Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: #kottayam

മാണി സി. കാപ്പൻ എംഎൽഎയുടെ തലയ്ക്ക് പരിക്ക്

കോട്ടയം: കുളിമുറിയിൽ തെന്നി വീണ് മാണി സി. കാപ്പൻ എംഎൽഎയുടെ തലയ്ക്ക് പരിക്ക്. ഇന്നലെ വൈകിട്ടാണ് സംഭവം. തെന്നി വീഴുന്നതിനിടെ വാതിൽ പടിയിൽ നെറ്റിയിടിച്ചാണ് അദ്ദേഹത്തിന് പരിക്കേറ്റത്. ഉടൻ തന്നെ ആശുപത്രിയിൽ ചികിത്സ തേടി. നെറ്റിയിൽ മുറിവുണ്ടായതിനെ തുടർന്ന് എംഎൽഎയ്ക്ക് മൂന്ന് തുന്നലുകൾ ഇടേണ്ടി വന്നു. പരിക്കേറ്റെങ്കിലും, നെറ്റിയിൽ ബാൻഡേജുമായാണ് എംഎൽഎ ഇന്ന് രാവിലെ വോട്ട് ചെയ്യുന്നതിനായി എത്തിയത്.
Read more

കോട്ടയം ജില്ലയിൽ തദ്ദേശ തെരഞ്ഞെടുപ്പ്; പോളിംഗ് 54.13%

കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ 54.13% പോളിംഗ് രേഖപ്പെടുത്തി. ജില്ലയിലെ ആകെ 16,41,176 വോട്ടർമാരിൽ 8,88,393 പേർ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു. ലിംഗഭേദമനുസരിച്ചുള്ള കണക്കുകളിൽ, ആകെ 8,56,321 സ്ത്രീ വോട്ടർമാരിൽ 4,49,045 പേർ (52.44%) വോട്ട് ചെയ്തു. 7,84,842 പുരുഷ വോട്ടർമാരിൽ 4,39,346 പേർ (55.98%) പോളിംഗ് രേഖപ്പെടുത്തി. ട്രാൻസ്ജെൻഡർ വിഭാഗത്തിൽ ആകെ 13 വോട്ടർമാരുള്ളതിൽ 2 പേരാണ് (15.38%) വോട്ട് ചെയ്തത്. നഗരസഭകളിൽ ഈരാറ്റുപേട്ടയാണ് ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയത്—66.15%. മറ്റ് […]
Read more

കോട്ടയത്ത് 5000 ക്രിസ്മസ് പാപ്പാമാർ അണിനിരക്കും; ‘ബോൺ നത്താലേ’ വിളംബര റാലി ഡിസംബർ 11-ന്

കോട്ടയം: അക്ഷരനഗരിയിലെ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് കോട്ടയം സിറ്റിസൺസ് ഫോറത്തിന്റെയും നഗരസഭയുടെയും സംയുക്താഭിമുഖ്യത്തിൽ വിപുലമായ ക്രിസ്മസ് പാപ്പാ വിളംബര റാലി (ബോൺ നത്താലേ സീസൺ-5) ഡിസംബർ 11-ന് നടക്കും. ഈ വർഷം 5,000 പാപ്പാമാരാണ് റാലിയിൽ അണിചേരുന്നത്. വൈകുന്നേരം അഞ്ചിന് പോലീസ് പരേഡ് ഗ്രൗണ്ടിൽ ജില്ലാ പോലീസ് ചീഫ് ഷാഹുൽ ഹമീദ് റാലി ഫ്ലാഗ് ഓഫ് ചെയ്യും. തുടർന്ന് നിശ്ചലദൃശ്യങ്ങളുടെയും താളമേളങ്ങളുടെയും അകമ്പടിയോടെ ശാസ്ത്രി റോഡ്, സെൻട്രൽ ജംഗ്ഷൻ, കെ.കെ. റോഡ് വഴി റാലി മാമ്മൻ […]
Read more

സൈക്കിളിൽ സഞ്ചരിക്കവേ പുഴയിൽ വീണ് ഗൃഹനാഥൻ മരിച്ചു

കോട്ടയം: സൈക്കിളിൽ സഞ്ചരിക്കവേ പുഴയിൽ വീണ് ഒളശ്ശ സ്വദേശിയായ ഗൃഹനാഥൻ മരിച്ചു. ഒളശ്ശ പള്ളിപ്പുറത്തുശ്ശേരി വീട്ടിൽ വി. ഷാജി ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം നാല് മണിയോടെ ഒളശ്ശ തോണികടവിനു സമീപമായിരുന്നു അപകടം. വളർത്തുമൃഗങ്ങൾക്കായി പുല്ലുകെട്ട് സൈക്കിളിന്റെ പിന്നിൽ കെട്ടിവച്ച് പോകുമ്പോളാണ് ഷാജി പുഴയിലേക്ക് വീണത്. വിവരമറിഞ്ഞതിനെ തുടർന്ന് കോട്ടയത്തുനിന്നുള്ള ഫയർഫോഴ്സും വെസ്റ്റ് പോലീസും സ്ഥലത്തെത്തി. നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം തുടർ നടപടികൾക്കായി കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
Read more

സി.വൈ.എം.എൽ. നാടകമേള: ‘ഭഗത് സിംഗ് പുലിമല പി.ഒ.’ മികച്ച നാടകം; സുരേഷ് ദിവാകരൻ മികച്ച സംവിധായകൻ

കോട്ടയം: ജൂബിലി തിരുനാളിനോടനുബന്ധിച്ച് സി.വൈ.എം.എൽ.ന്റെ ആഭിമുഖ്യത്തിൽ നടത്തിയ നാടകമേളയുടെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു. പ്രശസ്ത നാടകമായ ‘ഭഗത് സിംഗ് പുലിമല പി.ഒ.’ മികച്ച നാടകമായി തിരഞ്ഞെടുക്കപ്പെട്ടു. ‘കാഴ്ചബംഗ്ലാവ്’ ആണ് മികച്ച രണ്ടാമത്തെ നാടകമായി തിരഞ്ഞെടുക്കപ്പെട്ടത്. മികച്ച സംവിധായകനുള്ള പുരസ്‌കാരം ‘ഭഗത് സിംഗ് പുലിമല പി.ഒ.’ എന്ന നാടകം സംവിധാനം ചെയ്ത സുരേഷ് ദിവാകരൻ കരസ്ഥമാക്കി. മികച്ച നടനായി ഇതേ നാടകത്തിലെ അഭിനയത്തിന് കണ്ണൂർ വാസൂട്ടി തിരഞ്ഞെടുക്കപ്പെട്ടു. ഗ്രീഷ്മ ഉദയ് ആണ് മികച്ച നടി. ‘താഴ്‌വാരം’ എന്ന നാടകത്തിലെ അഭിനയത്തിനാണ് […]
Read more

മരങ്ങാട്ടുപിള്ളി 14-ാം വാർഡിൽ ഗ്രേസിക്കുട്ടി എബ്രഹാം ശക്തമായ വിജയ പ്രതീക്ഷയിൽ; പ്രചാരണം സജീവം

കോട്ടയം: മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് 14-ാം വാർഡിൽ യു.ഡി.എഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഗ്രേസിക്കുട്ടി എബ്രഹാം ചേലയ്ക്കാപ്പിള്ളി ശക്തമായ വിജയ പ്രതീക്ഷയിലാണ്. തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് സജീവ സാന്നിധ്യമായിരുന്ന ഗ്രേസിക്കുട്ടിയും പ്രവർത്തകരും, നിർഭയവും ആത്മാർത്ഥവുമായ ഭവന സന്ദർശനങ്ങളിലൂടെ ജനങ്ങളുടെ പിന്തുണയും ആത്മവിശ്വാസവും നേടിയെടുക്കുന്നതിൽ വിജയിച്ചുവെന്നാണ് വിലയിരുത്തൽ. വികസന വിഷയങ്ങളിൽ ഊന്നിയാണ് സ്ഥാനാർത്ഥി വോട്ടർമാരെ സമീപിക്കുന്നത്. ഗ്രേസിക്കുട്ടി എബ്രഹാം താൻ പിന്തുടരുന്ന വികസനപാത വ്യക്തമാക്കുകയും ചെയ്തു. നാട്ടിലെ സമാധാനത്തെയും സാഹോദര്യത്തെയും വികസനത്തെയും തകർക്കാൻ ശ്രമിക്കുന്ന വികലമായ ജാതി-മത രാഷ്ട്രീയ ചിന്തകൾക്ക് […]
Read more

വ്യക്തിബന്ധങ്ങൾ മുതൽക്കൂട്ടാക്കി; കോഴാ ഡിവിഷനിൽ ബെന്നി കോച്ചേരിക്ക് ജനകീയ പിന്തുണ

കോട്ടയം: കുറവിലങ്ങാട്-ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിലെ കോഴാ ഡിവിഷനിൽ യു.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ബെന്നി കോച്ചേരിക്ക് വലിയ ജനകീയ പിന്തുണ നേട്ടമാകുന്നു. കുറവിലങ്ങാട്, മരങ്ങാട്ടുപിള്ളി, ഉഴവൂർ പഞ്ചായത്തുകളിലെ വാർഡുകൾ ഉൾപ്പെടുന്ന ഈ ഡിവിഷനിൽ ആദ്യമായി ജനവിധി തേടുന്ന സ്ഥാനാർത്ഥിക്ക്, കാൽ നൂറ്റാണ്ടോളം നീണ്ട മാധ്യമപ്രവർത്തനത്തിലൂടെയും രണ്ട് പതിറ്റാണ്ടോളം അധ്യാപകനായും നേടിയെടുത്ത ശക്തമായ വ്യക്തിബന്ധങ്ങളാണ് കരുത്താകുന്നത്. ഇതിനുപുറമെ, കിടപ്പുരോഗികളെ പരിചരിക്കുന്ന ‘സ്വരുമ പാലിയേറ്റീവ് കെയർ’ സ്ഥാപക കോർഡിനേറ്ററെന്ന നിലയിലുള്ള പ്രവർത്തനങ്ങളും അദ്ദേഹത്തിൻ്റെ സ്വീകാര്യത വർധിപ്പിച്ചു. രാഷ്ട്രീയത്തിനപ്പുറം വ്യക്തിബന്ധങ്ങളെ വോട്ടാക്കി […]
Read more

പാലാ ചെറുപുഷ്പം ഹോസ്പിറ്റലിൽ മെഗാ മെഡിക്കൽ ക്യാമ്പ്

കോട്ടയം: പാലാ ചെറുപുഷ്പം ട്രസ്റ്റ് ഹോസ്പിറ്റലിൻ്റേയും പാലാ റോട്ടറി ക്ലബ്ബിൻ്റേയും സംയുക്താഭിമുഖ്യത്തിൽ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഡിസംബർ 8-ാം തീയതി തിങ്കളാഴ്ച മുതൽ 12-ാം തീയതി വെള്ളിയാഴ്ച വരെയാണ് ക്യാമ്പ് നടക്കുക. രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ നടക്കുന്ന ക്യാമ്പിൽ എത്തുന്നവർക്ക് സൗജന്യ രജിസ്ട്രേഷനും സൗജന്യ കൺസൾട്ടിംഗും ലഭ്യമാകും. കൂടാതെ, സ്കാനിംഗിനും ലാബ് ടെസ്റ്റിംഗിനും 30% ഡിസ്കൗണ്ടും ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി 04822200434, 8075082982 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Read more

ഭവന സന്ദർശനത്തിൽ റെക്കോർഡ്; കുറവിലങ്ങാട് ഡിവിഷനിൽ ജോസ് മോൻ മുണ്ടക്കൽ വേറിട്ട പ്രചാരണത്തിലൂടെ ശ്രദ്ധേയനായി

കോട്ടയം: ജില്ലാ പഞ്ചായത്ത് കുറവിലങ്ങാട് ഡിവിഷൻ സ്ഥാനാർത്ഥിയായ ജോസ് മോൻ മുണ്ടക്കൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഭവന സന്ദർശനത്തിൽ റെക്കോർഡ് സൃഷ്ടിച്ചു. ഡിവിഷനിലെ ഇരുപത്തിമൂവായിരത്തിലധികം വീടുകളിൽ നാലായിരത്തോളം വീടുകൾ സ്ഥാനാർത്ഥി നേരിട്ട് സന്ദർശിച്ച് വേറിട്ട മുഖമായി. 65 വാർഡുകളുള്ള ഡിവിഷനിലെ ഓരോ വാർഡിലും കുറഞ്ഞത് 50 മുതൽ 100 വരെ വീടുകൾ അദ്ദേഹം സന്ദർശിച്ചു. വലിയ ഭൂവിസ്തൃതിയുള്ള ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ സ്ഥാനാർത്ഥികൾ ഇത്രയധികം ഭവനങ്ങൾ നേരിട്ട് സന്ദർശിക്കുന്നത് അസാധാരണമാണ്. കൂടാതെ, പരസ്യപ്രചാരണ സമാപനം ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി ഡിവിഷൻ […]
Read more

ജനസാഗരമായി പാലാ ഫുഡ് ഫെസ്റ്റിന് സമാപനം

കോട്ടയം : പാലാ ജൂബിലിയോടനുബന്ധിച്ച് പുഴക്കര മൈതാനിയിൽ ആരംഭിച്ച ഫുഡ് ഫെസ്റ്റിന് ഇന്ന് സമാപനമായി. പാലായ്ക്ക് ആഘോഷത്തിൻ്റെ പുതുരാവുകൾ സമ്മാനിച്ചുകൊണ്ട്, നിലയ്ക്കാത്ത ജനപ്രവാഹമാണ് ഫുഡ് ഫെസ്റ്റിലേക്ക് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായത്. വിവിധ രുചികളാൽ സമൃദ്ധമായ ഭക്ഷ്യമേളയിൽ ഇരിക്കാൻ ഇടമില്ലാത്ത വിധം കുടുംബങ്ങൾ ഒഴുകിയെത്തി. യുവതലമുറയെ ആകർഷിച്ച് ഡിജെ നൈറ്റുകൾ അരങ്ങേറിയപ്പോൾ പുഴക്കര മൈതാനി ആവേശത്തിമിർപ്പിലായി. പ്രധാന പെരുന്നാൾ ദിവസമായ ഇന്ന് ജനനിബിഡമായ അന്തരീക്ഷത്തിലാണ് പാലാ ഫുഡ് ഫെസ്റ്റ് പരിപാടികൾക്ക് തിരശ്ശീല വീഴുന്നത്.
Read more

Recent News

Advertisement
WhiteswanTV Footer