്കാൻ കോഴ: പ്രസിഡന്റിന് കത്ത്

തിരുവനന്തപുരം: പി.എസ്.സി. അംഗത്വം വില്‍ക്കാന്‍ പണപ്പിരിവ് നടത്തുന്നുവെന്ന് ജനതാദള്‍-എസിലും പരാതി. ജെ.ഡി.എസിന് അനുവദിച്ച പി.എസ്.സി. അംഗത്വം ഒരുവര്‍ഷത്തോളമായിഒഴിഞ്ഞുകിടക്കുകയാണ്.ജെ.ഡി.എസുമായി ബന്ധമില്ലാത്ത ഒരാളെ പി.എസ്.സി. അംഗമാക്കാന്‍ പണം വാങ്ങിയിട്ടുണ്ടെന്നാണ് സംസ്ഥാന നിര്‍വാഹകസമിതിയിലെ ഒരുവിഭാഗം ആരോപിക്കുന്നത്. ഇക്കാര്യം പാര്‍ട്ടിയോഗത്തില്‍ അറിയിക്കുകയും സംസ്ഥാനപ്രസിഡന്റ് മാത്യു ടി. തോമസിന് കത്തുനല്‍കുകയും ചെയ്തിരുന്നു. നിര്‍വാഹകസമിതി അംഗങ്ങളടക്കം ആറുപേരാണ് കത്തില്‍ ഒപ്പിട്ടത്. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിലേക്കുള്ള പാര്‍ട്ടിപ്രതിനിധിയെയും നിശ്ചയിക്കാനായിട്ടില്ല. ഇതിലും ചില നേതാക്കളുടെ രഹസ്യതാത്പര്യമുണ്ടെന്ന കുറ്റപ്പെടുത്തലും കെ. മനോജ്, സുഭാഷ് അയ്യോത്ത്, ടി. ഭാസ്‌കരന്‍, കെ. സാജന്‍, […]
Read more

സംസ്ഥാനത്ത് മുദ്രപത്ര ക്ഷാമം അതിരൂക്ഷം

തിരുവനന്തപുരം:സംസ്ഥാനത്ത് മുദ്രപത്ര ക്ഷാമം രൂക്ഷമാകുന്നു.സംസ്ഥാനത്ത് ഒരു ദിവസം 200 രൂപ മൂല്യമുള്ള നാല് ലക്ഷം മുദ്രപത്രം വേണമെന്നാണ് ഏകദേശ കണക്ക്.പക്ഷെ കഴിഞ്ഞ ഒരു വര്‍ഷമായി 200 രൂപയുടെ മുദ്രപത്രം കിട്ടാനേയില്ല.100, 200, 500 രൂപ മൂല്യമുള്ള മുദ്രപത്രങ്ങള്‍ ലഭ്യമല്ലാത്ത സാഹചര്യമാണ് നിലവിലുളളത്.1000 രൂപയുടെ മുദ്രപത്രവും ആവശ്യത്തിന് ലഭ്യമല്ല. വീട്ട് വാടക, വസ്തു വില്‍പ്പന മുതല്‍ ഭൂരിഭാഗം ഉടമ്പടികള്‍ക്കും നോട്ടറി സാക്ഷ്യപ്പെടുത്തലിനും 200 രൂപയുടെ മുദ്രപത്രമാണ് ഉപയോഗിക്കുന്നത്.എന്നാല്‍ അവ കിട്ടാതായതോടെ ഉടമ്പടികള്‍ 500 രൂപയുടെ മുദ്രപത്രത്തിലും പിന്നീട് 1000 […]
Read more

ടിപി വധക്കേസ്; കുറ്റവാളികളുടെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയിൽ

ദില്ലി: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ഹൈക്കോടതി വിധിക്കെതിരായ കുറ്റവാളികളുടെ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഒന്നു മുതൽ എട്ടുവരെ പ്രതികളാണ് ശിക്ഷയിളവ് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. കേസിലെ ആദ്യ ആറു പ്രതികളായ അനൂപ്, കിർമാണി മനോജ്, കൊടി സുനി, രജീഷ്, ഷാഫി, ഷിനോജ് എന്നിവർ ഇരട്ട ജീവപര്യന്തത്തിന് വിധിക്കപ്പെട്ടവരാണ്. 12 വർഷമായി ജയിലിലാണെന്നും ശിക്ഷയിളവ് ചെയ്ത് ജാമ്യം അനുവദിക്കണം എന്നുമാണ് പ്രതികളുടെ ആവശ്യം. കേസിൽ ഹൈക്കോടതി ശിക്ഷിച്ച ജ്യോതി ബാബുവും കെ.കെ. കൃഷ്ണനും ശിക്ഷായിളവ് ആവശ്യപ്പെട്ട് […]
Read more

മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഓഫീസിലും ചട്ട വിരുദ്ധ നിയമനം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഓഫീസിലും ചട്ട വിരുദ്ധ നിയമനം. നിയമനത്തില്‍ അക്കൗണ്ട് ജനറല്‍ വിശദീകരണം തേടി. മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഓഫീസിലെ നിയമനമാണ് വിവാദമാകുന്നത്.ജോയിന്‍റ് സെക്രട്ടറി സ്ഥാനത്ത് നിന്നും വിരമിച്ച സിജെ സുരേഷ് കുമാറിന് അതേ തസ്തികയില്‍ വീണ്ടും നിയമനം നല്‍കുകയായിരുന്നു. പുനര്‍നിയമന വ്യവസ്ഥ ലംഘിച്ചാണ് ഈ നിയമനം. കോടതി ഉത്തരവും ചട്ടവും പാലിക്കപ്പെട്ടില്ലെന്ന് അക്കൗണ്ട് ജനറല്‍ വ്യക്തമാക്കി. പുനര്‍ നിയമനം നല്‍കണമെങ്കില്‍ പുതിയ തസ്തിക സൃഷ്ടിക്കണമെന്നതാണ് ചട്ടം.
Read more

എച്ച്.ഐ.വി തടയാനുള്ള മരുന്ന് വിജയം

വര്‍ഷത്തില്‍ രണ്ടു കുത്തിവെപ്പിലൂടെ എച്ച്.ഐ.വി. അണുബാധയില്‍നിന്ന് യുവതികള്‍ക്ക് പൂര്‍ണസുരക്ഷയൊരുക്കാമെന്ന് മരുന്നുപരീക്ഷണഫലം. ദക്ഷിണാഫ്രിക്കയിലും യുഗാണ്‍ഡയിലുമാണ് ലെനാകപവിര്‍ എന്ന പുതിയ മരുന്നിന്റെ പരീക്ഷണം നടത്തിയത്. എച്ച്.ഐ.വി. അണുബാധ നിലവില്‍ ഇല്ലാത്ത, എന്നാല്‍ എച്ച്.ഐ.വി. അണുബാധയ്ക്ക് സാധ്യതയുള്ളവര്‍ക്ക് നല്‍കുന്ന പ്രി-എക്‌സ്പോഷര്‍ പ്രൊഫൈലാക്‌സിസ് വിഭാഗത്തില്‍പ്പെടുന്ന മരുന്നാണിത്. നിലവില്‍ രണ്ടുതരം ഗുളികകള്‍ ലോകത്തെമ്പാടും ഇത്തരത്തില്‍ ഉപയോഗിച്ചുവരുന്നുണ്ട്. ഗുളിക നിത്യവും കഴിക്കേണ്ടതുണ്ട്. എന്നാല്‍, ചര്‍മത്തിനടിയില്‍ കുത്തിവെക്കുന്ന ലെനാകപവിര്‍ ഈ ഗുളികളെക്കാള്‍ മികച്ച ഫലം നല്‍കുമെന്ന് 5000 സ്ത്രീകളില്‍ നടത്തിയ പരീക്ഷണത്തിനുശേഷം ഗവേഷകര്‍ പറയുന്നു. എച്ച്.ഐ.വി. ബാധ […]
Read more

വനംവകുപ്പിൽ വരാൻ പോകുന്നത്​ ‘ചാർജ്​’ ഭരണം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത്​ വ​നം​വ​കു​പ്പി​ൽ വ​രാ​ൻ​പോ​കു​ന്ന​ത്​ ‘ചാ​ർ​ജ്​’ ഭ​ര​ണം. ഉ​ന്ന​ത ത​സ്തി​ക​ക​ളി​ൽ പ​ല​തി​ലും ചു​മ​ത​ല​ക്ക്​ ആ​ളി​ല്ലാ​ത്ത അ​വ​സ്ഥ. ക​ഴി​ഞ്ഞ നാ​ല​ഞ്ചു​ വ​ർ​ഷ​മാ​യി തു​ട​രു​ന്ന ഈ ​പ്ര​തി​സ​ന്ധി വ​നം​വ​കു​പ്പി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ സാ​ര​മാ​യി ബാ​ധി​ക്കു​ക​യാ​ണ്. ഐ.​എ​ഫ്.​എ​സ്​​ കേ​ഡ​റി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ കേ​ര​ള​ത്തി​ൽ കു​റ​വാ​യ​താ​ണ്​ പ്ര​ധാ​ന ത​ട​സ്സം. എ​ൻ​ട്രി കേ​ഡ​റി​ൽ സ​ബ്ക​ല​ക്ട​ർ സ​മാ​ന ത​സ്തി​ക​യി​ലാ​ണ്​ ഐ.​എ​ഫ്.​എ​സ്​ റാ​ങ്കു​കാ​ർ സ​ർ​വി​സി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത്. ആ​റു​വ​ർ​ഷ​ത്തി​ല​ധി​കം ക​ഴി​ഞ്ഞേ ഇ​വ​ർ​ക്ക്​ എ​ൻ​ഫോ​ഴ്​​സ്​​മെ​ന്‍റ്​ ഓ​ഫി​സ​ർ ത​സ്തി​ക​ക​ളി​​ൽ സ്ഥാ​ന​ക്ക​യ​റ്റം ല​ഭി​ക്കു​ക​യു​ള്ളൂ. എ​ങ്കി​ലും വ​കു​പ്പ്​ മേ​ധാ​വി ചു​മ​ത​ല​ക​ളി​ലെ​ത്താ​ൻ വ​ർ​ഷ​ങ്ങ​ൾ വീ​ണ്ടും ക​ട​ക്ക​ണം. എ​ന്നാ​ൽ, എ​ൻ​ട്രി […]
Read more

ക്ഷാമബത്ത കുടിശിക 22 ശതമാനത്തിലേക്ക്; ഒരു ഗഡു പോലും നൽകാതെ ശമ്പളപരിഷ്കരണ കുടിശിക

തിരുവനന്തപുരം : സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത കുടിശിക ഈ മാസം 22 ശതമാനത്തിലേക്ക്. 2021 ജൂലൈ മുതലുള്ള കുടിശിക 19 ശതമാനമാണ്. ഈ മാസം കേന്ദ്ര സർക്കാർ ഒരു ഗഡു കൂടി പ്രഖ്യാപിക്കുമ്പോൾ കേരളത്തിലെ കുടിശിക 3% കൂടി 22% ആകും.തിരഞ്ഞെടുപ്പിനു മുൻപ് ഒരു ഗഡു വിതരണം ചെയ്തിരുന്നു. ഡിഎ കുടിശിക അനുവദിക്കുമെന്നു ലോക്സഭാ തിരഞ്ഞെടുപ്പുഫലത്തിനു പിന്നാലെ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. മന്ത്രി കെ.എൻ.ബാലഗോപാൽ കേന്ദ്രമന്ത്രി നിർമല സീതാരാമനെ സന്ദർശിച്ചു നൽകിയ നിവേദനത്തിൽ അധിക സഹായവും അധിക കടമെടുപ്പിനുള്ള […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.