കൊച്ചി: കൊച്ചി മെട്രോ നാലു സ്‌റ്റേഷനുകളില്‍ വാഹന പാര്‍ക്കിങ് ഫീസ് വര്‍ധിപ്പിച്ചു. തൃപ്പൂണിത്തുറ, വടക്കേകോട്ട, എംജി റോഡ്, ആലുവ മെട്രോ സ്‌റ്റേഷനുകളിലെ പാര്‍ക്കിങ് ഫീസാണ് കൂട്ടിയത്. പാര്‍ക്കിങ്ങിന് ഏറ്റവും തിരക്ക് അനുഭവപ്പെടുന്ന സ്റ്റേഷനുകളാണ് ഇവ. ഇനി മുതല്‍ യാത്രാരേഖകളില്ലാതെ വാഹനം പാര്‍ക്ക് ചെയ്താല്‍ മൂന്നിരട്ടി തുക നല്‍കണം. പാര്‍ക്കിങ് സ്ഥലത്ത് ഇക്കാര്യം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കാറിലെത്തുന്ന മെട്രോയാത്രക്കാരന്‍ രണ്ട് മണിക്കൂര്‍ വാഹനം പാര്‍ക്ക് ചെയ്യാന്‍ 20 രൂപ നല്‍കണം. നേരത്തെ 15 രൂപയായിരുന്നു. അധികമായി വരുന്ന ഒരോമണിക്കൂറിനും അഞ്ച് രൂപവീതം ഇടാക്കും.
മെട്രോ യാത്രക്കാരന്‍ അല്ലാത്തയാള്‍ കാര്‍ പാര്‍ക്ക് ചെയ്യാന്‍ രണ്ട് മണിക്കൂറിന് 60 രൂപ നല്‍കണം. പഴയ നിരക്ക് 15 രൂപയായിരുന്നു. മെട്രോയില്‍ യാത്ര ചെയ്യാന്‍ ഇരുചക്രവാഹനത്തില്‍ വരുന്നവര്‍ പാര്‍ക്ക് ചെയ്യാന്‍ രണ്ട് മണിക്കൂറിന് പത്ത് രൂപ നല്‍ണം. നേരത്തേയിത് അഞ്ച് രൂപയായിരുന്നു. അധികമായി വരുന്ന രണ്ട് മണിക്കൂറിന് അഞ്ച് രൂപവീതം ഇടാക്കും.











