Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kozhikode

വിനോദയാത്രാ സംഘത്തിനു നേരെ ആക്രമം; 4 പേർക്ക് പരുക്ക്, 5 പേർക്കെതിരെ കേസടുത്തു

കോഴിക്കോട്: വയനാട്ടിൽ വിനോദയാത്ര പോയി തിരികെ വരുകയായിരുന്ന ചേളന്നൂർ സ്വദേശികളായ സ്ത്രീകളും ,കുട്ടികളും അടങ്ങുന്ന 42 പേർ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് ഒടുങ്ങാക്കാടിനു സമീപം കാർ മുന്നിലിട്ട് തടഞ്ഞു നിർത്തി ഒരു സംഘം ബസ്സിന് അകത്ത് കയറി പ്രായപൂർത്തിയാകാത്ത കുട്ടികളെയടക്കം മർദ്ദിക്കുകയും, ഒരു സ്ത്രീയുടെ ഫോൺ കവർച്ച ചെയ്യുകയും ചെയ്തു എന്നാണ് പരാതി. ഇന്നലെ രാത്രി 11.15 ഓടെ ചുരം മൂന്നാം വളവിൽ വെച്ച് ബസ് മറ്റൊരു ഗുഡ്സ് വാഹനവുമായി ചെറുതായാട്ട് ഉരസിയിരുന്നു. ഈ പ്രശ്നം പറഞ്ഞു […]
Read more

നരിക്കുനി അങ്ങാടിയിലെ ഓവുചാൽ അപകടക്കെണിയാകുന്നു

കോഴിക്കോട്: നരിക്കുനി അങ്ങാടിയിൽ റോഡിലെ മഴവെള്ളം കലുങ്കിലേക്ക് ഒഴുകിപ്പോകുന്നതിനായി കടയുടെ തറയോടു ചേർത്ത് ടാറിങ്‌ നടത്താതെ നിർത്തിയ ചെറിയ അഴുക്കുചാൽ യാത്രക്കാർക്ക് ഭീഷണിയാകുന്നു. നരിക്കുനി ബസ്‌ സ്റ്റാൻഡിലേക്ക് തിരിയുന്ന പൂനൂർ റോഡ് ജങ്ഷനിൽ നന്മണ്ട-പടനിലം റോഡിൽ നിന്ന്‌ ബൈപ്പാസ് റോഡിലേക്ക് കയറുന്ന ഭാഗത്തെ ഇരുവശത്തെയും കടകൾക്കു മുന്നിലായി അശാസ്ത്രീയമായ രീതിയിൽ നിലനിർത്തിയിരിക്കുന്ന വീതികുറഞ്ഞ ചാൽ ആണ് ഇരുചക്രവാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും അപകടഭീഷണിയാകുന്നത്. കടകളിലേക്ക് വരുന്നവർക്കും ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഒരടിയിൽ താഴെ മാത്രമാണ് ഇതിന്റെ വീതി. ഒരടിയോളം താഴ്ചയും. എളുപ്പവഴിയിലൂടെ […]
Read more

താമരശ്ശേരിയിൽ കിണറുകളിലെ വെള്ളത്തിന് നീല നിറം

കോഴിക്കോട്: താമരശ്ശേരിയിൽ കിണറുകളിലെ വെള്ളത്തിന് നീല നിറം. താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡ് കാരാടി തോട്ടക്കര ഭാഗത്തെ കിണറുകളിലെ വെള്ളമാണ് നീല നിറത്തിൽ കാണപ്പെട്ടത്. തോട്ടക്കര ഷിനോബിൻ്റെ വീട്ടിലെ കിണറിൽ കഴിഞ്ഞ വ്യാഴാഴ്ച മുതലും, സമീപത്തെ അബ്ദുൽ അസീസിൻ്റെ വീട്ടിലെ കിണറിൽ ഇന്നലെ മുതലുമാണ് നിറവ്യത്യാസം കണ്ടുതുടങ്ങിയത്. വെള്ളത്തിന് മറ്റ് ഗന്ധമൊന്നും ഇല്ല. ആരോഗ്യ വകുപ്പ് അധികൃതരേയും, ഗ്രാമ പഞ്ചായത്ത് അധികൃതരേയും വിവരമറിയിച്ചതായി വീട്ടുകാർ പറഞ്ഞു. വീടുകളുടെ 50 മീറ്റർ അകെ ലെ കൂടി ഒരു തോട് […]
Read more

നടുറോഡിൽ മദ്യപാനം; ഹോൺമുഴക്കിയ ലോറിഡ്രൈവറെ ഭീഷണിപ്പെടുത്തി യുവാക്കൾ

കോഴിക്കോട്: താമരശ്ശേരിയിൽ ഞായറാഴ്ച ഉച്ചയോടെ നടുറോഡിലിരുന്ന് യുവാക്കൾ മദ്യപിച്ച സംഭവം നാട്ടുകാർക്ക് ആശങ്കയായി. റോഡിൽനിന്ന് മാറണമെന്ന് ആവശ്യപ്പെട്ട ലോറിഡ്രൈവറെ യുവാക്കൾ ഭീഷണിപ്പെടുത്തുകയും ചെയ്തു. താമരശ്ശേരി കോരങ്ങാട്–കോഴിക്കൽ റോഡിൽ അൽഫോൻസാ സ്‌കൂളിന് സമീപമാണ് നടന്നത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് താമരശ്ശേരി പി.സി. മുക്ക് സ്വദേശി ഹഫീസ്, മുണ്ടപ്പുറം സ്വദേശി സാലു എന്നിവർ റോഡിന്റെ നടുവിലിരുന്ന് മദ്യപാനം ആരംഭിച്ചത്. മദ്യക്കുപ്പിയും ഗ്ലാസും ടച്ചിങ്സുമായെത്തിയ ഇരുവരും പൊതുജനങ്ങൾ സഞ്ചരിക്കുന്ന റോഡിലായിരുന്നു മദ്യപിച്ചത്. ഇതിനിടെ ഇതുവഴിയെത്തിയ ഒരു ലോറിയുടെ ഡ്രൈവർ റോഡിൽനിന്ന് മാറണമെന്ന് […]
Read more

മടവൂർ പഞ്ചായത്തിൽ തെരുവുനായ്ക്കൾക്ക് പേവിഷബാധ; പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചു

കോഴിക്കോട്: 2025-26 വാർഷിക പദ്ധതിയുടെ ഭാഗമായി മടവൂർ ഗ്രാമപഞ്ചായത്തിൽ തെരുവുനായ്ക്കൾക്കുള്ള പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് (Anti-Rabies Vaccination) ആരംഭിച്ചു . പദ്ധതിയുടെ ഉദ്ഘാടനം ഫെബ്രുവരി 14 ശനിയാഴ്ച ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബഹു. സഫിയ മുഹമ്മദ് നിർവഹിച്ചു . കരിപ്പൂർ പുറായിൽ വെച്ചാണ് ഉദ്ഘാടന ചടങ്ങുകൾ നടന്നത്. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന നായകളെ പിടികൂടി ശാസ്ത്രീയമായി പ്രതിരോധ കുത്തിവെപ്പ് നൽകാനാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തി നടപ്പിലാക്കുന്ന ഈ പ്രവർത്തനത്തിൽ വാർഡ് തലത്തിലുള്ള […]
Read more

അടിവാരത്ത് എംഡിഎംഎയുമായി ബാലുശ്ശേരി സ്വദേശികളായ മൂന്നു യുവാക്കൾ പിടിയിൽ

കോഴിക്കോട്: മാരക ലഹരി മരുന്നായ എംഡിഎംഎയുമായി ബാലുശ്ശേരി സ്വദേശികളായ മൂന്നുപേർ പിടിയിൽ. ബാലുശ്ശേരി കിനാലൂർ വെളളച്ചിയിൽ റഹ്നാസ് (30), വട്ടോളി ബസാർ കോറോത്ത് പൊയിൽ അമർജിഹാദ് (29), കരിയാത്തൻകാവ് കൊയിലാട്ട് മുഹമ്മദ് ഫാസിൽ (30) എന്നിവരെയാണ് താമരശ്ശേരി പോലീസ് പിടികൂടിയത്. അടിവാരത്ത് വെച്ചാണ് യുവാക്കൾ പിടിയിലായത്. ഇവരിൽ നിന്നും 73.3 ഗ്രാം എംഡിഎംഎ പോലീസ് കണ്ടെടുത്തു. ഇവർ സഞ്ചരിച്ച ബൈക്കും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. താമരശ്ശേരി പോലീസും, കോഴിക്കോട് റൂറൽ പോലീസ് മേധാവിക്ക് കീഴിലെ ക്രൈം സ്കോഡും […]
Read more

കോഴിക്കോട് എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കോഴിക്കോട്: കോഴിക്കോട് ടൗൺ സ്റ്റേഷനിലെ എസ്ഐക്ക് കുത്തേറ്റു. എസ്ഐ ഷാഫിക്കാണ് കുത്തേറ്റത്. കുത്തിയ ആൾ പിടിയിലായി. വെസ്റ്റ്ഹിൽ സ്വദേശി പ്രമോദ് ആണ് പിടിയിലായത്. ഇയാൾ നിരവധി കേസുകളിൽ പ്രതിയാണ്. ടൗൺ പൊലീസ് സ്റ്റേഷന് മുന്നിൽ വെച്ചാണ് എസ്ഐക്ക് കുത്തേറ്റത്. സ്റ്റേഷന് സമീപത്തെ ഹോട്ടലിൽ പ്രശ്നം നടക്കുന്നതറിഞ്ഞ് എത്തിയതായിരുന്നു, അപ്പോഴാണ് കുത്തേറ്റത്. ഇദ്ദേഹത്തെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് ടൗൺ സ്റ്റേഷന് മുൻവശത്തായുള്ള ഹോട്ടലിൽ ചായ കുടിക്കാനായാണ് എസ്ഐ ഷാഫി എത്തിയത്. അപ്പോൾ ഹോട്ടലിലെ സപ്ലൈയറും പ്രതിയായ […]
Read more

വാഹന ഉടമകൾക്ക് ജാഗ്രതാ നിർദ്ദേശം

കോഴിക്കോട്: റോഡരികിൽ പാർക്ക് ചെയ്യുന്ന വാഹന ഉടമകൾക്ക് ജാഗ്രതാ നിർദ്ദേശം. താമരശ്ശേരിഫോറസ്റ്റ് ഓഫീസിൻ്റെ മുന്നിലെ പാർക്കിംങ്ങ് ഗ്രൗണ്ടിൽ നിർത്തിയിട്ട ടൂറിസ്റ്റ് ബസ്സിൻ്റെ ഉൾവശം പൂർണമായും നശിപ്പിച്ച സാഹചര്യത്തിലും കഴിഞ്ഞ ദിവസം രാത്രി താമരശ്ശേരി ചുങ്കത്ത് നിർത്തിയിട്ട ആബുലൻസിന് അകത്ത് കയറി വാഹനം കൊണ്ടുപോകാൻ ശ്രമം നടത്തിയ സാഹചര്യത്തിലും റോഡരികിലും, പെട്രോൾ പമ്പിലും നിർത്തിയിട്ട പിക്കപ്പ് വാനുകൾ മോഷ്ടിച്ച് കാർ തകർക്കുകയും, തീവെപ്പ് നടത്തുകയും ചെയ്ത സാഹചര്യത്തിൽ സമാനമായ സംഭവങ്ങൾ തടയാനും, ഇന്നലെ പകൽ 12 മണി വരെ […]
Read more

രാസലഹരിയായ എംഡിഎംഎ യുമായി യുവാക്കൾ പിടിയിൽ

കോഴിക്കോട്: അതിമാരക രാസലഹരിയായ എം. ഡി. എം. എ യുമായി ബട്ട് റോഡ് ബീച്ചിൽ തൈക്കൂട്ടം പറമ്പിൽ റോബർട്ട് ജെയിംസ് (34), നടുവണ്ണൂർ മുണ്ടക്കാട്ട് പറമ്പിൽ മുഹമ്മദ് റിസ്‌വാൻ (26), കല്ലായി KT ഹൗസിൽ ഷഹരീഷ് (30), പയ്യാനക്കൽ ഷിഫ മൻസിലിൽ ഫിനാൻ നാസിം (20) എന്നിവരെ എരഞ്ഞിപ്പാലത്ത് വെച്ച് സിറ്റി നാർക്കോട്ടിക് സെൽ അസിസ്റ്റന്‍റ് കമ്മീഷണർ കെ. എ. ബോസിൻ്റെ നേതൃത്വത്തിൽ ഉള്ള സിറ്റി ഡാൻസാഫും നടക്കാവ് പോലീസ് സ്റ്റേഷന്‍ സബ് ഇൻസ്പെക്ടർ ലീലയുടെ നേതൃത്വത്തിലുള്ള […]
Read more

ആരാമ്പ്രം പ്രദേശത്ത് തെരുവുനായകൾ പെരുകുന്നു

കോഴിക്കോട്: ആരാമ്പ്രം പ്രദേശത്ത് തെരുവുനായകൾ പെരുകുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു. രാവിലെയും വൈകുന്നേരവും സ്കൂൾ കുട്ടികളും ജോലി കഴിഞ്ഞ് മടങ്ങുന്നവരുമാണ് കൂടുതലായി ബുദ്ധിമുട്ട് നേരിടുന്നത്. കൂട്ടമായി നടക്കുന്ന നായകൾ റോഡിലൂടെ സഞ്ചരിക്കുന്നവർക്കും ഇരുചക്രവാഹന യാത്രക്കാർക്കും ഭീഷണിയാകുന്ന സാഹചര്യമാണുള്ളത്. രാത്രി സമയങ്ങളിൽ നായകളുടെ കുരച്ചിലും കൂട്ടമായി ഓടുന്നതും ജനങ്ങളിൽ ആശങ്ക വർധിപ്പിക്കുന്നു. പലരും ഭയന്ന് വഴിമാറി സഞ്ചരിക്കേണ്ട അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു. അടിയന്തരമായി പിടികൂടൽ നടപടികളും വന്ധ്യംകരണവും വാക്സിനേഷനും നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ തദ്ദേശ സ്ഥാപനങ്ങളും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix