വിവാഹവുമായി ബന്ധപ്പെട്ട തർക്കം; നവവരന്റെ പിതാവിനെ തട്ടിക്കൊണ്ടുപോയി
കൊല്ലം: വിവാഹവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് നവവരന്റെ പിതാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. വധുവിന്റെ ബന്ധുവും സുഹൃത്തുക്കളും ചേർന്നാണ് 59കാരനായ ജോണിയെ തട്ടിക്കൊണ്ടുപോയത്. പൊലീസ് പിന്തുടർന്ന് വാഹനം തടഞ്ഞാണ് ഇയാളെ മോചിപ്പിച്ചത്. ഇളമാട് കോട്ടയ്ക്കവിള ഗീതുവിലാസത്തിൽ ജോണിയെയാണ് സംഘം തട്ടിക്കൊണ്ടുപോയത്. വീട്ടിലെത്തിയ സംഘം ജോണിയെ മർദിച്ച് അവശനാക്കിയ ശേഷം ബലമായി വാഹനത്തിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. കഴിഞ്ഞ ദിവസം പുലർച്ചെയാണ് സംഭവം നടന്നത്. വധുവിന്റെ ബന്ധുവായ കടയ്ക്കൽ പുലിപ്പാറ സ്വദേശി അർജുൻ (29), സുഹൃത്തുക്കളായ ആസിഫ് […]
Read more