മലപ്പുറം: ഒഴുർ അയ്യായ ഇല്ലത്തപ്പടിയിൽ പന്നിയെ കിണറ്റിൽ ചാടി ചത്ത നിലയിൽ കണ്ടെത്തി. ചക്കാലക്കൽ നാരായണന്റെ വീട്ടിൽ കിണറിന്റെ വല പൊളിഞ്ഞു കിടക്കുന്നത് കണ്ടപ്പോഴാണ് വീട്ടുകാർ പന്നിയെ ചത്ത നിലയിൽ കിണറ്റിൽ കണ്ടെത്തിയത്. താനൂർ ഫയർഫോഴ്സ് അധികൃതരെത്തി പന്നിയുടെ ജഡം പുറത്തെടുത്തു. ഇതിനുമുമ്പും ഇവിടെ പല കിണറ്റിലും പന്നിചാടിയിട്ടുണ്ട്. നെൽകൃഷി വെറ്റില, കപ്പ, ചേമ്പ്,ചേന, വാഴ, തെങ്ങിൻ തൈകൾ തുടങ്ങിയവ എല്ലാം കൂട്ടത്തോടെ നശിപ്പിക്കുന്നത് ഇവിടെങ്ങളിൽ പതിവ് കാഴ്ചയാണ്.പന്നി ശല്യത്തിന് എതിരെ ശാശ്വത പരിഹാരം വേണമെന്ന ആവശ്യം ശക്തിപെട്ടിട്ടുണ്ട്. ഓട്ടോറിക്ഷക്ക് കുറുകെ പന്നി ഓടിയതിനെ തുടർന്ന് അപകടം സംഭവിച്ചത് ഈ പ്രദേശത്തു തന്നെയാണ്.






