Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

തോല്‍വിക്ക് കാരണം അമിത ആത്മവിശ്വാസം : സിപിഐഎം കേന്ദ്ര കമ്മിറ്റിയില്‍ കേരള ഘടകത്തിന് വിമര്‍ശനം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് തോല്‍വിയില്‍ കേരള ഘടകത്തെ വിമര്‍ശിച്ച് സിപിഐഎം കേന്ദ്ര കമ്മിറ്റി. അമിത ആത്മവിശ്വാസമാണ് തോല്‍വിക്ക് കാരണമെന്നാണ് വിമര്‍ശനം.

സംഘടന സംവിധാനം ചലിച്ചില്ലെന്നും കുറ്റപ്പെടുത്തല്‍ ഉയര്‍ന്നു. പശ്ചിമ ബംഗാളിലെ കോണ്‍ഗ്രസ് സഖ്യത്തില്‍ അവ്യക്തതയെന്നും തിരുവനന്തപുരത്ത് ചേര്‍ന്ന സിപിഐഎം കേന്ദ്രകമ്മിറ്റി യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.

തിരുവനന്തപുരം വിളപ്പില്‍ശാലയിലെ ഇഎംഎസ് അക്കാദമിയിലാണ് കേന്ദ്രകമ്മിറ്റിയോഗം ചേരുന്നത്. മൂന്ന് ദിവസങ്ങളിലായി നടന്നുവരുന്ന യോഗം ഇന്ന് സമാപിക്കും.

കേരളവും പശ്ചിമ ബംഗാളും ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. തദ്ദേശ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് അമിത ആത്മവിശ്വാസം ഉണ്ടായിരുന്നു എന്ന് തന്നെയാണ് സംസ്ഥാന കമ്മിറ്റിയും വിലയിരുത്തിയിരുന്നത്.

സമാനമായ വിമര്‍ശനമാണ് കേന്ദ്ര കമ്മിറ്റിയില്‍ നിന്നും കേരള ഘടകത്തിന് കേള്‍ക്കേണ്ടി വന്നത്. താഴെത്തട്ടിലെ സംഘടനാ സംവിധാനം ചലിച്ചില്ലെന്നതാണ് കേന്ദ്ര കമ്മിറ്റിയില്‍ ഉയര്‍ന്ന അടുത്ത പ്രധാന വിമര്‍ശനം.

തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ക്ഷേമപദ്ധതികള്‍ ജനങ്ങളിലേക്കെത്തുമെന്നും ജനങ്ങള്‍ അനുകൂലമായി പ്രതികരിക്കുമെന്നുമാണ് പാര്‍ട്ടി കണക്കുകൂട്ടിയത്. അതിനാല്‍ താഴെത്തട്ടില്‍ സംഘടനാ സംവിധാനം ചലിച്ചില്ലെന്നാണ് വിമര്‍ശനം. ഇത് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്നാണ് യോഗത്തിലെ വിലയിരുത്തല്‍.

ബംഗാള്‍ തിരഞ്ഞെടുപ്പില്‍ സിപിഐഎം- കോണ്‍ഗ്രസ് സഖ്യത്തില്‍ അവ്യക്തത നിലനില്‍ക്കുന്നുവെന്നാണ് കേന്ദ്ര കമ്മിറ്റിയില്‍ ഉയര്‍ന്ന മറ്റൊരു പ്രധാനപ്പെട്ട വിമര്‍ശനം. സഖ്യത്തെക്കുറിച്ച് കോണ്‍ഗ്രസ് മൗനം പാലിക്കുകയാണ്. കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് പ്രതികരണമൊന്നും ഉണ്ടായില്ലെന്ന് ബംഗാള്‍ ഘടകം കുറ്റപ്പെടുത്തി.

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Advertisement
WhiteswanTV Footer