Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: kozhikkode

പാലത്തിൽ നിന്ന് കാര്‍ പുഴയിലേക്ക് തലകീഴായി മറിഞ്ഞു

കോഴിക്കോട്: മലപ്പുറം – കോഴിക്കോട് ജില്ലാ അതിര്‍ത്തിയിലെ, അപകടം പതിയിരിക്കുന്ന പനമ്പിലാവ് പാലത്തില്‍ നിന്ന് കാര്‍ പുഴയിലേക്ക് മറിഞ്ഞു. വണ്ടിയിലുണ്ടായിരുന്നവർ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. കക്കാടംപൊയിലിലെ വിനോദ സഞ്ചാര കേന്ദ്രത്തിലെത്തിയ മലപ്പുറം കടുങ്ങല്ലൂര്‍ സ്വദേശികള്‍ സഞ്ചരിച്ച ടാറ്റ ഇവി കാറാണ് അപകടത്തില്‍പ്പെട്ടത്. കാര്‍ പുഴയിലേക്ക് തലകീഴായി മറിയുകയായിരുന്നു. മലപ്പുറം – കോഴിക്കോട് ജില്ലാ അതിര്‍ത്തികള്‍ പങ്കിടുന്ന, വിനോദ സഞ്ചാര കേന്ദ്രമായ കക്കാടംപൊയിലിലേക്കുള്ള പ്രധാന പാതയാണിത്. 34 വര്‍ഷത്തെ പഴക്കമുണ്ടെങ്കിലും ആവശ്യത്തിന് വീതിയില്ലാത്തതും കൈവരികള്‍ സ്ഥാപിക്കാത്തതും ഇതുവഴിയുള്ള യാത്ര […]
Read more

മലാപ്പറമ്പ് അനാശാസ്യ കേന്ദ്രം സെക്സ് റാക്കറ്റ് കേസ്; ബിന്ദു നടത്തിപ്പുകാരി

കോഴിക്കോട്: മലാപ്പറമ്പിലെ അനാശാസ്യ കേന്ദ്രം സെക്സ് റാക്കറ്റ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട പൊലീസുകാരുടേത്. സംഭവത്തിൽ പ്രതിചേർത്ത പൊലീസ് ജില്ലാ ഹെഡ് ക്വാർട്ടേഴ്സ് ഡ്രൈവർമാരായ പെരുമണ്ണ സ്വദേശി സീനിയർ സിപിഒ ഷൈജിത്ത്, കുന്നമംഗലം പടനിലം സ്വദേശി സിപിഒ സനിത്ത് എന്നിവരാണ് കേന്ദ്രത്തിന്‍റെ യഥാര്‍ഥ നടത്തിപ്പുകാര്‍ എന്ന പോലീസ് കണ്ടെത്തി. കേസിലെ പ്രതിയായ ബിന്ദു നടത്തിപ്പുകാരി മാത്രം. ബിന്ദു കേന്ദ്രത്തിന്റെ മാനേജറും കാഷ്യറും മാത്രമാണെന്നും അന്വേഷണ സംഘം പറയുന്നു. ഷൈജിത്തിനും സനിത്തിനുമായി അന്വേഷണം തുടരുകയാണ്. പ്രതികളുടെ മൊബൈൽ ഫോൺ ഇന്നലെ പ്രവർത്തിച്ചെങ്കിലും […]
Read more

ഷഹബാസ് വധക്കേസ്: കുറ്റാരോപിതർക്ക് ജാമ്യം

കൊച്ചി: ഷഹബാസ് വധക്കേസിൽ കുറ്റാരോപിതരായ വിദ്യാർത്ഥികൾക്ക് ജാമ്യം. ആറ് വിദ്യാർത്ഥികൾക്കാണ് ജാമ്യം ലഭിച്ചത്. പ്രതികളായ വിദ്യാർത്ഥികളെ ഒബ്സെർവഷൻ ഹോമിൽ നിന്നും വിട്ടയക്കും. ജാമ്യം നൽകിയെങ്കിലും പ്രതികൾ മറ്റ് കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത്, അന്വേഷണത്തോട് സഹകരിക്കണം തുടങ്ങിയ ജാമ്യ വ്യവസ്ഥകൾ മുന്നോട്ടുവെച്ചാണ് ഹൈക്കോടതി പ്രതികളായ വിദ്യാർഥികൾക്ക് ജാമ്യം അനുവദിച്ചിട്ടുള്ളത്. ഫെബ്രുവരി 28നാണ് ട്യൂഷൻ സെന്ററിലെ കലാപരിപാടിയുമായി ബന്ധപ്പെട്ട വാക്കുതർക്കത്തിന് പിന്നാലെയുണ്ടായ സംഘർഷത്തെ തുടർന്ന് ഷഹബാസിനെ സഹവിദ്യാർഥികൾ ക്രൂരമായി മർദിച്ച് കൊലപെടുത്തിയത്. Content: Shahbaz murder case: Accused granted bail
Read more

കോഴിക്കോട് വൻ തീപിടിത്തം; അപകടം ഇന്ന് പുലർച്ചെ

കോഴിക്കോട്: പേപ്പർ അവശിഷ്ടം സൂക്ഷിച്ച കടയ്ക്ക് തീ പിടിച്ചു. കോഴിക്കോട് കൊളങ്ങരപ്പീടികയിൽ എക്കോ ഇക്കോ പേപ്പേഴ്സ് ആന്‍റ് സ്ക്രാപ്പ് (Eco papers and scrap) എന്ന സ്ഥാപനത്തിന്റെ ഷെഡിലാണ് തീ പടർന്നത്. ഷെഡ് പൂർണമായും കത്തി നശിച്ചു. കെട്ടിടത്തിനും കേടുപാടുണ്ടായി. ഇന്ന് പുലർച്ചെ 1.20 നാണ് അപകടം സംഭവിച്ചത്. മീഞ്ചന്ത ഫയർ സ്റ്റേഷനിൽ നിന്ന് മൂന്ന് യൂണിറ്റ് ഫയർ ഫോഴ്സ് സംഘം നാല് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ പുലർച്ചെയോടെയാണ് തീയണച്ചത്. തീപിടുത്തത്തില്‍ ഏകദേശം 5 ലക്ഷം രൂപയുടെ […]
Read more

വിഷ കൂൺ പാചകം ചെയ്തു കഴിച്ചു; ആറ് പേർ ആശുപത്രിയിൽ

കോഴിക്കോട്: താമരശ്ശേരി പൂനൂരിൽ വിഷ കൂൺ പാചകം ചെയ്തു കഴിച്ച ആറ് പേർ ആശുപത്രിയിൽ. കഴിച്ചയുടനെ ഛർദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പൂനൂർ സ്വദേശി അബൂബക്കർ, ഷബ്‌ന, സൈദ, ഫിറോസ്, ദിയ ഫെബിൻ, മുഹമ്മദ്‌ റസൻ തുടങ്ങിയവരാണ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നത്. പറമ്പിൽ നിന്നും കിട്ടിയ കൂൺ അയൽവാസികളായ രണ്ടു കുടുംബങ്ങളാണ് ഇന്നലെ പാകം ചെയ്തു കഴിച്ചത്. നിലവിൽ ഇവർ ചികിത്സയിൽ കഴിയുകയാണ്.
Read more

5 വര്‍ഷത്തിനിടെ മൂന്നാം തവണ, തുടർക്കഥയായി എടച്ചേരി മഖാമിൽ മോഷണം

കോഴിക്കോട്: തുടർക്കഥയായി എടച്ചേരി മഖാമിൽ വീണ്ടും മോഷണം. അഞ്ച് വര്‍ഷത്തിനിടെ മൂന്നാം തവണയും എടച്ചേരി മുസ്ലിം ആരാധനാലയത്തില്‍ മോഷണം. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് നാദാപുരം-വടകര സംസ്ഥാന പാതയോരത്ത് എടച്ചേരിയില്‍ സ്ഥിതിചെയ്യുന്ന കളിയാംവെള്ളി മാലോല്‍ കുഞ്ഞബ്ദുള്ള മുസ്ല്യാരുടെ നാമധേയത്തിലുള്ള മഖാമില്‍ മോഷണം നടന്നത്. മഖാമിലെ ഭണ്ഡാരം തകര്‍ത്ത് കവര്‍ച്ച നടത്തുകയായിരുന്നു. മഖാമിന് സമീപത്തെ വീട്ടില്‍ വളര്‍ത്തുന്ന നായ നിര്‍ത്താതെ കുരയ്ക്കുന്നത് കേട്ട് വീട്ടുകാര്‍ പുറത്ത് ചെന്ന് നോക്കിയിരുന്നു. ഈ സമയം ഒരാള്‍ മഖാമിന്റെ മതില്‍ ചാടിക്കടന്ന് സ്‌കൂട്ടറില്‍ […]
Read more

കോഴിക്കോട് ഉള്ള്യേരിയില്‍ ഒരാളെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് ഉള്ള്യേരിയില്‍ 56കാരന്റെ മൃതദേഹം തോട്ടില്‍ നിന്നും കണ്ടെത്തി. പഞ്ചായത്ത് ഗ്രൗണ്ടിനടുത്തുള്ള മാമ്പൊയില്‍ മാതാംതോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ബാലുശ്ശേരി എരമംഗലം സ്വദേശി ആലുള്ളതില്‍ ലോഹിതാക്ഷനാണ് മരിച്ചത്. ഇന്നലെ രാത്രി വീട്ടില്‍ നിന്നും മാമ്പെയാലിലുള്ള വിവാഹ സല്‍ക്കാരവീട്ടില്‍ പോയിരുന്നു. തിരിച്ചെത്താതിരുന്നതിനെ തുടർന്ന് വീട്ടുകാർ അന്യോഷിച്ചിറങ്ങുകയായിരുന്നു. ഇതിനിടെ ഇന്ന് രാവിലെയാണ് നാട്ടുകാര്‍ തോട്ടില്‍ മൃതദേഹം കണ്ടെത്തിയത്. തോട്ടിലെ ചെളിയിലും വെള്ളത്തിലും മുഖം ആഴ്ന്ന നിലയിലായിരുന്നു, മൃതദേഹം. മഴയെതുടര്‍ന്ന് തോട്ടില്‍ നല്ല ഒഴുക്കായിരുന്നു. അത്തോളി പോലീസ് സ്ഥലത്തെത്തി മൃതദേഹം മൊടക്കല്ലൂര്‍ […]
Read more

ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു മരണം

കോഴിക്കോട്: ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം. വടകര ദേശീയ പാതയിലാണ് അപകടമുണ്ടായത്. കുഞ്ഞിപ്പള്ളിയില്‍ വച്ചുണ്ടായ അപകടത്തില്‍ മാഹി ചാലക്കര സ്വദേശി മൈദക്കമ്പനി റോഡിലെ സികെ ഹൗസില്‍ റഫീഖ്(45) ആണ് മരിച്ചത്. ഇന്നലെ രാത്രി ഏഴോടെയാണ് അപകടമുണ്ടായത്. ദേശീയ പാതയില്‍ നിന്ന് സര്‍വീസ് റോഡിലേക്ക് കയറുന്നതിനിടെ, കനത്ത മഴയില്‍ രൂപപ്പെട്ട റോഡിലെ കുഴിയില്‍ വീണ് ഓട്ടോ മറിയുകയായിരുന്നു. ഓടിക്കൂടിയ യാത്രക്കാര്‍ റഫീഖിനെ ഉടന്‍ തന്നെ മാഹി ഗവ. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Read more

കഞ്ചാവ് കേസിൽ ഒളിവില്‍ പോയ പ്രതി പിടിയിൽ; കുറ്റ്യാടി സ്വദേശി അമീര്‍ ആണ് പിടിയിലായത്

കോഴിക്കോട്: കഞ്ചാവ് കേസിൽ ഒളിവിൽ പോയ പ്രതി അറസ്റ്റിൽ. കോഴിക്കോട് കുറ്റ്യാടി സ്വദേശി അമീര്‍ ആണ് പിടിയിലായത്. കടുക്കാംകുഴിയില്‍ വോളീബോള്‍ കോര്‍ട്ടിന് സമീപം വാടക വീട്ടില്‍ താമസിക്കുകയായിരുന്നു അമീർ. എംഡിഎംഎ, കഞ്ചാവ് തുടങ്ങിയ മയക്കുമരുന്ന് വില്‍പ്പന നടത്തികൊണ്ട് പൊലീസിനെ കബളിപ്പിച്ച് ഒളിവില്‍ പോയിരുന്ന അമീർ മയക്കുമരുന്ന് മൊത്ത വിതരണക്കാരനാണ്. കുറ്റ്യാടി സ്വദേശി അടുക്കത്ത് ആശാരിക്കണ്ടി അമീര്‍ ആണ് പൊലീസ് പിടിയിലായത്. കഴിഞ്ഞ സെപ്റ്റംബര്‍ 25 ന് ഒരു പെണ്‍കുട്ടിയെ കാണാതായ പരാതിയെ തുടര്‍ന്ന് കുറ്റ്യാടി സബ് ഇന്‍സ്‌പെക്ടറുടെ […]
Read more

ഉള്ളുലഞ്ഞ് കുറ്റ്യാടി; ആദിദേവിന് വിട നൽകി ജന്മനാട്

കോഴിക്കോട്: ഊട്ടിയിൽ പൈൻ മരം ദേഹത്ത് വീണ് മരിച്ച കുറ്റ്യാടി സ്വദേശിയായ ആദിദേവിന് വിട നൽകി ജന്മനാട്. പൊതുദർശനത്തിനു വെച്ച മൃതദേഹം ഇന്ന് രാവിലെ ഒമ്പതരയോടെയാണ് വീട്ടുവളപ്പിൽ സംസ്കരിച്ചത്. കളിചിരിയുമായി കുടുംബത്തോടൊപ്പം അവധിക്കാലമാഘോഷിക്കാൻ പോയ ആദിദേവ് തിരിച്ചെത്തിയത് ചേതനയറ്റ ശരീരവുമായാണ് . കലിതുള്ളിപെയ്യുന്ന പേമാരിയെ പോലും കണക്കാക്കാതെയാണ് ആദിദേവിനെ അവസാനമായി ഒരു നോക്ക് കാണാൻ വിങ്ങിപ്പൊട്ടിക്കൊണ്ട് ഒന്തംപറമ്പത്തെ വീട്ടിലേക്ക് ആളുകൾ എത്തുന്നത് . നെഞ്ചുപൊട്ടിക്കരയുന്ന ഉറ്റവരെയും സഹപാഠികളെയും ഒന്നാശ്വസിപ്പിക്കാൻ പോലും സാധിക്കാതെ നിസ്സഹായവസ്ഥയോടെ വിതുമ്പുകയാണ് കോവുക്കുന്ന് ഗ്രാമം. […]
Read more
Advertisement
WhiteswanTV Footer