Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kerala

യുവാവിന്‍റെ കയ്യും കാലും കെട്ടിയിട്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; അച്ഛനും സഹോദരനും കസ്റ്റഡിയിൽ

കൊല്ലം: കൊല്ലം മൈനാഗപ്പള്ളിയിൽ യുവാവിനെ അച്ഛനും സഹോദരനും ചേർന്ന് കയ്യും കാലും കെട്ടിയിട്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. സൊസൈറ്റി മുക്ക് സ്വദേശി സന്തോഷ് ആണ് മരിച്ചത്. ഇരുവരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. സന്തോഷിന് മാനസിക പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും, വീട്ടിൽ സ്ഥിരമായി കലഹം സൃഷ്ടിക്കുകയും അമ്മയെ ഉൾപ്പെടെ കുടുംബാംഗങ്ങളെ മർദ്ദിക്കുകയും ചെയ്തിരുന്നുവെന്നും പൊലീസ് അറിയിച്ചു. ചികിത്സയിലായിരുന്ന സന്തോഷ് ഒരാഴ്ച മുൻപാണ് വീട്ടിലേക്ക് തിരിച്ചെത്തിയത്. ഇന്നലെ രാത്രി സന്തോഷും സഹോദരൻ സനലും തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്ന് സനൽ സന്തോഷിന്റെ കൈയും കാലും കെട്ടിയിട്ടതായി […]
Read more

കൃഷാന്ദ് ചിത്രം “മസ്തിഷ്ക മരണം;സൈമൺസ് മെമ്മറീസ്” ടീസർ പുറത്ത്

സംവിധായകൻ കൃഷാന്ദ് ഒരുക്കിയ പുതിയ ചിത്രം “മസ്തിഷ്ക മരണം;സൈമൺസ് മെമ്മറീസ്” ടീസർ പുറത്ത്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ് ചിത്രം നിർമ്മിക്കുന്നത്. “മസ്തിഷ്ക മരണം- എ ഫ്രാങ്കെന്ബൈറ്റിങ് ഓഫ് സൈമൺസ് മെമ്മറീസ്” എന്നാണ് ചിത്രത്തിന്റെ മുഴുവൻ ടൈറ്റിൽ. ആവാസവ്യൂഹം, പുരുഷ പ്രേതം എന്നീ വൻ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ചിത്രങ്ങൾക്ക് ശേഷം കൃഷാന്ദ് രചിച്ചു സംവിധാനം ചെയ്യുന്ന ഈ ചിത്രം, ‘ഗഗനചാരി’ എന്ന ചിത്രത്തിന് ശേഷം അജിത് വിനായക ഫിലിംസ്, കൃഷാന്ദ് […]
Read more

കെഎസ്ഇബിയുടെ കരാർ തൊഴിലാളി ഷോക്കേറ്റു മരിച്ചു

കൊച്ചി: കെഎസ്ഇബിയിലെ കരാർ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. അതിഥി തൊഴിലാളിയായ റിപൻ ഷേയ്ക്കാണ് ജീവൻ നഷ്ടമായത്. വടക്കൻ പറവൂർ പല്ലംതുരുത്ത് റോഡിൽ വൈദ്യുതി ലൈനിലെ തകരാർ പരിഹരിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. 2019 മുതൽ വടക്കൻ പറവൂർ മേഖലയിൽ ജോലി ചെയ്തുവരികയായിരുന്നു റിപൻ. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകുമെന്ന് അധികൃതർ അറിയിച്ചു.
Read more

തലയോലപ്പറമ്പ് മിഠായികുന്നം ഭാഗത്തുനിന്നു വിഷപ്പാമ്പുകളെ പിടികൂടി

കോട്ടയം: തലയോലപ്പറമ്പിൽ തോടിന്റെ കരിങ്കൽകെട്ടുകൾക്കിടയിൽ  വിഷപാമ്പുകൾ താവളമാക്കിയതോടെ മിഠായിക്കുന്നം പ്രദേശം ഭീതിയിൽ. അയ്യൻകോവിൽ ക്ഷേത്രത്തിന് സമീപം കണ്ണങ്കേരി പാടംതാഴെ ഭാഗത്തുനിന്ന്‌ വ്യാഴാഴ്ച രാവിലെ ആറോടെ രണ്ട് മൂർഖൻ പാമ്പുകളെയാണ് സർപ്പ ടീം അംഗം പി.എസ്.സുജയ് പിടികൂടിയത്. ഈ പ്രദേശത്തു താമസിക്കുന്ന വട്ടക്കണ്ടത്തിൽ ഷൈനി അഗസ്റ്റിന്റെ വീടിനുസമീപം മീൻവലയിൽ കുടുങ്ങിയ നിലയിലായിരുന്നു രണ്ടു വലിയ മൂർഖൻ പാമ്പുകളെ കണ്ടത്. ഉടനെ സുജയെ വിവരം അറിയിക്കുകയായിരുന്നു. കൂട്ടിലാക്കിയ പാമ്പുകളെ വനംവകുപ്പിന് കൈമാറുമെന്ന് സുജയ് അറിയിച്ചു. പ്രദേശത്ത് മൂർഖൻ പാമ്പുകളുടെ ശല്യം സ്ഥിരമായുണ്ടെന്നും […]
Read more

വാണിയംകുളത്തെ വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് മലിന ജലം പുറത്തേക്ക് ഒഴുക്കി വിട്ടാൽ എട്ടിൻ്റെ പണി കിട്ടും

പാലക്കാട്: വാണിയംകുളം പഞ്ചായത്തിൽ റോഡരികിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് സമീപത്തെ ജലസ്രോതസുകളിലേക്ക് മാലിന്യം തള്ളിയാൽ ഇനി പിടിവീഴും. കർശന നടപടികളുമായി വാണിയംകുളം പഞ്ചായത്ത്. ആരോഗ്യ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ പരിശോധനയും ആരംഭിച്ചിട്ടുണ്ട്. പാലക്കാട് കുളപ്പുള്ളി പാതയിലെ കൂനത്തറ മുതൽ കണ്ണിയംപുറം പിഷാരടീസ് വരെയുള്ള സ്ഥലങ്ങളിൽ റോഡരികിലെ വഴിയോര കച്ചവട സ്ഥാപനങ്ങൾ പരിശോധിക്കാനാണ് തീരുമാനം. മലിനജലവും, മാലിന്യങ്ങളും പൊതു സ്ഥലങ്ങളിലോ, സമീപത്തെ ജലസ്രോതസുകളിലേക്കോ വലിച്ചെറിയുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അത്തരം സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയെടുക്കാനാണ് പഞ്ചായത്തിൻ്റെ നീക്കം. ഇത്തരത്തിൽ മാലിന്യം തള്ളുന്ന ഹോട്ട് […]
Read more

മൈനാഗപ്പള്ളിയിൽ 35കാരനെ മർദിച്ച് കൊന്ന സംഭവം; പിതാവും സഹോദരനും അറസ്റ്റിൽ

കൊല്ലം: മൈനാഗപ്പള്ളിയിൽ യുവാവ് മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ അച്ഛനും സഹോദരനും അറസ്റ്റിൽ. മൈനാഗപ്പള്ളി സൊസൈറ്റി മുക്ക് മാലീത്തറ ഉന്നതിയിൽ രാമകൃഷ്ണൻ (70), മകൻ സനൽ (30) എന്നിവരാണ് അറസ്റ്റിലായത്. രാമകൃഷ്ണന്റെ മകൻ സന്തോഷാണ് കൊല്ലപ്പെട്ടത്. മാനസിക വെല്ലുവിളി നേരിടുന്ന സന്തോഷ് ദീർഘനാളായി ചികിത്സയിലായിരുന്നു. ചികിത്സ കഴിഞ്ഞ് ഒരാഴ്ച മുൻപാണ് ഇയാൾ വീട്ടിലെത്തിയത്. വീട്ടുകാരെ നിരന്തരം ഉപദ്രവിക്കുന്ന സ്വഭാവം സന്തോഷിനുണ്ടായിരുന്നുവെന്നാണ് ചോദ്യം ചെയ്യലിൽ പ്രതികൾ പൊലീസിനോട് പറയുന്നത്. ഇന്ന് പുലർച്ചെയോടെ വീട്ടിൽ വീണ്ടും വഴക്കുണ്ടാവുകയും സന്തോഷും സനലും തമ്മിൽ […]
Read more

മഞ്ഞപ്പിത്തം പടർന്നു പിടിക്കുന്നു; അനങ്ങനടി പഞ്ചായത്തിലെ ജനങ്ങൾ ആശങ്കയിൽ

പാലക്കാട്: ഒറ്റപ്പാലം അനങ്ങനടി മേഖലയിൽ ആശങ്കയായി പടരുന്ന മഞ്ഞപ്പിത്തം ഹെപ്പറ്റൈറ്റിസ് എ എന്നു സ്‌ഥിരീകരിച്ച് ആരോഗ്യ വകുപ്പ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ അനങ്ങനടിയിൽ നൽപ്പത്തി ആറോളം പേർക്കു രോഗം ബാധിച്ചെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. കോതകുറുശ്ശി, അനങ്ങനടി, അമ്പലവട്ടം പ്രദേശങ്ങളിലാണു രോഗം പടരുന്നത്. കൂടുതലായും വെള്ളത്തിലൂടെ പടരുന്ന രോഗബാധയാണിത്. കഴിഞ്ഞ മാസം മുതലാണു രോഗം പടരുന്നതിന്റെ ലക്ഷണങ്ങൾ പ്രദേശത്തു കണ്ടു തുടങ്ങിയത്. ഡിസംബറിൽ 6 പേർക്കു മഞ്ഞപ്പിത്തം സ്ഥ‌ിരീകരിച്ചിരുന്നതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഛർദി, പനി, ക്ഷീണം, ചർമത്തിലെയും കണ്ണുകളിലെയും […]
Read more

പാലക്കാട് ജില്ലയിലെ നിലവിലെ രണ്ട് നിയമസഭാ സീറ്റുകളിലും സിപിഐ സ്ഥാനാർത്ഥികൾ മത്സരിക്കും

പാലക്കാട്: പാലക്കാട് ജില്ലയിലെ നിലവിലെ രണ്ട് നിയമസഭാ സീറ്റുകളിലും സിപിഐ സ്ഥാനാർത്ഥികൾ തന്നെ മത്സരിക്കുമെന്ന് ജില്ലാ സെക്രട്ടറി സുമലത മോഹൻദാസ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഭവന സന്ദർശന ക്യാമ്പയിനിന് 15 ന് തുടക്കം കുറിച്ചതായും ജില്ലാ സെക്രട്ടറി ഒറ്റപ്പാലത്ത് മാധ്യമങ്ങളോട് പറഞ്ഞു . ചർച്ചകൾക്ക് വിരാമം ഇട്ടുകൊണ്ടാണ് ജില്ലയിലെ നിലവിലെ സിപിഐ മണ്ഡലങ്ങളിൽ സിപിഐ സ്ഥാനാർത്ഥികൾ തന്നെ മത്സരിക്കുമെന്ന് ജില്ലാ സെക്രട്ടറി വ്യക്തമാക്കിയത്. പട്ടാമ്പിയിലും മണ്ണാർക്കാടും സിപിഐ സ്ഥാനാർത്ഥികൾ തന്നെ മത്സരിക്കുമെന്നും ജില്ലാ സെക്രട്ടറി സുമലത മോഹൻദാസ് ഒറ്റപ്പാലത്ത് […]
Read more

സിനിമാ വിതരണ രംഗത്ത് സെഞ്ച്വറി ഫിലിംസുമായി പനോരമാ സ്റ്റുഡിയോസ് കൈകോർക്കുന്നു

പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു. ഈ കൂട്ടുകെട്ടിന്റെ ആദ്യ റിലീസായി റഹ്മാനും ഭാവനയും പ്രധാന വേഷങ്ങളിലെത്തുന്ന അനോമി ജനുവരി 30ന് സെഞ്ചുറി ഫിലിംസ് പ്രദർശനത്തിനെത്തിക്കും. തുടർന്ന് ആസിഫ് അലി അഭിനയിക്കുന്ന ടിക്കി ടാക്കാ, കുഞ്ചാക്കോ ബോബൻ – ലിജോമോൾ ജോസ് എന്നിവർ അഭിനയിക്കുന്ന പ്രൊഡക്ഷൻ നമ്പർ 3 ഉൾപ്പെടെ പനോരമ സ്റ്റുഡിയോസിന്റെ നിരവധി നിർമ്മാണ ചിത്രങ്ങൾ സെഞ്ചുറി ഫിലിംസ് കേരളത്തിലെ തിയേറ്ററിലെത്തിക്കും. […]
Read more

അഴിച്ചു വിട്ട വളർത്തുനായ കടിച്ചു വിദ്യാർത്ഥിനിക്ക് പരിക്ക്

കോഴിക്കോട്: അഴിച്ചുവിട്ട വളർത്തുനായയുടെ ആക്രമണത്തിൽ വിദ്യാർത്ഥിനിക്ക് പരിക്ക്. മുക്കം മണാശ്ശേരി മുതുകുട്ടി ഉള്ളാട്ടിൽ വിനോദ് മണാശ്ശേരിയുടെ മകൾ അഭിഷയ്ക്കാണ് പരിക്കേറ്റത്. കാലിലും കൈയിലും കടിയേറ്റ അഭിഷയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അതേസമയം, മറ്റൊരു വിദ്യാർത്ഥിയെയും നായ കടിക്കാൻ ശ്രമിച്ചെങ്കിലും, കുട്ടി സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു. അയൽവാസിയുടെ വളർത്തുനായയാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം.
Read more

Recent News

Advertisement