ജനകീയാരോഗ്യ കേന്ദ്രങ്ങളുടെ സേവനങ്ങള്‍ കൂടുതല്‍ പ്രയോജനപ്രദമാക്കണം: അഡീഷണല്‍ ഡയറക്ടർ
മലപ്പുറം: ജനകീയാരോഗ്യ കേന്ദ്രങ്ങളുടെ സേവനങ്ങള്‍ സാധാരണക്കാര്‍ക്ക് ആശ്വാസകരവും പ്രയോജനപ്രദവുമാക്കാന്‍ ജീവനക്കാര്‍ ശ്രദ്ധപുലര്‍ത്തണമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. കെ. സക്കീന. ആരോഗ്യവകുപ്പിന് കീഴില്‍ ഗ്രാമ, നഗര പ്രദേശങ്ങളിലെ പൊതുജനാരോഗ്യ വെല്‍നസ് കേന്ദ്രങ്ങളുടെ സേവനങ്ങളും പ്രവര്‍ത്തനങ്ങളും കൂടുതല്‍ ഗുണഭോക്തൃ സൗഹൃദമാക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനും ജില്ലാ ആരോഗ്യസംഘത്തോടൊപ്പം കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചുള്ള വിലയിരുത്തല്‍ യോഗത്തിന് മാറാക്കര ഏര്‍ക്കര ജനകീയാരോഗ്യകേന്ദ്രത്തില്‍ തുടക്കംകുറിച്ച് സംസാരിക്കുകയായിരുന്നു അവര്‍. ആരോഗ്യസംരക്ഷണം എല്ലാവര്‍ക്കും വീടിനടുത്ത് സൗജന്യവും ആശ്വാസകരവുമായി ലഭ്യമാക്കുകയാണ് ഇത്തരം കേന്ദ്രങ്ങള്‍ ലക്ഷ്യമിടുന്നത്. ഗൃഹസമ്പര്‍ക്കം ഊര്‍ജ്ജിതപ്പെടുത്തുക, നിര്‍മാര്‍ജ്ജന ലക്ഷ്യം […]
Read more