തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന യുവാവ് ജീവനൊടുക്കി
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചാംപനി ബാധിച്ച് ചികിത്സയിലായിരുന്ന കൊട്ടാരക്കര സ്വദേശി ചന്ദു (30) ആണ് മരിച്ചത്. മെഡിക്കൽ കോളേജിലെ പേ വാർഡിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വൈകിട്ട് 5.30ഓടെയായിരുന്നു സംഭവം. വിവരമറിഞ്ഞ് മെഡിക്കൽ കോളേജ് പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മൃതശരീരം ഇന്ന് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിക്കും. നാളെ പോസ്റ്റ്മോർട്ടം നടത്തും. സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്. (ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം […]
Read more