Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kerala

മുൻവൈരാഗ്യം; വീട്ടുമുറ്റത്തിരുന്ന ബൈക്ക് കത്തിച്ച പ്രതിയെ സാഹസികമായി പിടികൂടി കണ്ണൂർ സിറ്റി പോലീസ്

കണ്ണൂർ: ബർണശ്ശേരിയിൽ വീടിന്റെ വരാന്തയിൽ നിർത്തിയിട്ടിരുന്ന ബൈക്ക് തീയിട്ടു നശിപ്പിച്ച കേസിൽ പ്രതിയെ കണ്ണൂർ സിറ്റി പോലീസ് പിടികൂടി. ബർണശ്ശേരി സ്വദേശി ജിഷാന്ത് ജോൺ ഫെർണാണ്ടസിനെയാണ് സിറ്റി ഇൻസ്പെക്ടർ സി.സി. ലതീഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം സാഹസികമായി കീഴ്പ്പെടുത്തിയത്. ഈ മാസം പത്താം തീയതി പുലർച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം. ബർണശ്ശേരി സ്വദേശി ഷാരണിന്റെ ഉടമസ്ഥതയിലുള്ള ബൈക്കാണ് പ്രതി കത്തിച്ചത്. സിറ്റി പോലീസ് കമ്മീഷണർ നിതിൻ രാജ് ഐ.പി.എസിന്റെ നിർദ്ദേശപ്രകാരം എ.സി.പി പ്രദീപൻ കണ്ണിപ്പൊയിലിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം […]
Read more

പാലാ നഗരസഭ മുൻ കൗൺസിലർ സി.പി. ചന്ദ്രൻ നായർ അന്തരിച്ചു

കോട്ടയം: പാലാ നഗരസഭ മുൻ കൗൺസിലറും എൻ.എസ്.എസ് (NSS) മുൻ ഡയറക്ടർ ബോർഡംഗവുമായിരുന്ന ചൊള്ളാനിക്കൽ സി.പി. ചന്ദ്രൻ നായർ (76) അന്തരിച്ചു. ഇന്ന് രാവിലെ 9.32-ന് കൊച്ചി അമൃത ആശുപത്രിയിലായിരുന്നു അന്ത്യം. ദീർഘകാലം മീനച്ചിൽ താലുക്ക് എൻ.എസ്.എസ് യൂണിയൻ പ്രസിഡന്റായി സേവനമനുഷ്ഠിച്ചിരുന്ന അദ്ദേഹം പാലായിലെ പ്രമുഖ ആധാരമെഴുത്ത് ഓഫീസ് ഉടമയുമായിരുന്നു. നഗരസഭാംഗം എന്ന നിലയിലും സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യം എന്ന നിലയിലും പാലായുടെ പൊതുരംഗത്ത് ശ്രദ്ധേയനായിരുന്നു അദ്ദേഹം. സംസ്‌കാരം നാളെ (18-01-2026, ഞായർ) രാവിലെ പാലാ […]
Read more

തോട്ടടയിൽ കെഎസ്ആർടിസിയും സ്വകാര്യ ബസും കൂട്ടിയിടിച്ചു; ഒൻപത് പേർക്ക് പരിക്ക്

കണ്ണൂർ: കണ്ണൂർ – തലശേരി ദേശീയപാതയിലെ തോട്ടടയിൽ ബസുകൾ കൂട്ടിയിടിച്ച് ഒൻപത് പേർക്ക് പരുക്കേറ്റു. ഇന്നലെ രാത്രിയോടെയാണ് കെഎസ്ആർടിസി ബസും സ്വകാര്യ ബസും അപകടത്തിൽപ്പെട്ടത്. പരുക്കേറ്റവരെ ഉടൻ തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.​അപകടസമയത്ത് പ്രദേശത്ത് പെയ്ത മഴയും ബസുകളുടെ അമിതവേഗതയുമാണ് അപകടത്തിന് കാരണമായതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. അപ്രതീക്ഷിതമായി പെയ്ത മഴയിൽ റോഡിൽ വഴുക്കലുണ്ടായതും കാഴ്ചാതടസ്സവും അപകടത്തിന്റെ ആഘാതം വർദ്ധിപ്പിച്ചു. കൂട്ടിയിടിയെത്തുടർന്ന് ദേശീയപാതയിൽ കുറച്ചുസമയം ഗതാഗത തടസ്സമുണ്ടായെങ്കിലും പോലീസും നാട്ടുകാരും […]
Read more

അയ്യായയിൽ കാട്ടു പന്നിയെ കിണറ്റിൽ ചത്ത നിലയിൽ കണ്ടെത്തി

മലപ്പുറം: ഒഴുർ അയ്യായ ഇല്ലത്തപ്പടിയിൽ പന്നിയെ കിണറ്റിൽ ചാടി ചത്ത നിലയിൽ കണ്ടെത്തി. ചക്കാലക്കൽ നാരായണന്റെ വീട്ടിൽ കിണറിന്റെ വല പൊളിഞ്ഞു കിടക്കുന്നത് കണ്ടപ്പോഴാണ് വീട്ടുകാർ പന്നിയെ ചത്ത നിലയിൽ കിണറ്റിൽ കണ്ടെത്തിയത്. താനൂർ ഫയർഫോഴ്സ് അധികൃതരെത്തി പന്നിയുടെ ജഡം പുറത്തെടുത്തു. ഇതിനുമുമ്പും ഇവിടെ പല കിണറ്റിലും പന്നിചാടിയിട്ടുണ്ട്. നെൽകൃഷി വെറ്റില, കപ്പ, ചേമ്പ്,ചേന, വാഴ, തെങ്ങിൻ തൈകൾ തുടങ്ങിയവ എല്ലാം കൂട്ടത്തോടെ നശിപ്പിക്കുന്നത് ഇവിടെങ്ങളിൽ പതിവ് കാഴ്ചയാണ്.പന്നി ശല്യത്തിന് എതിരെ ശാശ്വത പരിഹാരം വേണമെന്ന ആവശ്യം […]
Read more

ജീവൻ തുടിപ്പിനായി വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിംഗിന്റെ കൈത്താങ്ങ്

മലപ്പുറം: വാഹനാപകടത്തിൽ നട്ടെല്ലിന് ഗുരുതര പരിക്കേറ്റ് കോയമ്പത്തൂരിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പെരുവയൽ കായലം കോയഞ്ചേരി മേത്തൽ നിസാറിന് കൈത്താങ്ങ്. എടവണ്ണപ്പാറ വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാ വിംഗ് സമാഹരിച്ച ഫണ്ട് യൂണിറ്റ് വനിതാവിങ് നേതാക്കൾ യൂണിറ്റ് ട്രഷറർ നിഷ കുഞ്ഞുവിന് കൈമാറി. ചടങ്ങിൽ യൂണിറ്റ് ട്രഷറർ നിശാ കുഞ്ഞ്, ‘കൂപ്പേ’ ചെയർമാനും കെ ആർ സി ചെയർമാനുമായ മജീദ് മാക്സ് ജില്ലാ എക്സിക്യൂട്ടീവ് അംഗം അഷറഫ് ബിനു, കെ ആർ സി വൈസ് ചെയർമാൻ മെട്രോ […]
Read more

യുവജന റാലി വിജയിപ്പിക്കുക കൊണ്ടോട്ടി മണ്ഡലം മുസ്ലിംലീഗ് കമ്മിറ്റി

മലപ്പുറം: കൊണ്ടോട്ടി നിയോജക മണ്ഡലം മുസ്ലിം യൂത്ത്‌ ലീഗിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 30ന് നടക്കുന്ന യുവജനറാലി വിജയിപ്പിക്കുവാന്‍ ശാഖാതലത്തില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ കര്‍മരംഗത്തിറങ്ങണമെന്ന് മണ്ഡലം മുസ്ലിംലീഗ് പ്രസിഡണ്ട് സെക്രട്ടറിമാരുടെ യോഗം ആഹ്വാനം ചെയ്തു. ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി അബ്ദുല്ല വാവൂര്‍ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം മുസ്ലിംലീഗ് പ്രസിഡണ്ട് നസീം പുളിക്കല്‍ അധ്യക്ഷത വഹിച്ചു. എസ്.ഐ.ആര്‍. ശാഖാതലത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനം ജനകീയ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളില്‍ ശാഖാ പഞ്ചായത്ത് തല ഭാരവാഹികള്‍ ജാഗ്രത കാണിക്കണമെന്നും ഉദ്ഘാടന […]
Read more

ഭീതി പരത്തിയ പുലി ഒടുവിൽ കൂട്ടിലായി

പാലക്കാട്: നെന്മാറ വിത്തിനശ്ശേരിയിൽ ജനങ്ങളെ ഭീതിയിലാഴ്ത്തിയ പുലി വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി. കഴിഞ്ഞ കുറച്ചു നാളുകളായി പാലക്കാടിന്റെ വിവിധ മേഖലകളിൽ, പ്രത്യേകിച്ച് നെന്മാറ, മണ്ണാർക്കാട് ഭാഗങ്ങളിൽ പുലിശല്യം രൂക്ഷമായിരുന്നു. വിത്തിനശ്ശേരിയിലെ ഒരു വീട്ടിൽ പുലി കയറുകയും അവിടെയുണ്ടായിരുന്ന വളർത്തുനായയെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന സിസിടിവി ദൃശ്യങ്ങൾ അടുത്തിടെ പുറത്തുവന്നിരുന്നു. ഇത് പ്രദേശവാസികളിൽ വലിയ ആശങ്കയാണ് ഉണ്ടാക്കിയത്. ഈ സംഭവത്തിന് പിന്നാലെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കൂട് സ്ഥാപിച്ചത്. ഇന്നലെ രാത്രിയോടെയാണ് പുലി കൂട്ടിലായത്. പിടിയിലായ പുലിയെ […]
Read more

ചൂലനൂർ മയിൽ സങ്കേതം റോഡിൽ ഫയർലൈൻ തീർക്കാൻ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു’

പാലക്കാട്: ആലത്തൂർ ചൂലനൂർ മയിൽ സങ്കേതം റോഡിൽ ഒന്നാം ഘട്ടം ഫയർലൈൻ തീർക്കാൻ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു. നാലു ചതുരശ്ര കിലോമീറ്റർ ചുറ്റളവിൽ വ്യാപിച്ചുകിടക്കുന്ന മയിൽ സങ്കേതത്തിൽ പ്രധാനമായും അഞ്ചു റോഡുകളുണ്ട്. വിവിധ ജനവാസ കേന്ദ്രങ്ങളിലേക്കു യാത്രചെയ്യുന്നതിനായി മയിൽ സങ്കേതത്തിലൂടെയാണു റോഡ് നിർമിച്ചിട്ടുള്ളത്. നടുവത്തുപാറയിൽ നിന്ന് ആലത്തൂർ ഭാഗത്തേക്കുള്ള തരൂർ പള്ളി റോഡും മയിൽ സങ്കേതത്തിലൂടെയാണു കടന്നു പോകുന്നത്. ഒട്ടേറെ പേർ യാത്ര ചെയ്യുന്ന പ്രധാന റോഡാണിത്. മേപ്പാടത്തേക്കും നരിയേലകുണ്ടിലേക്കും സങ്കേതത്തിലൂടെ വേണം പോകാൻ. ഫണ്ടിന്റെ […]
Read more

മാധവ് ഗാഡ്ഗിൽ അനുസ്മരണം നടത്തി

കോഴിക്കോട്: നേച്ചർ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ താമരശ്ശേരി പബ്ലിക് ലൈബ്രറി ഹാളിൽ മാധവ് ഗാഡ്ഗിൽ അനുസ്മരണം നടത്തി. പരിപാടി താമരശ്ശേരി ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കാവ്യ വി.ആർ ഉദ്ഘാടനം ചെയ്തു. നേച്ചർ ക്ലബ്ബ് രക്ഷാധികാരി ദേവരാജാൻ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൂടത്തായ് സെൻ്റ് മേരീസ് സ്കൂളിലെ അധ്യാപിക നിഷ ഗാഡ്ഗിൽ അനുസ്മരണ മുഖ്യപ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് അഡ്വ. ജോസഫ് മാത്യു, സാംസ്കാരിക വേദി ചെയർമാൻ ടി ആർ ഓമനക്കുട്ടൻ ,പരിസ്ഥിതി […]
Read more

കിഴക്കഞ്ചേരി പഞ്ചായത്തിൽ സമഗ്ര വികസന പദ്ധതികൾ

പാലക്കാട്: വടക്കഞ്ചേരി കിഴക്കഞ്ചേരി പഞ്ചായത്തിൽ കായികം, കാർഷികം, ടൂറിസം, ആരോഗ്യം തുടങ്ങി വിവിധ മേഖലകളെ കോർത്തിണക്കിയുള്ള സമഗ്ര വികസന പദ്ധതികൾ നടപ്പിലാക്കുന്നു. പഞ്ചായത്ത് പ്രസിഡന്റ് പി.എം. കലാധരനാണ് പഞ്ചായത്തിന്റെ മുഖച്ഛായ മാറ്റുന്ന വികസനരേഖ അവതരിപ്പിച്ചത്. കായിക മേഖലയ്ക്ക് വലിയ പ്രാധാന്യം നൽകിക്കൊണ്ട് പഞ്ചായത്തിലെ എല്ലാ വാർഡുകളിലും കളിസ്ഥലങ്ങൾ യാഥാർത്ഥ്യമാക്കും. യുവതീയുവാക്കൾക്ക് കായിക പരിശീലനത്തിനായി പഞ്ചായത്ത് സ്റ്റേഡിയം നിർമ്മിക്കുന്നതിനൊപ്പം പ്ലാച്ചിക്കുളം ജി.എൽ.പി സ്കൂളിൽ ടർഫ് നിർമ്മാണവും പൂർത്തിയാക്കും. മലയോര മേഖലയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി പാലക്കുഴി, കുഞ്ചിയാർപതി പ്രദേശങ്ങളിൽ ഇക്കോ […]
Read more

Recent News

Advertisement