കൊച്ചി: കെഎസ്ഇബിയിലെ കരാർ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. അതിഥി തൊഴിലാളിയായ റിപൻ ഷേയ്ക്കാണ് ജീവൻ നഷ്ടമായത്. വടക്കൻ പറവൂർ പല്ലംതുരുത്ത് റോഡിൽ വൈദ്യുതി ലൈനിലെ തകരാർ പരിഹരിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.
2019 മുതൽ വടക്കൻ പറവൂർ മേഖലയിൽ ജോലി ചെയ്തുവരികയായിരുന്നു റിപൻ. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകുമെന്ന് അധികൃതർ അറിയിച്ചു.






