Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kerala

നഗരസഭ കൗൺസിൽ യോഗത്തിൽ പ്രതിഷേധം

തൃശ്ശൂർ : കുന്നംകുളം നഗരസഭയുടെ പുതിയ കൗൺസിലിന്റെ ആദ്യ യോഗം ബഹളത്തിൽ കലാശിച്ചു. തുറക്കുളം മത്സ്യമാർക്കറ്റ് വിഷയത്തിൽ വിശദമായ ചർച്ചയ്ക്ക് സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആർഎംപി കൗൺസിലർമാർ ചെയർപേഴ്സന്റെ ഡയസിന് മുൻപിൽ പ്രതിഷേധം നടത്തി. വിഷയം അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും ചർച്ചക്ക് അവസരം നൽകണമെന്നും കൗൺസിലർമാർ ആവശ്യപ്പെട്ടു. പ്രതിഷേധത്തെ തുടർന്ന് കുറച്ചുസമയം യോഗനടപടികൾ തടസപ്പെട്ടു. പിന്നീട് ചെയർപേഴ്സന്റെ ഇടപെടലിനെ തുടർന്ന് സ്ഥിതി ശാന്തമായി. തുടർന്നാണ് യോഗം പുനരാരംഭിച്ചത്.
Read more

ഗൂഗിള്‍ മാപ്പ് ചതിച്ചു ; ഇടുക്കിയില്‍ വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞ് 18 പേര്‍ക്ക് പരിക്ക്

ഇടുക്കി: ഗൂഗില്‍ മാപ്പ് നോക്കി വാഹനമോടിച്ച് ബസ്സ് മറിഞ്ഞു. ഇടുക്കി നാരകക്കാനത്താണ് സംഭവം. വിനോദ സഞ്ചാരികളുടെ ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ 18 പേര്‍ക്ക് പരിക്കേറ്റു. മണ്‍തിട്ടയില്‍ ഇടിച്ചാണ് ബസ് മറിഞ്ഞത്. തിരുവനന്തപുരത്തുനിന്നും ഇടുക്കിയിലെത്തിയ ബസാണ് മറിഞ്ഞത്. പരിക്കേറ്റവരെ ഇടുക്കി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. കാല്‍വരി മൗണ്ടില്‍ നിന്നും രാമക്കല്‍മേട്ടിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഗൂഗിള്‍ മാപ്പ് നോക്കി പോകുമ്പോള്‍ ഇടുങ്ങിയ വഴിയിലെ മണ്‍തിട്ടയില്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്. നാട്ടുകാരും തങ്കമണി […]
Read more

ചൂരല്‍മലയിലെ ദുരന്തബാധിതര്‍ക്കുള്ള ധനസഹായം തുടരും: മന്ത്രി കെ. രാജന്‍

തൃശ്ശൂര്‍ : വയനാട് ചൂരല്‍മലയിലെ ദുരന്തബാധിതരെ സര്‍ക്കാര്‍ കൈവിടില്ലെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളിലും പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും അതിവേഗം കേരളത്തിലെ ഗവണ്‍മെന്റ് എല്ലാവരെയും കൂട്ടിയിണക്കി മുന്നോട്ടുപോകുകയാണെന്നും മന്ത്രി . തൃശ്ശൂര്‍ രാമനിലയം ഗസ്റ്റ് ഹൗസില്‍ ചൂരല്‍മല ദുരന്തബാധിതര്‍ക്കുള്ള ധനസഹായവിതരണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ചൂരല്‍മലയിലെ ദുരന്തബാധിതര്‍ക്കുള്ള ധനസഹായം തുടര്‍ന്നും നല്‍കും 2026 എന്ന പുതിയ വര്‍ഷത്തെ തുക അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ജനുവരി മാസത്തില്‍തന്നെ പുറത്തിറക്കും എന്നുള്ളതുകൊണ്ട് അക്കാര്യത്തില്‍ അനാവശ്യമായിട്ടുള്ള ഒരാശങ്കയും […]
Read more

അതി ജീവിതയോട് നീതികേടുണ്ടായി

ജലന്ദര്‍മിഷന്‍ രൂപതയില്‍ അനുഭവിച്ച പീഡനങ്ങള്‍ തുറന്നു പറഞ്ഞ് ഒരു കന്യാസ്ത്രീ രംഗത്ത് വന്നതോടെയാണ് കത്തോലിക്ക സഭയ്ക്കുള്ളില്‍ നടക്കുന്ന കാര്യങ്ങള്‍ പൊതു സമൂഹം അറിഞ്ഞ് തുടങ്ങിയത്. ഫ്രാങ്കോ മുളക്കല്‍ പ്രതിയായ ബലാത്സംഗകേസിന്റെ തുടര്‍നടപടിക്ക് സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ അനുവദിച്ചിരിക്കുകയാണ് ഇപ്പോള്‍ സര്‍ക്കാര്‍. ഇതേതുടര്‍ന്നാണ് ഫ്രാങ്കോ മുളക്കലിന്റെ ക്രൂരതകള്‍ക്ക് ഇരയായ സിസ്റ്റര്‍ റാണിറ്റ് വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ബലാത്സംഗം, പ്രകൃതിവിരുദ്ധ പീഡനം, അന്യായമായി തടവില്‍ വയ്ക്കല്‍, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗീകമായി പീഡിപ്പിക്കല്‍ ഉള്‍പ്പടെ ആറു വകുപ്പുകളാണ് […]
Read more

തോല്‍വിക്ക് കാരണം അമിത ആത്മവിശ്വാസം : സിപിഐഎം കേന്ദ്ര കമ്മിറ്റിയില്‍ കേരള ഘടകത്തിന് വിമര്‍ശനം

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് തോല്‍വിയില്‍ കേരള ഘടകത്തെ വിമര്‍ശിച്ച് സിപിഐഎം കേന്ദ്ര കമ്മിറ്റി. അമിത ആത്മവിശ്വാസമാണ് തോല്‍വിക്ക് കാരണമെന്നാണ് വിമര്‍ശനം. സംഘടന സംവിധാനം ചലിച്ചില്ലെന്നും കുറ്റപ്പെടുത്തല്‍ ഉയര്‍ന്നു. പശ്ചിമ ബംഗാളിലെ കോണ്‍ഗ്രസ് സഖ്യത്തില്‍ അവ്യക്തതയെന്നും തിരുവനന്തപുരത്ത് ചേര്‍ന്ന സിപിഐഎം കേന്ദ്രകമ്മിറ്റി യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. തിരുവനന്തപുരം വിളപ്പില്‍ശാലയിലെ ഇഎംഎസ് അക്കാദമിയിലാണ് കേന്ദ്രകമ്മിറ്റിയോഗം ചേരുന്നത്. മൂന്ന് ദിവസങ്ങളിലായി നടന്നുവരുന്ന യോഗം ഇന്ന് സമാപിക്കും. കേരളവും പശ്ചിമ ബംഗാളും ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് നേതൃത്വത്തിന്റെ […]
Read more

വൈദികനെ കാറിടിപ്പിച്ച സംഭവം: ദുരൂഹതയില്ലെന്ന കൗൺസിലറുടെ പരാമർശം വിവാദമാകുന്നു; ബിജു മാത്യൂസിനെതിരെ പ്രതിഷേധം

കോട്ടയം: എ.കെ.സി.സി. രൂപത ഡയറക്ടറും വിശ്വാസ പരിശീലന കേന്ദ്രം ഡയറക്ടറുമായ ഫാ. ഡോ. ജോർജ് ഞാറക്കുന്നേലിനെ കാറിടിപ്പിച്ചു വീഴ്ത്തിയ സംഭവത്തിൽ ദുരൂഹതയില്ലെന്ന നഗരസഭാ കൗൺസിലർ ബിജു മാത്യൂസിന്റെ പരാമർശം വിവാദത്തിലേക്ക്. വൈദികനെ അപായപ്പെടുത്തിയതിൽ പ്രതിഷേധിച്ച് പാലാ നഗരസഭ ചേർന്ന അടിയന്തര കൗൺസിൽ യോഗത്തിലാണ് ബിജു മാത്യൂസ് അപ്രതീക്ഷിത പ്രസ്താവന നടത്തിയത്. സംഭവത്തിൽ ദുരൂഹതയില്ലെന്നും വാർത്തകൾ മാധ്യമസൃഷ്ടിയാണെന്നുമുള്ള കൗൺസിലറുടെ നിലപാട് ഭരണ-പ്രതിപക്ഷ അംഗങ്ങളെ ഒരുപോലെ അമ്പരപ്പിച്ചു. സീബ്രാ ക്രോസിംഗിൽ വൈദികനെ ഇടിച്ചിട്ടിട്ട് നിർത്താതെ പോയ സംഭവത്തിൽ എ.കെ.സി.സി. പ്രതിഷേധിച്ചിട്ടില്ലെന്ന […]
Read more

കിരൺ ജെയിംസ് ഇനി ലോക കേരളസഭയിൽ

സിഡ്നി: കിരൺ ജെയിംസ് ഇനി ലോക കേരള സഭാ അംഗം. നടൻ മമ്മൂട്ടിയുടെ ‘ഫാമിലി കണക്ട്’ പദ്ധതിയുടെ ന്യൂ സൗത്ത് വെയ്ൽസ് കോർഡിനേറ്ററും മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ ഓസ്ട്രേലിയ വിഭാഗത്തിന്റെ സെക്രട്ടറിയുമായ കിരൺ ജെയിംസാണ് ലോക കേരള സഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടത്. നവോദയ ഓസ്ട്രേലിയയുടെ സെൻട്രൽ കമ്മിറ്റി അംഗമായും കേരള ബിസിനസ് ആൻഡ് പ്രൊഫെഷണൽ ചേംബർ ഓസ്‌ട്രേലിയയുടെ (KBPCA Ltd) സെക്രട്ടറിയായും സേവനം അനുഷ്ഠിക്കുന്ന കിരൺ ജെയിംസ് കഴിഞ്ഞ ഒരു ദശാബ്ദത്തോളമായി ഓസ്ട്രേലിയയിലെ […]
Read more

മരിയസദനത്തിൽ പ്രേം നസീർ–പി. ജയചന്ദ്രൻ അനുസ്മരണം; ചെയർപേഴ്സൺ ദിയ ബിനുവിനെ ആദരിച്ചു

കോട്ടയം: പാലാ മരിയസദനത്തിന്റെയും കോട്ടയം ജില്ലാ പോലീസ് പബ്ലിക് ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തിൽ നിത്യഹരിത നായകൻ പ്രേം നസീർ, ഗായകൻ പി. ജയചന്ദ്രൻ എന്നിവരുടെ അനുസ്മരണവും പൊതുയോഗവും സംഘടിപ്പിച്ചു. ജനുവരി 16-ന് മരിയസദനത്തിൽ നടന്ന ചടങ്ങിൽ പ്രേം നസീർ പാടി അഭിനയിച്ച 37 ശ്രദ്ധേയമായ ഗാനങ്ങൾ ആലപിച്ചു. കോട്ടയം ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് സബ് ഇൻസ്പെക്ടർ ശ്രീ. സുദേവ് എസ്. ഗാനങ്ങളെ ആസ്പദമാക്കി അനുസ്മരണ പ്രഭാഷണം നടത്തി. വൈകിട്ട് 5-ന് നടന്ന അനുസ്മരണ സമ്മേളനം പാലാ മുനിസിപ്പൽ ചെയർപേഴ്സൺ […]
Read more

സിപിഎം മുൻ എംഎൽഎ എസ് രാജേന്ദ്രൻ ബിജെപിയിലേക്ക്

തിരുവനന്തപുരം: ദേവികുളം മുൻ സിപിഎം എംഎൽഎ എസ്. രാജേന്ദ്രൻ ഇന്ന് ബിജെപിയിൽ ചേരും. തിരുവനന്തപുരത്തെ ബിജെപി സംസ്ഥാന ആസ്ഥാനത്തെത്തി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്ന് അദ്ദേഹം ഔദ്യോഗികമായി അംഗത്വം സ്വീകരിക്കും. 2006, 2011, 2016 കാലഘട്ടങ്ങളിൽ ദേവികുളം മണ്ഡലത്തെ പ്രതിനിധീകരിച്ച് സിപിഎമ്മിന്റെ എംഎൽഎയായിരുന്ന എസ്. രാജേന്ദ്രൻ, ഈ മാസം ആദ്യം രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അന്നത്തെ ചർച്ചകൾക്ക് ശേഷം ഒരുമാസത്തിനകം തീരുമാനമുണ്ടാകുമെന്ന് അറിയിച്ചിരുന്നു. കഴിഞ്ഞ മൂന്ന് വർഷങ്ങളായി എസ്. രാജേന്ദ്രൻ ബിജെപിയിൽ ചേരുമെന്ന പ്രചരണം […]
Read more

ഇടുക്കി മെഡിക്കല്‍ കോളജില്‍ വീണ്ടും വിദ്യാര്‍ത്ഥി സമരം

ഇടുക്കി: ഇടുക്കി മെഡിക്കല്‍ കോളജില്‍ വീണ്ടും വിദ്യാര്‍ത്ഥികളുടെ സമരം. ഓപ്പറേഷന്‍ തിയേറ്ററുകളുടെ പണി വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും ക്യാമ്പസിനുള്ളിലെ റോഡ് ടാറിംഗ് നടത്തണമെന്നും ഉള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ക്ലാസ് തുടങ്ങി മൂന്നു വര്‍ഷം കഴിഞ്ഞിട്ടും ഇടുക്കി മെഡിക്കല്‍ കോളജിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓപ്പറേഷന്‍ തിയേറ്ററുകളില്‍ മതിയായ പഠന സൗകര്യമില്ലെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം. ജില്ല ആശുപത്രിയുടെ ഒരു ഓപ്പറേഷന്‍ തിയേറ്റര്‍ മാത്രമാണ് നിലവിലുള്ളത്. ആറു മോഡുലാര്‍ തിയേറ്ററുകളുള്ള കോംപ്ലക്‌സിന്റെ പണികള്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. കിറ്റ്‌കോയാണ് പണികള്‍ നടത്തുന്നത്. തിയേറ്ററുകളിലേക്ക് ഓക്‌സിജന്‍ […]
Read more

Recent News

Advertisement