Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kerala

മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മ അന്തരിച്ചു

കൊച്ചി: നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മ അന്തരിച്ചു. 90 വയസായിരുന്നു. കൊച്ചി എളമക്കരയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് 10 വർഷമായി ചികിത്സയിലായിരുന്നു ശാന്തകുമാരിയമ്മ.  മോഹൻലാലും വീട്ടിലേക്ക് എത്തി. എളമക്കരയിൽ വീടിനടുത്തുള്ള അമൃത ആശുപത്രിയിലാണ് ശാന്തകുമാരിയമ്മയുടെ ചികിത്സ നടത്തിയിരുന്നത്. മരണ വിവരം അറിഞ്ഞ് സഹപ്രവര്‍ത്തകരും സിനിമാപ്രവര്‍ത്തകരും വീട്ടിലേക്ക് എത്തിച്ചേരുന്നുണ്ട്. അമ്മക്കൊപ്പമുള്ള മനോഹരമായ ചിത്രങ്ങളാണ് മോഹൻലാൽ പങ്കുവെച്ചിട്ടുള്ളത്. പല വേദികളിലും അമ്മയെക്കുറിച്ച് അതിവൈകാരികമായി ലാൽ സംസാരിച്ചിട്ടുണ്ട്.  89ാം പിറന്നാള്‍ ദിനത്തിൽ അമ്മയ്ക്കായി മോഹൻലാൽ എളമക്കരയിലെ വീട്ടിൽ സംഗീതാര്‍ച്ചന […]
Read more

പ്രഭാസിന്റെ ബ്രഹ്‌മാണ്ഡ ദൃശ്യ വിരുന്ന്; രാജാസാബ് ട്രെയ്‌ലര്‍ 2.0 പുറത്ത്

ബ്രഹ്‌മാണ്ഡ ദൃശ്യ വിരുന്നായി പ്രഭാസിന്റെ ഹൊറര്‍ ഫാന്റസി ചിത്രം ‘രാജാസാബ്’ തിയേറ്ററുകളില്‍ എത്താനൊരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്‌ലര്‍ 2.0 പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. കൗതുകം ജനിപ്പിക്കുന്നതും വിസ്മയിപ്പിക്കുന്നതുമായ ഒട്ടനേകം ദൃശ്യങ്ങളും അഭിനയ മുഹൂര്‍ത്തങ്ങളുമായാണ് ട്രെയിലര്‍ എത്തിയിരിക്കുന്നത്. ജനുവരി 9നാണ് രാജസബിന്റെ വേള്‍ഡ് വൈഡ് റിലീസ്. ഐതിഹ്യങ്ങളും മിത്തുകളും എഡ്ജ് ഓഫ് ദ സീറ്റ് ത്രില്ലിങ് നിമിഷങ്ങളുമായിട്ടാണ് റിബല്‍ സ്റ്റാര്‍ പ്രഭാസിന്റെ പാന്‍ ഇന്ത്യന്‍ ഹൊറര്‍ ഫാന്റസി ത്രില്ലര്‍ ‘രാജാസാബ്’ തിയേറ്ററുകളില്‍ എത്താനൊരുങ്ങുന്നത്. പ്രഭാസിന്റെ ഇരട്ടവേഷം തന്നെയാണ് ചിത്രത്തിലെ ഹൈലൈറ്റ് […]
Read more

യുവാവിനെ പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ചു; 2 പേർ പിടിയിൽ

പാലക്കാട്: പാലക്കാട് യുവാവിനെ പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ച സംഭവത്തിൽ ഗുണ്ടാസംഘത്തിൽപ്പെട്ട രണ്ടു പേർ പിടിയിൽ. എലപ്പുള്ളി തേനാരിയിലായിരുന്നു സംഭവം. ബന്ധുക്കളുടെ മുന്നിൽ വെച്ചാണ് യുവാവിനെ പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ചത്. ഒകരംപള്ളി സ്വദേശിയായ വിപിനാണ് മർദനമേറ്റത്. കഴിഞ്ഞ മാസം 17നായിരുന്നു സംഭവം നടന്നത്. ഇതേദിവസം തന്നെയാണ് വാളയാർ ആൾക്കൂട്ടകൊല നടന്നത്. നിരവധി കേസുകളിൽ പ്രതികളായ ഒകരംപള്ളി സ്വദേശികളായ ശ്രീകേഷ്, ഗിരീഷ് എന്നിവരാണ് അറസ്റ്റിലായത്.
Read more

പ്രിയങ്കാ ഗാന്ധിയുടെ മകൻ റെയ്ഹാൻ വദ്രയുടെ വിവാഹ നിശ്ചയം കഴിഞ്ഞു

ന്യൂഡൽഹി: കോൺഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധിയുടെ മകന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. പ്രിയങ്ക ഗാന്ധി, റോബർട്ട് വദ്ര ദമ്പതികളുടെ മകൻ റെയ്ഹാൻ വദ്രയുടെ വിവാഹ നിശ്ചയമാണ് കഴിഞ്ഞത്. ദീർഘകാലമായുള്ള സുഹൃത്ത് അവിവാ ബായ്ഗ് ആണ് വധു. കഴിഞ്ഞ ഏഴ് വർഷമായി അവിവായുമായി പ്രണയത്തിലാണ് 25കാരനായ റെയ്ഹാൻ. ദില്ലി സ്വദേശിനിയാണ് അവിവാ. ഡെറാഡൂണിൽ നിന്ന് സ്കൂൾ പഠനം പൂർത്തിയാക്കിയ റെയ്ഹാൻ ലണ്ടനിൽ നിന്നാണ് ഓറിയന്റൽ ആനൃൻഡ് ആഫ്രിക്കൻ സ്റ്റഡീസിൽ പഠനം പൂർത്തിയാക്കിയത്. ഫോട്ടോഗ്രാഫറും പ്രൊഡ്യൂസറുമാണ് അവിവാ. […]
Read more

തിരുവനന്തപുരത്ത് ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഞായറാഴ്ച വൈകുന്നേരം തോന്നയ്ക്കൽ എ.ജെ കോളെജിന് മുന്നിലെ ദേശീയപാതയിലായിരുന്നു സംഭവം. വാഹനത്തിന്‍റെ മുൻ ഭാഗത്ത് നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപെട്ട ഉടമ കാർ ദേശീയപാതയോരത്തേക്ക് ഒതുക്കി നിർത്തിയതിനാൽ ആർക്കും പരുക്കുണ്ടായില്ല. കാർ നിർത്തിയതിന് പിന്നാലെ ശക്തമായി പുകയും തീയും ഉയർന്നെങ്കിലും സമീപത്തുണ്ടായിരുന്ന നാട്ടുകാരും ദേശീയപാത നിർമാണ തൊഴിലാളികളും ചേർന്ന് തീ നിയന്ത്രണ വിധേയമാക്കി. തൊഴിലാളികൾ സമീപത്ത് നിന്നും ചെറിയ പൈപ്പ് എത്തിച്ച് കാറിലേക്ക് വെള്ളം ഒഴിച്ചും, നാട്ടുകാർ സമീപത്തെ […]
Read more

ശബരിമല സ്വര്‍ണ്ണക്കൊള്ള: കടകംപള്ളി സുരേന്ദ്രനെ SIT ചോദ്യം ചെയ്തു

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ മുന്‍ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനെ SIT ചോദ്യം ചെയ്തു. ശനിയാഴ്ചയാണ് പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തത്. പ്രാഥമിക വിവര ശേഖരണത്തിന്റെ ഭാഗമായാണ് കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തെന്നാണ് വിവരം. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്തിനെയും എസ്ഐടി ചോദ്യം ചെയ്തു. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴിയുമായി ബന്ധപ്പെട്ട് ചിലകാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ കൂടി വേണ്ടിയിട്ടാണ് കടകംപള്ളി സുരേന്ദ്രനെ എസ്ഐടി ചോദ്യം ചെയ്തത്. എസ്ഐടി അന്വേഷണം അവസാനഘട്ടത്തിലേക്ക് കടക്കുന്ന സമയത്താണ് കടകംപള്ളിയെയും പിഎസ് പ്രശാന്തിനെയും […]
Read more

സംഗീത് പ്രതാപ്-ഷറഫുദീന്‍ ചിത്രം ‘ഇറ്റ്‌സ് എ മെഡിക്കല്‍ മിറക്കിള്‍’ ചിത്രീകരണം പൂര്‍ത്തിയായി

സംഗീത് പ്രതാപ്, ഷറഫുദീന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിന്‍ ഗിരീഷ് ഒരുക്കുന്ന ‘ഇറ്റ്‌സ് എ മെഡിക്കല്‍ മിറക്കിള്‍’ ചിത്രീകരണം പൂര്‍ത്തിയായി. 55 ദിവസത്തോളം നീണ്ടു നിന്ന ചിത്രീകരണം, കൊച്ചിയില്‍ നടന്ന അവസാന ഷെഡ്യൂളോടെയാണ് പൂര്‍ത്തിയായത്. ഡോക്ടര്‍ പോള്‍സ് എന്റര്‍ടൈന്‍മെന്റ്, ഡ്രീം ബിഗ് ഫിലിംസ് എന്നിവയുടെ ബാനറില്‍ ഡോക്ടര്‍ പോള്‍ വര്‍ഗീസ്, സുജിത് ജെ നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അഖില ഭാര്‍ഗവന്‍ നായികാ വേഷം ചെയ്യുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചത് […]
Read more

കരിപ്പൂർ വിമാനത്താവളം കാണാൻ മല മുകളിൽക്കയറി; കാൽ തെറ്റി താഴെ വീണ യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിനു സമീപം വെങ്കുളത്ത് വ്യൂ പോയിൻ്റിൽ നിന്നും വീണ് യുവാവിന് ദാരുണാന്ത്യം. മലപ്പുറം മുണ്ടുപറമ്പ് സ്വദേശി ജിതിനാണ് മരിച്ചത്. കാഴ്ച്ച കാണാൻ കൂട്ടുകാരോടൊപ്പം കുന്നിൽ മുകളിലെത്തിയ ജിതിൻ അബദ്ധത്തിൽ താഴേക്ക് വീഴുകയായിരുന്നു .പുലർച്ചെ 5 മണിയോടെയായിരുന്നു അപകടം. വീഴ്ച്ചയിൽ ജിതിൻ്റെ കഴുത്തിൽ കമ്പ് തറച്ചു കയറി. ഗുരുതര പരിക്കുകളോടെ കൊണ്ടോട്ടി സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിൽ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read more

രാജ്യത്തെ ജനറല്‍ ഇന്‍ഷൂറന്‍സ് വളര്‍ച്ചയുടെ അടുത്ത ഘട്ടത്തില്‍ സാങ്കേതികവിദ്യ ഏറെ നിര്‍ണായകം:രാകേഷ് ജെയിന്‍

കൊച്ചി: ഇന്ത്യയിലെ ജനറല്‍ ഇന്‍ഷൂറന്‍സ് മേഖല 2025-ല്‍ 6.2 ശതമാനം വളര്‍ച്ച കൈവരിച്ചെങ്കിലും ഈ മേഖലയുടെ സാന്ദ്രത ഒരു ശതമാനത്തിനടുത്തു മാത്രമായി നിലനില്‍ക്കുകയാണെന്ന് ഇന്‍ഡസ് ഇന്‍ഡ് ജനറല്‍ ഇന്‍ഷൂറന്‍സിന്റെ രാകേഷ് ജെയിന്‍ ചൂണ്ടിക്കാട്ടി. ആഗോള തലത്തില്‍ ശരാശരി നാലു ശതമാനമാണ്. ഉയര്‍ന്നു വരുന്ന അവബോധത്തിന്റെ പശ്ചാത്തലത്തില്‍ ആകെ പ്രീമിയത്തിന്റെ മൂന്നിലൊന്നും സംഭാവന നല്‍കുന്നത് ആരോഗ്യ ഇന്‍ഷൂറന്‍സ് മേഖലയുമാണ്. വൈദ്യ സേവന രംഗത്തെ പണപ്പെരുപ്പം 12 ശതമാനത്തിനടുത്താണെന്നതും ഇവിടെ പ്രസക്തമാണ്. 2026-ലേക്കു നോക്കുമ്പോള്‍ 8-13 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. […]
Read more

നിർദിഷ്ട വയനാട് ബൈപാസ് ഡിപിആർ ടെൻഡർ; പ്രതീക്ഷകൾക്ക് വേഗമേറുന്നു

കോഴിക്കോട്: നിർദിഷ്ട വയനാട് ബൈപാസിന്റെ (ചിപ്പിലിത്തോ ട്-മരുതിലാവ്-തളിപ്പുഴ) ഡിപിആർ തയാറാക്കുന്നതിനുള്ള ടെൻഡർ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അംഗീകരിച്ചതോടെ ദുരിതയാത്രയ്ക്ക് അറുതിയാകുമെന്നു പ്രതീക്ഷ. കോഴിക്കോട് മലാപ്പറമ്പ് മുതൽ പുതുപ്പാടി വരെ ഒരു റീച്ചും പുതുപ്പാടി മുതൽ മുത്തങ്ങ വരെ അടുത്ത റീച്ചുമായി ദേശീപാത വികസിപ്പാക്കാനായിരുന്നു നേരത്തെ തീരുമാനിച്ചത്. ആ പദ്ധതി റദ്ദാക്കിയാണ് മലാപ്പറമ്പ് മുതൽ മുത്തങ്ങവരെ ഒറ്റ റീച്ചായി നാലുവരിപ്പാതയാക്കാൻ തീരുമാനിച്ചത്. ഇതോടെയാണ് ദേശീയപാത വികസനത്തിൽ വയനാട് ബൈപാസും ഇടം നേടിയത്. ചുരം ഒന്നാം വളവിനു മേലെ […]
Read more

Recent News

Advertisement
WhiteswanTV Footer