Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: kozhikkode

എക്സൈസ് പരിശോധനക്കിടെ മെത്താഫെറ്റമിൻ വിഴുങ്ങി; യുവാവിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

കോഴിക്കോട്: താമരശ്ശേരിയിൽ മെത്താഫെറ്റമിൻ വിഴുങ്ങിയ യുവാവിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. എക്സൈസ് സംഘത്തിന്റെ പരിശോധനയ്ക്കിടെയാണ് യുവാവ് മാരക ലഹരിമരുന്നായ മെത്താഫെറ്റമിൻ വിഴുങ്ങിയത്. തലയാട് കലാട് വാളക്കണ്ടിയിൽ റഫ്സിൻ (26) ആണ് എക്സൈസ് പരിശോധനയ്ക്കിടെ ലഹരിമരുന്നു വിഴുങ്ങിയത്. ഇയാളുടെ പക്കൽ നിന്ന് 0.544 ഗ്രാം മെത്താഫെറ്റമിൻ പിടികൂടി. 0.20 ഗ്രാം മെത്താഫെറ്റമിൻ ഇയാൾ വിഴുങ്ങി എന്നാണ് പ്രാഥമിക നിഗമനം. രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് സംഘം വീട്ടിൽ എത്തിയപ്പോഴാണ് ഇയാൾ മെത്താഫെറ്റമിൻ വിഴുങ്ങിയത്. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് […]
Read more

കരിപ്പൂർ വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്നും പുറത്തെത്തിച്ച വിദേശമദ്യവുമായി ഒരാൾ പിടിയിൽ

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്നും പുറത്തെത്തിച്ച വിദേശമദ്യവുമായി ഒരാൾ പിടിയിൽ. കരിപ്പൂർ കുമ്മിണിപറമ്പ് സ്വദേശി അബ്ദുറഹിമാനാണ് പിടിയിലായത്. ഒരു ലിറ്റർ വീതമുള്ള പത്ത് കുപ്പി മദ്യമാണ് ഇയാൾ പുറത്തേക്ക് കടത്താൻ ശ്രമിച്ചത്. ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്ന് വിദേശയാത്ര കഴിഞ്ഞ് വരുന്നവർക്ക് മാത്രമാണ് മദ്യം നൽകാറുള്ളത്. എന്നാൽ അബ്‌ദുറഹ്മാൻ മദ്യം വാങ്ങാൻ മാത്രമായാണ് വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിലെത്തിയത്. ഇവിടെ നിന്ന് 10 കുപ്പി മദ്യം വാങ്ങി പുറത്തേക്ക് വന്നപ്പോഴാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. […]
Read more

താമരശ്ശേരിയില്‍ യുവാവിന് കുത്തേറ്റു: പ്രതികളിലൊരാള്‍ പിടിയില്‍

കോഴിക്കോട്: താമരശ്ശേരിയില്‍ യുവാവിനു കുത്തേറ്റു. അമ്പായത്തോട് അറമുക്ക് സ്വദേശി മുഹമ്മദ് ജനീഷിനാണ് കുത്തേറ്റത്. കാറില്‍ എത്തിയ സംഘമാണ് മുഹമ്മദ് ജനീഷിനെ ആക്രമിച്ചത്. കുത്തേറ്റ മുഹമ്മദ് ജനീഷ് നിരവധി കേസുകളില്‍ പ്രതിയാണ്. സംഭവത്തിന് ശേഷംനടത്തിയ പരിശോധനയില്‍ ഇയാളുടെ പക്കല്‍ നിന്നു പൊലീസ് കത്തി കണ്ടെത്തി. അക്രമികള്‍ ഒരാളെന്നു സംശയിക്കുന്ന ആളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പരുക്കേറ്റ മുഹമ്മദ് ജനീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read more

വിവാഹ മോചനത്തിന് സഹായിച്ചു; വീട് കയറി ആക്രമണം 3 പേര്‍ക്ക് പരിക്ക്

കോഴിക്കോട്: കുടുംബ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഒരു സംഘമാളുകള്‍ വീട്ടില്‍ കയറി നടത്തിയ അക്രമത്തെ തുടര്‍ന്ന് കുട്ടി ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റതായി പരാതി. കൊടിയത്തൂര്‍ കാരകുറ്റി സ്വദേശികളായ മുഹമ്മദ് റിസാല്, ഭാര്യ ഫസീല ഇവരുടെ രണ്ടര വയസ്സുള്ള മകന്‍ അലീല്‍ ജവാദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ഇവരെ മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് അനിഷ്ട സംഭവങ്ങള്‍ നടന്നത്. ഫസീലയുടെ സഹോദരനായ അസ്ലം വിവാഹ മോചിതനായിരുന്നു. അസ്ലം വിവാഹം ചെയ്ത യുവതിയുടെ സഹോദരനായ സ്വലൂപിന്റെ […]
Read more

ബെംഗളൂരുവിൽ നിന്ന് മയക്കുമരുന്ന് എത്തിച്ച് നൽകുന്ന സംഘത്തിലെ പ്രധാന കണ്ണി പിടിയിൽ

കോഴിക്കോട്: ബെംഗളൂരുവിൽ നിന്ന് മയക്കുമരുന്ന് എത്തിച്ച് നൽകിയിരുന്ന ലഹരി സംഘത്തിലെ പ്രധാന കണ്ണിയെ പൊലീസ് പിടികൂടി. കോഴിക്കോട് എലത്തൂര്‍ വെങ്ങളം സ്വദേശി ഖുല്‍ഫി യാസിനെ(മുഹമ്മദ് യാസിന്‍)യാണ് എലത്തൂർ പൊലീസ് മടിവാളയിൽ നിന്നും കസ്റ്റഡിയിലെടുത്തത്. കോഴിക്കോട് ജില്ലയിൽ എംഡിഎംഎ, മെത്താഫിറ്റമിന്‍, ബ്രൗണ്‍ഷുഗര്‍ എന്നിവ എത്തിച്ചു നല്‍കിയിരുന്ന പ്രധാനിയാണ് ഇയാൾ. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്ത അത്തോളി സ്വദേശി മുഹമ്മദ് നുഫൈലിനെ ചോദ്യം ചെയ്തതാണ് ഇയാളിലേക്ക് അന്വേഷണം നീളുന്നതിൽ നിർണായകമായത്. നുഫൈൽ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എലത്തൂർ ഇന്‍സ്‌പെക്ടര്‍ […]
Read more

ട്രെയിനിനുള്ളില്‍ കത്തി വീശി യാത്രക്കാരന്റെ പരാക്രമം; രണ്ടുപേര്‍ക്ക് പരിക്ക്

കോഴിക്കോട്: മദ്യലഹരിയില്‍ ട്രെയിനില്‍ കത്തി വീശി യാത്രക്കാരന്റെ പരാക്രമം. ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. അക്രമിയെ ആര്‍പിഎഫ് കസ്റ്റഡിയില്‍ എടുത്തു. വെള്ളിയാഴ്ച രാത്രി ബാംഗ്ലൂര്‍-പുതുച്ചേരി ട്രെയിനിലെ ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ ആണ് സംഭവം നടന്നത്. ട്രെയിന്‍ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ കടന്ന് കടലുണ്ടി റെയില്‍വേ ഗേറ്റിന് സമീപം എത്തിയപ്പോഴാണ് യാത്രക്കാരനായ ഒരാള്‍ സഹയാത്രികനുനേരെ കത്തി വീശിയത്. അക്രമിയും പരിക്കേറ്റയാളും തമിഴ്‌നാട് സ്വദേശികളാണ്. ഇരുവരും തമ്മിലുള്ള വാക്കുതര്‍ക്കമാണ് കത്തിവീശുന്ന നിലയിലേക്ക് എത്തിയത്. ഇരുവരും മദ്യലഹരിയിലായിരുന്നു എന്നാണ് പോലീസ് നൽകുന്ന വിവരം. രണ്ടുപേര്‍ക്ക് […]
Read more

കോഴിക്കോട്ട് ട്രാവല്‍സ് ഉടമയെ തട്ടിക്കൊണ്ടുപോയതായി പരാതി

കോഴിക്കോട്: ട്രാവല്‍സ് ഉടമയെ തട്ടിക്കൊണ്ടു പോയതായി പരാതി. പൊലീസെന്ന വ്യാജേന വന്ന സംഘമാണ് തട്ടിക്കൊണ്ട് പോയതെന്നാണ് പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ കസബ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ബുധനാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് കോഴിക്കോട് എംഎം അലി റോഡിലെ കെ.പി. ട്രാവല്‍സ് ഉടമ ബിജുവിനെ തട്ടിക്കൊണ്ടുപോയത്. ട്രാവല്‍ഓഫീസിലെത്തി ബിജുവിനെ പൊലീസെന്ന വ്യാജേന എത്തിയ സംഘം ബലം പ്രയോഗിച്ച് പിടിച്ചുകൊണ്ടുപോയെന്നാണ് പരാതി. സാമ്പത്തിക ഇടപാടാണ് സംഭവത്തിനു പിന്നിലെന്നാണ് സൂചന. കെഎല്‍ 10 എആര്‍ 0468 എന്ന നമ്പര്‍പ്ലേറ്റുളള കാറിലാണ് ബിജുവിനെ […]
Read more

പണമില്ലെങ്കിലും സൗജന്യമായി ഭക്ഷണം കഴിക്കാം

കോഴിക്കോട്: കൈയ്യില്‍ പണമില്ലെന്ന കാരണത്താല്‍ വിശപ്പ് മാറ്റാനാകാതെ ഇനി ബുദ്ധിമുട്ടേണ്ടകാര്യമില്ല. ഈ ഹോട്ടലില്‍ ചെന്നാല്‍ നിങ്ങളുടെ വിശപ്പ് മാറ്റാം.അതും പണമൊന്നും നല്‍കാതെ തന്നെ. പക്ഷേ, ഒരു നിബന്ധന മാത്രം, നിങ്ങള്‍ ലഹരി ഉപയോഗിക്കുന്ന ആളാകരുത്. കോഴിക്കോട് നരിക്കുനി ബസ് സ്റ്റാന്റിന് സമീപം പ്രവര്‍ത്തിക്കുന്ന സുല്‍ത്താന്‍ ഹോട്ടല്‍ ഉടമയാണ് വയറെരിയുന്നവരുടെ വിശപ്പകറ്റാന്‍ പണം മാനദണ്ഡമല്ലെന്ന പ്രഖ്യാപനവുമായി മുന്നോട്ട് വന്നിരിക്കുന്നത്. ലഹരി ഉപയോഗിക്കുന്നവര്‍ക്ക് ഈ സൗജന്യം ലഭ്യമാകില്ലെന്നും ഉടമ കെ സലീം വ്യക്തമാക്കി. ലഹരി ഉപയോഗിക്കാത്തവരും നിര്‍ധനരുമായവര്‍ക്ക് ഭക്ഷണം സൗജന്യമാണെന്ന് […]
Read more

21 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

കോഴിക്കോട്: കോഴിക്കോട് എരഞ്ഞിപ്പാലത്ത് കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ. വിൽപ്പനയ്ക്കായി സൂക്ഷിച്ച 21.2 കിലോഗ്രാം കഞ്ചാവുമായി രണ്ട് ഒഡീഷ സ്വദേശികളെ എക്സൈസ് അറസ്റ്റ് ചെയ്തു. മധു സ്വൈൻ (28 വയസ്), സിലു സേദി (26 വയസ്) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് എക്സൈസ് എൻഫോഴ്സ്മെന്‍റ് ആന്‍റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പ്രജിത്ത് എ യുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. എക്സൈസ് ഐബി പ്രിവന്‍റീവ് ഓഫീസർ ഷിബിൻ, എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗങ്ങളായ സിവിൽ എക്സൈസ് ഓഫീസർ […]
Read more

ഹോട്ടല്‍ മുറിയില്‍ നിന്ന് ജനലിലൂടെ താഴേക്ക് വീണ് യുവാവ് മരിച്ചു

മലപ്പുറം: നിലമ്പൂരിലെ സ്വകാര്യ ഹോട്ടല്‍ മുറിയില്‍ നിന്ന് താഴേക്ക് വീണ് യുവാവ് മരിച്ചു. കോഴിക്കോട് പെരുവണ്ണാമൂഴി അജയ് കുമാര്‍ (23) ആണ് മരിച്ചത്. പാര്‍ക്ക് റസിഡന്‍സി ഹോട്ടലിന്‍റെ മൂന്നാം നിലയിലെ മുറിയിലായിരുന്നു അജയ് താമസിച്ചിരുന്നത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ റൂമിലെ ജനാലയിലൂടെ പുറത്തേക്ക് വീഴുകയായിരുന്നു. മൂന്നാം നിലയിലെ ഹോട്ടല്‍ മുറിയുടെ ജനലിലൂടെ താഴേക്ക് വീഴാണ് മരണം. എന്നാൽ എങ്ങനെയാണ് അപകടം സംഭവിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. […]
Read more
Advertisement
WhiteswanTV Footer