Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: #KeralaNews

പാർലമെന്‍ററി സമിതിയുടെ അജണ്ടയിൽ ചർച്ചയ്ക്ക് മുല്ലപ്പെരിയാർ ഡാമും

കൊച്ചി: മുല്ലപ്പെരിയാർ വിഷയവും ഇനി പാർലമെൻററി ഉപസമിതിയുടെ പരിഗണനയിൽ. നാളെ മൂന്നാറിൽ ആരംഭിക്കുന്ന ജലവിഭവ വിഷയങ്ങളുമായി ബന്ധപ്പെട്ട പാർലമെൻററി ഉപസമിതിയുടെ സിറ്റിംഗിൽ മുല്ലപ്പെരിയാർ വിഷയവും അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജെബി മേത്തർ എംപിയുടെ ആവശ്യത്തെ തുടർന്നാണ് തീരുമാനം. മുല്ലപ്പെരിയാർ വിദഗ്ധ സമിതിയിൽ നിന്ന് കേരളത്തിന്റെ പ്രതിനിധിയെ ഒഴിവാക്കിയ നടപടിയെ പുനപരിശോധിക്കണമെന്നും, മുൻ പ്രതിനിധിയെ തിരിച്ചെത്തിക്കണമെന്നും യോഗത്തിൽ ആവശ്യമുയരും. കൂടാതെ മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കണമെന്ന കേരളത്തിന്റെ ദീർഘകാല ആവശ്യം വീണ്ടും ചർച്ചയാകുമെന്നാണ് വിവരം. രാജീവ് പ്രതാപ് റൂഡി എംപിയുടെ […]
Read more

നാളെ മുതൽ മഴ ശക്തമാകും; നാലുജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ (28/06/2026) കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റന്നാൾ (29/06/2026) കണ്ണൂർ, കാസർകോട് ജില്ലകളിലും ഓറഞ്ച് അലർട്ട് നിലനിൽക്കും. ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴയ്ക്കും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന […]
Read more

എ എ റഹീമിനെതിരെ വ്യാജ ഫേസ്ബുക്ക് പോസ്റ്റ്; കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ കേസ്

കോഴിക്കോട്: എ എ റഹീം എംപിക്കെതിരെ വ്യാജ ഫേസ്ബുക്ക് പോസ്റ്റ് പ്രചരിപ്പിച്ചെന്ന പരാതിയിൽ കോൺഗ്രസ് പ്രവർത്തകനെതിരെ പൊലീസ് കേസെടുത്തു. കോഴിക്കോട് പേരാമ്പ്ര സ്വദേശിയായ ആദം കുട്ടിക്കെതിരെയാണ് കേസെടുത്തത്. കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് ലഭിക്കുന്ന സൗജന്യ യാത്ര ഡിവൈഎഫ്‌ഐ തടയുമെന്ന തരത്തിലുള്ള വ്യാജ പോസ്റ്റാണ് പ്രചരിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു. എ എ റഹീമിന്റെ ഫോട്ടോ ഉൾപ്പെടുത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച പോസ്റ്റിനെതിരെയാണ് നടപടി. ഈ മാസം 12-നാണ് വ്യാജ പോസ്റ്റ് പ്രചരിച്ചത്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്. മുൻപും എ എ […]
Read more

സ്കൂബ ഡൈവിങ്ങിനിടെ യുവാവ് ശ്രീലങ്കയിൽ മരിച്ചു; വിവാഹം കഴിഞ്ഞത് പത്ത് ദിവസം മുൻപ്

മലപ്പുറം: വേങ്ങര സ്വദേശിയായ യുവാവ് ശ്രീലങ്കയിൽ സ്കൂബ ഡൈവിങ്ങിനിടെ മരിച്ചു. വേങ്ങര പറപ്പൂർ റോഡ് സ്വദേശി എ.കെ. മുഹമ്മദ് ഇർഫാൻ ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പത്ത് ദിവസം മുൻപായിരുന്നു ഇർഫാന്റെ വിവാഹം. ഭാര്യക്ക് ഒപ്പമായിരുന്നു ഇർഫാൻ ശ്രീലങ്കയിൽ എത്തിയത്. ഇന്നലെയാണ് സംഭവമുണ്ടായത്. ഭാര്യയും സുഹൃത്തുക്കളും ഇര്‍ഫാന്‍റെ ഒപ്പമുണ്ടായിരുന്നു. സ്കൂബ ഡൈവിങ്ങിനിടെ വെച്ച് ഹൃദയാഘാതമുണ്ടായി എന്നാണ് നിഗമനം. തുടർന്ന് ഇർഫാൻ അവശനിലയിലായി. ഉടൻ കരയിലേക്ക് എത്തിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കൊളംബോയിലെ […]
Read more

Recent News

Advertisement
WhiteswanTV Footer