Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kochi Metro

കൊച്ചി മെട്രോ അങ്കമാലിയിലേക്ക്; മൂന്നാംഘട്ട പദ്ധതി രേഖ സര്‍ക്കാരിന് സമര്‍പ്പിച്ചു

കൊച്ചി: കൊച്ചി മെട്രോ റെയില്‍ മൂന്നാംഘട്ട പദ്ധതി രേഖ സര്‍ക്കാരിന് സമര്‍പ്പിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളം വഴി അങ്കമാലിയിലേക്ക് മെട്രോ റെയില്‍ നീട്ടുന്ന തരത്തിലാണ് ഡിപിആര്‍. പതിനെട്ട് കിലോമീറ്ററോളമാണ് മൂന്നാംഘട്ട പാതയുടെ ദൈര്‍ഘ്യം. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര നഗരകാര്യ മന്ത്രാലയത്തിന് സമര്‍പ്പിച്ച് അനുമതി തേടും. നിലവില്‍ ആലുവ മുതല്‍ തൃപ്പൂണിത്തുറ വരെ 27 കിലോമീറ്ററാണ് മെട്രോ സര്‍വീസ് നടത്തി വരുന്നത്. കലൂരില്‍ നിന്നും ഇന്‍ഫോ പാര്‍ക്കിലേക്ക് മെട്രോ നീട്ടുന്നതിനുള്ള നിര്‍മ്മാണ ജോലികള്‍ നടന്നുവരികയാണ്. ഇത് ഓഗസ്റ്റില്‍ കമ്മീഷന്‍ ചെയ്യാനാകുമെന്നാണ് […]
Read more

കൊച്ചി മെട്രോ സ്‌റ്റേഷനില്‍ വാഹന പാര്‍ക്കിങ്ങ് ഫീസ് കൂട്ടി; വര്‍ധന ഈ 4 സ്റ്റേഷനുകളില്‍

കൊച്ചി: കൊച്ചി മെട്രോ നാലു സ്‌റ്റേഷനുകളില്‍ വാഹന പാര്‍ക്കിങ് ഫീസ് വര്‍ധിപ്പിച്ചു. തൃപ്പൂണിത്തുറ, വടക്കേകോട്ട, എംജി റോഡ്, ആലുവ മെട്രോ സ്‌റ്റേഷനുകളിലെ പാര്‍ക്കിങ് ഫീസാണ് കൂട്ടിയത്. പാര്‍ക്കിങ്ങിന് ഏറ്റവും തിരക്ക് അനുഭവപ്പെടുന്ന സ്റ്റേഷനുകളാണ് ഇവ. ഇനി മുതല്‍ യാത്രാരേഖകളില്ലാതെ വാഹനം പാര്‍ക്ക് ചെയ്താല്‍ മൂന്നിരട്ടി തുക നല്‍കണം. പാര്‍ക്കിങ് സ്ഥലത്ത് ഇക്കാര്യം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കാറിലെത്തുന്ന മെട്രോയാത്രക്കാരന്‍ രണ്ട് മണിക്കൂര്‍ വാഹനം പാര്‍ക്ക് ചെയ്യാന്‍ 20 രൂപ നല്‍കണം. നേരത്തെ 15 രൂപയായിരുന്നു. അധികമായി വരുന്ന ഒരോമണിക്കൂറിനും അഞ്ച് […]
Read more

ഉയര്‍ന്ന അന്താരാഷ്ട്ര അംഗീകാരം കൊച്ചി മെട്രോയ്ക്ക്

കൊച്ചി: കൊച്ചി മെട്രോയ്ക്ക് രാജ്യാന്തര അംഗീകാരം. പൊതുഗതാഗത മേഖലയിലെ ഏറ്റവും ഉയർന്ന പുരസ്കാരങ്ങളിലൊന്നായ യുഐടിപി ഇംപാക്ട് അവാർഡ് 2026 കൊച്ചി മെട്രോയ്ക്ക് ലഭിച്ചു. മെട്രോ റെയിൽ, വാട്ടർ മെട്രോ, ഇലക്ട്രിക് ഫീഡർ സർവീസുകൾ, നടപ്പാതകൾ, സൈക്കിള്‍ സൗകര്യങ്ങൾ എന്നിവയെ ഏകോപിപ്പിച്ചുള്ള നൂതന മൾട്ടിമോഡൽ ഗതാഗത സംവിധാനമാണ് പുരസ്കാരത്തിന് അർഹമായത്. ബെൽജിയത്തിലെ ബ്രസൽസിൽ ജൂൺ 23-ന് നടന്ന യുഐടിപി അവാർഡ് ചടങ്ങിലാണ് പുരസ്കാരം സമ്മാനിച്ചത്. ലോകമെമ്പാടുമുള്ള മികച്ച പൊതുഗതാഗത പദ്ധതികളെ ആദരിക്കുന്ന അന്താരാഷ്ട്ര അംഗീകാരമാണ് ഇത്. ‘കൊച്ചി മെട്രോ […]
Read more

കൊച്ചി മെട്രോ ലാഭത്തില്‍, ധവളപത്രത്തിലുള്ളത് നിര്‍മ്മാണ ചെലവ് അടക്കമുള്ള കണക്ക്

കൊച്ചി: കൊച്ചി മെട്രോയുടെ പ്രവര്‍ത്തനം ലാഭത്തില്‍. നിര്‍മ്മാണ ചെലവ് അടക്കമുള്ള കണക്കാണ് സര്‍ക്കാരിന്റെ ധവളപത്രത്തില്‍ കാണിച്ചിരിക്കുന്നത്. കൊച്ചി മെട്രോയുടെ പ്രവർത്തനങ്ങൾ കഴിഞ്ഞ നാലുവർഷമായി ലാഭത്തിലാണ്. ആദ്യ ഘട്ട നിർമ്മാണ ചെലവുകളും വായ്പ തിരിച്ചടവും ഉൾപ്പെടുത്തിയാണ് സർക്കാർ പ്രതിമാസം 35 കോടി രൂപ നഷ്ടമുണ്ടെന്ന് കണക്കിട്ടത്. കൊച്ചി മെട്രോയുടെ ഒന്നാം ഘട്ട നിർമ്മാണത്തിന് 6218.14 കോടി രൂപ ചെലവായി, 3000 കോടി രൂപയിലധികം വായ്പ എടുത്തിരുന്നു. 2000 കോടി രൂപയോളം തിരിച്ചടക്കേണ്ടതുണ്ട്. 2017 മുതൽ 2022 മാർച്ച് വരെ […]
Read more

യാത്രക്കാരുടെ എണ്ണത്തില്‍ 14 ലക്ഷത്തിന്റെ വര്‍ധന; കൊച്ചി മെട്രോയില്‍ ഹാപ്പി ജേര്‍ണി

കൊച്ചി: കൊച്ചി മെട്രോ യാത്രക്കാരുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന. 2024 ല്‍ മെട്രോയിലെ യാത്രക്കാരുടെ എണ്ണം 3,49,24,955 ആയിരുന്നു. 2025ല്‍ ഇത് 3,64,12,974 ആയി കൂടി. 2024-നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം 14,88,019 യാത്രക്കാരുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഈ വര്‍ഷം ജനുവരി മുതല്‍ ഏപ്രില്‍ വരെ മെട്രോയില്‍ യാത്ര ചെയ്തത് 1,16,87,186 പേരാണ്. ഓരോ വര്‍ഷവും മെട്രോ യാത്രക്കാരുടെ എണ്ണത്തില്‍ വലിയതോതില്‍ വര്‍ധനയുണ്ടാകുന്നുണ്ട്. വാട്ടര്‍ മെട്രോയും മെട്രോ സ്റ്റേഷനുകളില്‍ നിന്നുള്ള തുടര്‍യാത്രയ്ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന ഇലക്ട്രിക് ഫീഡര്‍ ബസും […]
Read more

മെട്രോ സ്‌റ്റേഷനിലെ മഞ്ഞവര ചവിട്ടിയാല്‍ ഇനി അലാം മുഴങ്ങും

കൊച്ചി: മെട്രോ സ്റ്റേഷനില്‍ പ്ലാറ്റ്ഫോമിലെ മഞ്ഞവരയില്‍ ചവിട്ടുമ്പോള്‍ വിസിലടിക്കുന്നത് കണ്ടിട്ടില്ലേ? എന്നാല്‍ ഇനി വിസിലിന് പകരം അലാം മുഴങ്ങും. പ്ലാറ്റ്ഫോമിലെ മഞ്ഞവര കടക്കാന്‍ പാടില്ലെന്നാണ് നിയമം. ട്രെയിനില്‍ കയറാനോ ഇറങ്ങാനോ വേണ്ടി മാത്രമേ മഞ്ഞവര കടക്കാന്‍ പാടുള്ളൂ. അല്ലാതെ കടന്നാല്‍ വിസിലൂതി സെക്യൂരിറ്റി ഗാര്‍ഡ് അടുത്തേക്ക് വരില്ല, പകരം വലിയ ശബ്ദത്തില്‍ അലാം മുഴങ്ങും. പരമ്പരാഗത രീതി പരിഷ്‌കരിക്കാന്‍ കെഎംആര്‍എല്‍ സ്വന്തമായി സംവിധാനം വികസിപ്പിച്ചെടുത്തു. പേര് പ്ലാറ്റ്ഫോം യെല്ലോ ലൈന്‍ ക്രോസിങ് ഡിറ്റക്ഷന്‍ ആന്റ് വാണിങ് സിസ്റ്റം. […]
Read more

തകരാർ പരിഹരിച്ചു; കൊച്ചി മെട്രോ സർവീസ് സാധാരണനിലയിൽ

കൊച്ചി: കൊച്ചി മെട്രോ സർവീസ് സാധാരണനിലയിൽ. മെട്രോയുടെ ട്രെയിൻ സാങ്കേതിക പ്രശ്‌നം കാരണം വഴിയിൽ കുടുങ്ങിയതോടെ സർവീസ് തടസപ്പെട്ടിരുന്നു. രാവിലെ എട്ട് മണിയോടെ എംജി റോഡ് മെട്രോ സ്റ്റേഷനിൽവെച്ചാണ് ട്രെയിൻ തകരാറിലായത്. തകരാറിലായ ട്രെയിൻ മറ്റൊരു ട്രെയിനിൽ കെട്ടിവലിച്ച് മുട്ടം യാർഡിലേക്ക് മാറ്റിയതോടെയാണ് മെട്രോ ഗതാഗതം സാധാരണനിലയിലായത്. തകരാറിനെ തുടർന്ന് ഒന്നര മണിക്കൂറോളം കൊച്ചി മെട്രോ സർവീസ് ഭാഗികമായി തടസപ്പെട്ടു. തൃപ്പൂണിത്തുറയിൽ നിന്ന് ആലുവയ്ക്ക് പോകുന്ന ട്രെയിനാണ് എംജി റോഡ് സ്റ്റേഷൻ എത്തുന്നതിനു മുമ്പ് തകരാറിലായത്. ബ്രേക്ക് […]
Read more

കൊച്ചി മെട്രോക്ക് ദേശീയ പുരസ്‌കാരം; കേന്ദ്രമന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങി ലോക്നാഥ് ബെഹ്‌റ

കൊച്ചി: ഹരിത ഗതാഗത രംഗത്തെ സംഭാവനയ്ക്ക് കൊച്ചി മെട്രോയ്ക്ക് ദേശീയ പുരസ്‌കാരം. കേന്ദ്ര ഭവന നഗര കാര്യവകുപ്പ് ഏര്‍പ്പെടുത്തിയ സിറ്റി വിത്ത് ബെസ്റ്റ് ഗ്രീന്‍ ട്രാന്‍സ്‌പോര്‍ട്ട് ഇനിഷ്യേറ്റീവ് അവാര്‍ഡാണ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് നേടിയത്. ഹരിയാനയിലെ ഗുരുഗ്രാമില്‍ നടന്ന അര്‍ബന്‍ മൊബിലിറ്റി ഇന്ത്യ കോണ്‍ഫറന്‍സിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ അവാര്‍ഡ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ, ഡയറക്ടര്‍മാരായ സഞ്ജയ്കുമാര്‍, ഡോ. എം.പി രാംനവാസ് എന്നിവര്‍ ഏറ്റുവാങ്ങി. കേന്ദ്ര ഭവന നഗരകാര്യവകുപ്പ് മന്ത്രി […]
Read more

കൊച്ചിയില്‍ മെട്രോ സ്റ്റേഷന് മുന്നില്‍ ഒരാള്‍ക്ക് കുത്തേറ്റു: രണ്ട് പേര്‍ പിടിയില്‍

കൊച്ചി: കലൂര്‍ മെട്രോ സ്റ്റേഷന് മുന്നില്‍ തൃശ്ശൂര്‍ സ്വദേശിയെ കുത്തിപരിക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. നേപ്പാള്‍ സ്വദേശി ശ്യാം, കണ്ണൂര്‍ സ്വദേശി റോബിന്‍ എന്നിവരാണ് പോലീസ് പിടിയിലായത്. മോഷണശ്രമത്തിനിടെയാണ് ഇരുവരും ചേര്‍ന്ന് തൃശ്ശൂര്‍ സ്വദേശിയായ ഷറഫുദ്ദീനെ(49) കുത്തിയത്. ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. മെട്രോ സ്റ്റേഷനിലെ മീഡിയനില്‍ കിടന്നുറങ്ങുകയായിരുന്നു ഷറഫുദ്ദീന്‍. ഇതിനിടെയാണ് അക്രമികള്‍ ഇദ്ദേഹത്തിന്റെ നെഞ്ചില്‍ കുത്തിപരിക്കേല്‍പ്പിച്ചത്. സംഭവത്തില്‍ സമീപത്തെ സിസിടിവി ദൃശ്യങ്ങളടക്കം പോലീസ് പരിശോധിച്ചിരുന്നു. പരിക്കേറ്റ ഷറഫുദ്ദീന്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
Read more

കൊച്ചി മെട്രോ ട്രാക്കിൽ നിന്ന് റോഡിലേക്ക് ചാടിയ യുവാവ് മരിച്ചു

കൊച്ചി: തൃപ്പൂണിത്തുറ വടക്കേകോട്ടയിൽ മെട്രോ ട്രാക്കില്‍നിന്ന് ചാടിയ യുവാവിന് ദാരുണാന്ത്യം. മലപ്പുറം തിരൂരങ്ങാടി സ്വദേശി നിസാറാണ് മരിച്ചത്. വ്യാഴാഴ് ഉച്ചകഴിഞ്ഞ് 2.30 ഓടെയാണ് നിസാർ വടക്കെക്കോട്ട മെട്രോ സ്റ്റേഷനിൽ എത്തിയത്. ടിക്കറ്റെടുത്ത ഇയാൾ ആലുവ ഭാഗത്തേക്കുള്ള പ്ലാറ്റ് ഫോമിലാണ് എത്തിയത്. സുരക്ഷാ ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് നിസാർ ട്രാക്കിന്റെ സുരക്ഷാ ഭിത്തിയിലേക്ക് ഓടിക്കയറി. ആളുകൾ പുറകെ ഓടി എത്തിയപ്പോൾ ട്രാക്കിലേക്ക് ചാടും എന്നായിരുന്നു ഭീഷണി. ഇതോടെ ട്രാക്കിലൂടെയുള്ള വൈദ്യുതി ബന്ധം ഓഫാക്കി. ഇയാൾ സുരക്ഷാ വേലിയിലേക്ക് കയറി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix