Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kerala

14 കാരിയെ രക്ഷിക്കാൻ ശ്രമിച്ച നിർമാണ തൊഴിലാളിക്ക് നേരെ തെരുവുനായയുടെ ആക്രമണം

മലപ്പുറം: തെരുവുനായയുടെ ആക്രമണത്തിൽ നിന്ന് പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിച്ച നിർമാണ തൊഴിലാളിക്ക് ഗുരുതര പരിക്ക്. തിരൂർ ചമ്രവട്ടം ആനൊഴുക്കുപാലം സ്വദേശിയായ സുരേഷിനെയാണ് തെരുവുനായ ആക്രമിച്ചത്. മദ്രസയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന 14 വയസുകാരിയെ തെരുവുനായ ആക്രമിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സുരേഷ് ഇടപെട്ടത്. പെൺകുട്ടിയെ രക്ഷിക്കുന്നതിനിടെ സുരേഷ് ഓടയിൽ വീണതോടെ നായ തുടർച്ചയായി ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ സുരേഷിന് ശരീരത്തിൽ 15 ഇടങ്ങളിൽ മുറിവേറ്റതായാണ് വിവരം. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പരിക്കേറ്റ സുരേഷ് ചികിത്സയിൽ കഴിയുകയാണ്.
Read more

കൊച്ചിയിൽ വിദ്യാർത്ഥിനിയെ ഇടിച്ചുതെറിപ്പിച്ച കാർ നിർത്താതെ പോയി

കൊച്ചി: എറണാകുളം എളമക്കരയിൽ ഭവൻസ് സ്കൂളിന് സമീപം പ്ലസ് വൺ വിദ്യാർഥിനിയെ ഇടിച്ചു തെറിപ്പിച്ച കാർ നിർത്താതെ കടന്നുകളഞ്ഞു. കുട്ടി രാവിലെ സ്കൂളിലേക്ക് പോകുന്നതിനിടെയാണ് അപകടം നടന്നത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിക്ക് കരളിൽ രക്തസ്രാവമുണ്ടായി. നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. കറുത്ത നിറത്തിലുള്ള കാറാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം. എന്നാൽ വാഹനത്തിന്റെ നമ്പർ വ്യക്തമായിട്ടില്ല. അപകടം ഉണ്ടാക്കിയ ശേഷം കുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ പോലും തയ്യാറാകാതെ ഡ്രൈവർ സ്ഥലം വിട്ടതായാണ് പരാതി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read more

കണ്ണൂരില്‍ കാക്കയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു; വളര്‍ത്തുപക്ഷികളില്‍ നിലവില്‍ രോഗബാധയില്ല

കണ്ണൂര്‍: ഇരിട്ടി എടക്കാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു. കാക്കയിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. വളര്‍ത്തുപക്ഷികളില്‍ നിലവില്‍ രോഗം സ്ഥിരീകരിച്ചിട്ടില്ല. പക്ഷികളെ കൊന്നൊടുക്കേണ്ട സാഹചര്യമില്ലെന്നാണ് ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നത്. അതേ സമയം ഇരിട്ടി നഗരസഭയിലും സമീപ പ്രദേശങ്ങളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട് .
Read more

64ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം ഇന്ന് സമാപിക്കും

തൃശ്ശൂര്‍: 64ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങും. സമാപന സമ്മേളനം വൈകിട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാല്‍ മുഖ്യാതിഥിയായിരിക്കും. സ്വര്‍ണക്കപ്പിനായി കണ്ണൂരും തൃശ്ശൂരും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ഇനി 8 മത്സരങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. നിലവില്‍ 985 പോയിന്റുമായി കണ്ണൂര്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. രണ്ടാം സ്ഥാനത്ത് 978 പോയിന്റുമായി തൃശ്ശൂരും തൊട്ടുപിന്നില്‍ 977 പോയിന്റുമായി പാലക്കാട് മൂന്നാം സ്ഥാനത്തുമാണ്. നേരത്തെ രണ്ടാം സ്ഥാനത്ത് ഇരുന്ന […]
Read more

റോഡ് വികസനം തടഞ്ഞു കൊണ്ട് റെയില്‍വേയുടെ ചുറ്റുമതില്‍ നിര്‍മ്മാണം തടഞ്ഞു

കണ്ണൂർ: കണ്ണൂർ അണ്ടർ ബ്രിഡ്ജ് ഭാഗത്ത് കോർപ്പറേഷൻ വികസനത്തിന്‌ തുരങ്കം വെച്ച്‌ കൊണ്ട് റെയില്‍വേ അധികൃതരുടെ കൊബൗണ്ട് വാള്‍ നിർമ്മാണം ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെയും യു.ഡി.എഫ് കൗണ്‍സിലർമാരുടെയും നേതൃത്വത്തില്‍ തടഞ്ഞു. കഴിഞ്ഞ ദിവസം കണ്ണൂർ മേയറുടെ നേതൃത്വത്തില്‍ നിർമ്മാണ പ്രവർത്തനം നിർത്തി വെക്കണം എന്നാവശ്യപ്പെട്ട് കോർപ്പറേഷൻ കത്ത് നല്‍കിയെങ്കിലും അത് മുഖവിലക്കെടുക്കാതെ റെയില്‍വെ വീണ്ടും പ്രവൃത്തി തുടരുകയായിരുന്നു. ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമരം ആരംഭിക്കുകയും കെ സുധാകരൻ എം പി ഉദ്യോഗസ്ഥരെ ഫോണില്‍ ബന്ധപ്പെട്ട് നിർമാണം […]
Read more

കുമരകം ചന്തത്തോട്ടിൽ ദുർഗന്ധം അസഹനീയം; മൂക്കുപൊത്താതെ ചന്തക്കവല കടക്കാനാവാതെ നാട്ടുകാർ

കോട്ടയം: കുമരകം ചന്തത്തോട്ടിൽ പായലും പോളയും ചീഞ്ഞഴുകി ദുർഗന്ധം വമിക്കുന്നത് ജനജീവിതം ദുസ്സഹമാക്കുന്നു. ചന്തക്കവല വഴി മൂക്കുപൊത്താതെ കടന്നുപോകാൻ കഴിയാത്ത അവസ്ഥയാണിപ്പോൾ. ദിവസങ്ങളായി തുടരുന്ന ഈ പ്രശ്നത്തിന് പരിഹാരം കാണാൻ അധികൃതർ തയ്യാറാകാത്തതിനെതിരെ നാട്ടുകാരിൽ പ്രതിഷേധം ശക്തമാവുകയാണ്. തണ്ണീർമുക്കം ബണ്ട് അടച്ചതോടെ തോട്ടിലെ നീരൊഴുക്ക് നിലച്ചതാണ് മലിനീകരണം ഇത്രയും രൂക്ഷമാകാൻ പ്രധാന കാരണം. കൂടാതെ, കോണത്താറ്റ് പാലത്തിന്റെ നിർമ്മാണത്തിനായി ഇട്ടിരുന്ന താൽക്കാലിക ബണ്ട്, പാലം പണി കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും നീക്കം ചെയ്തിട്ടില്ല. ഇത് തോട്ടിലെ സ്വാഭാവികമായ […]
Read more

കൂട്ടായി പാലം ഗതാഗത നിരോധനം, പകരം സംവിധാനം ഒരുക്കണം: യുഡിഎഫ്

മലപ്പുറം: കൂട്ടായി ലോക് കം ബ്രിഡ്ജ് നിർമ്മാണത്തിൻ്റെ പേരിൽ റഗുലേറ്റർ കം ബ്രിഡ്ജിലൂടെയുള്ള ഗതാഗതം പൂർണ്ണമായും നിരോധിക്കുന്നതിൽ പ്രതിഷേധം ശക്തമാക്കി യു ഡി എഫ്. പ്രവൃത്തി തുടങ്ങുന്നതിന് മുമ്പും, ശേഷവും സർവ്വകക്ഷി യോഗത്തിൽ ഉദ്യോഗസ്ഥർ പകരം സംവിധനം ഒരുക്കുമെന്ന് നൽകിയ ഉറപ്പ് പാലിക്കാതെ കാൽനടയാത്രക്കാർക്ക് പോലും പ്രയാസം ഉണ്ടാക്കുന്ന തരത്തിൽ പരിപൂർണ്ണമായും അടച്ചിടുന്ന നടപടിയാണ് സ്വീകരിച്ചിട്ടുള്ളത് . പകരം സംവിധാനമൊരുക്കാൻ നൽകിയ എസ്റ്റിമേറ്റ് പോലും സർക്കാർ ഇത് വരെ അംഗീകരിച്ചിട്ടില്ല.ഈ നടപടിയാണ് ശക്തമായ പ്രതിഷേധത്തിന് കാരണമായത്.നിലവിലെ പാലം […]
Read more

കുമരകം ശ്രീകുമാരമംഗലം ദേവസ്വം സെക്രട്ടറിക്ക് പുറത്താക്കൽ; നടപടി ശരിവെച്ച് കോടതി

കോട്ടയം: സാമ്പത്തിക ക്രമക്കേടുകളെത്തുടർന്ന് കുമരകം ശ്രീകുമാരമംഗലം ദേവസ്വം സെക്രട്ടറി കെ.പി. ആനന്ദക്കുട്ടനെ സ്ഥാനത്തുനിന്ന് നീക്കം ചെയ്തു. ദേവസ്വം പ്രസിഡന്റ് എ.കെ. ജയപ്രകാശ്, വൈസ് പ്രസിഡന്റ് ടി.ബി. രഞ്ജിത്ത്, ട്രഷറർ പി.ജി. ചന്ദ്രൻ, മാനേജർ എസ്.വി. സുരേഷ്‌കുമാർ എന്നിവരാണ് ഇക്കാര്യം അറിയിച്ചത്. ഭരണസമിതിയുടെ നടപടിക്കെതിരെ ആനന്ദക്കുട്ടൻ മുൻസിഫ് കോടതിയെ സമീപിച്ചെങ്കിലും, ദേവസ്വത്തിന്റെ തീരുമാനം കോടതി ശരിവെക്കുകയായിരുന്നുവെന്ന് ഭാരവാഹികൾ വ്യക്തമാക്കി. അടുത്ത മാസം 21 മുതൽ 28 വരെ ക്ഷേത്രോത്സവം നടക്കാനിരിക്കെ, ഉത്സവത്തിന് തടസ്സമാകുന്ന തരത്തിലുള്ള യാതൊരു പ്രവർത്തനങ്ങളും ഉണ്ടാകില്ലെന്ന് […]
Read more

സമന്വയം കെ.പുരം പ്രേം നസീറിനെ അനുസ്മരിച്ചു

മലപ്പുറം: മലയാള സിനിമയുടെ നിത്യഹരിത വിസ്മയം നായകൻ പ്രേം നസറിനെ സമന്വയം കെ പുരം അനുസ്മരിച്ചു. പുതു കുളങ്ങര താമരക്കുളത്ത് കരയകത്ത് വീട്ടുമുറ്റത്ത് നടന്ന പ്രേം നസീർ അനുസ്മരണ പരിപാടിയിൽ എഴുത്തുകാരൻ സുദർശനൻ കോടത്ത് അധ്യക്ഷത വഹിച്ചു. ഷൈനി ടീച്ചർ പ്രേം നസീർ അനുസ്മരണ പ്രഭാഷണം നടത്തി. സമന്വയം പ്രസിഡൻ്റ്അഫ്സൽ കെ.പുരം, പ്രകാശൻ കരയകത്ത്, ഹരിദാസൻ കരയ കത്ത് തുടങ്ങിയവർ സംസാരിച്ചു. സമന്വയം സെക്രട്ടറി സന്ദീപ് മേനോത്തിൽ സ്വാഗതവും ട്രഷറർ ജഗദീശൻ ടി നന്ദിയും പറഞ്ഞു. തുടർന്ന് […]
Read more

എ.കെ.ഡി.എ കോട്ടയം ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു: ചാക്കോച്ചൻ സെക്രട്ടറി

കോട്ടയം: ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ (AKDA) കോട്ടയം ജില്ലാ കമ്മിറ്റിയുടെ 2026-27 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ ഐക്യകണ്ഠേന തിരഞ്ഞെടുത്തു. പാലാ പ്ലാത്തോട്ടം ഏജൻസീസ് ഉടമ ചാക്കോച്ചനെ സെക്രട്ടറിയായി തിരഞ്ഞെടുത്തു. രാജു ടി.കെ, എബ്രഹാം ബെഞ്ചമിൻ എന്നിവരടങ്ങുന്ന പുതിയ നേതൃത്വമാണ് വിതരണ വ്യാപാര മേഖലയിലെ വെല്ലുവിളികളെ നേരിടാൻ സജ്ജമായിരിക്കുന്നത്. ജില്ലയിലെ ഡിസ്ട്രിബ്യൂട്ടർമാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം വിപണിയിലെ ക്രിയാത്മകമായ മാറ്റങ്ങൾക്ക് നേതൃത്വം നൽകാനും പുതിയ സമിതി പ്രതിജ്ഞാബദ്ധമാണെന്ന് ഭാരവാഹികൾ അറിയിച്ചു. തിരഞ്ഞെടുക്കപ്പെട്ട പുതിയ സാരഥികളെ വിവിധ വ്യാപാര സംഘടനകൾ […]
Read more

Recent News

Advertisement