Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കുമരകം ചന്തത്തോട്ടിൽ ദുർഗന്ധം അസഹനീയം; മൂക്കുപൊത്താതെ ചന്തക്കവല കടക്കാനാവാതെ നാട്ടുകാർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: കുമരകം ചന്തത്തോട്ടിൽ പായലും പോളയും ചീഞ്ഞഴുകി ദുർഗന്ധം വമിക്കുന്നത് ജനജീവിതം ദുസ്സഹമാക്കുന്നു. ചന്തക്കവല വഴി മൂക്കുപൊത്താതെ കടന്നുപോകാൻ കഴിയാത്ത അവസ്ഥയാണിപ്പോൾ. ദിവസങ്ങളായി തുടരുന്ന ഈ പ്രശ്നത്തിന് പരിഹാരം കാണാൻ അധികൃതർ തയ്യാറാകാത്തതിനെതിരെ നാട്ടുകാരിൽ പ്രതിഷേധം ശക്തമാവുകയാണ്.

തണ്ണീർമുക്കം ബണ്ട് അടച്ചതോടെ തോട്ടിലെ നീരൊഴുക്ക് നിലച്ചതാണ് മലിനീകരണം ഇത്രയും രൂക്ഷമാകാൻ പ്രധാന കാരണം. കൂടാതെ, കോണത്താറ്റ് പാലത്തിന്റെ നിർമ്മാണത്തിനായി ഇട്ടിരുന്ന താൽക്കാലിക ബണ്ട്, പാലം പണി കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും നീക്കം ചെയ്തിട്ടില്ല. ഇത് തോട്ടിലെ സ്വാഭാവികമായ വെള്ളത്തിന്റെ ഒഴുക്കിനെ പൂർണ്ണമായും തടസ്സപ്പെടുത്തുകയും പായലുകൾ അടിഞ്ഞുകൂടി ചീഞ്ഞഴുകാൻ കാരണമാവുകയും ചെയ്തു.

ജലമലിനീകരണത്തിനൊപ്പം അന്തരീക്ഷ മലിനീകരണവും വർദ്ധിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെക്കുമെന്ന ആശങ്കയിലാണ് പ്രദേശം. പകർച്ചവ്യാധി ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ, അടിയന്തിരമായി തോട് വൃത്തിയാക്കാനും തടസ്സങ്ങൾ നീക്കി നീരൊഴുക്ക് സുഗമമാക്കാനും ബന്ധപ്പെട്ട അധികാരികൾ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix