കൊച്ചി: കൊച്ചി മെട്രോ യാത്രക്കാരുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന. 2024 ല്‍ മെട്രോയിലെ യാത്രക്കാരുടെ എണ്ണം 3,49,24,955 ആയിരുന്നു. 2025ല്‍ ഇത് 3,64,12,974 ആയി കൂടി. 2024-നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം 14,88,019 യാത്രക്കാരുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
ഈ വര്‍ഷം ജനുവരി മുതല്‍ ഏപ്രില്‍ വരെ മെട്രോയില്‍ യാത്ര ചെയ്തത് 1,16,87,186 പേരാണ്. ഓരോ വര്‍ഷവും മെട്രോ യാത്രക്കാരുടെ എണ്ണത്തില്‍ വലിയതോതില്‍ വര്‍ധനയുണ്ടാകുന്നുണ്ട്. വാട്ടര്‍ മെട്രോയും മെട്രോ സ്റ്റേഷനുകളില്‍ നിന്നുള്ള തുടര്‍യാത്രയ്ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന ഇലക്ട്രിക് ഫീഡര്‍ ബസും യാത്രക്കാര്‍ നല്ല രീതിയില്‍ പ്രയോജനപ്പെടുത്തുന്നുണ്ട്.




