Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kozhikode

വോട്ട് വീണില്ല പിന്നാലെ ബൈക്കിൽ പാഞ്ഞ് ഉദ്യോഗസ്ഥർ; കണ്ണങ്കരയിൽ നാടകീയ രംഗങ്ങൾ

കോഴിക്കോട്: പോളിങ് യന്ത്രത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷമുള്ള ‘ബീപ്പ്’ ശബ്ദം കേൾക്കുന്നതിന് മുൻപേ വോട്ടർ മടങ്ങിയതിനെത്തുടർന്ന് കണ്ണങ്കരയിൽ വോട്ടെടുപ്പ് തടസ്സപ്പെട്ടു. കണ്ണങ്കര ഇച്ചന്നൂർ സ്കൂളിലെ 101-ാം നമ്പർ ബൂത്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഒടുവിൽ രണ്ട് കിലോമീറ്റർ അകലെയെത്തിയ വോട്ടറെ ബൈക്കിൽ പോയി തിരികെ എത്തിച്ചാണ് വോട്ട് രേഖപ്പെടുത്തിയത്. ബൂത്തിൽ വോട്ടെടുപ്പ് ആരംഭിച്ച് അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോഴായിരുന്നു സംഭവം. നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി വോട്ട് രേഖപ്പെടുത്തിയ ശേഷം വോട്ടർ പുറത്തേക്ക് പോയി. എന്നാൽ മെഷീനിൽ നിന്നും ശബ്ദം വരാത്തത് […]
Read more

വിവാദങ്ങൾ നിയമപരമായി നേരിടും; പേരാമ്പ്ര പിടിച്ചടക്കും: ഫാത്തിമ തഹ്ലിയ

കോഴിക്കോട്: കേരളം വീണ്ടുമൊരു നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങുമ്പോൾ ഏറെ ചർച്ചയാക്കപ്പെട്ട മണ്ഡലമായിരുന്നു പേരാമ്പ്ര. വിവാദങ്ങളും ആരോപണങ്ങളും വാക്‌വാദങ്ങളും ജനങ്ങൾ കണ്ട മണ്ഡലം കൂടിയായിരുന്നു പേരാമ്പ്ര. എന്നാൽ ഇത്തവണ പേരാമ്പ്ര പിടിച്ചെടുക്കുമെന്ന് യുഡിഫ് സ്ഥാനാർത്ഥി ഫാത്തിമ തഹ്ലിയ. സമുദായത്തിന്റെ പേരില്‍ വോട്ട് പിടിച്ചെന്ന പരാതിയില്‍ ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നൽകുമെന്നും ഫാത്തിമ തഹ്ലിയ പറഞ്ഞു. പേരാമ്പ്രയില്‍ ഫാത്തിമ തഹ്ലിയക്കെതിരെ മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ അനൗണ്‍സ്‌മെന്റ് നടത്തിയെന്ന യുഡിഎഫ് ആരോപണം വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും നല്‍കിയിരുന്നു. […]
Read more

വാടകവീട്ടിലെ അനധികൃത പടക്കനിർമാണം; ഒരാൾ അറസ്റ്റിൽ

കോഴിക്കോട്: കുന്ദമംഗലം കുരിക്കത്തൂരിൽ അനധികൃത പടക്കനിർമാണത്തിനിടെ ഉണ്ടായ സ്‌ഫോടനത്തിൽ രണ്ടുപേർ മരിച്ച സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പടക്കനിർമാണത്തിനായി വീട് വാടകയ്‌ക്കെടുത്ത കോഴിക്കോട് മുണ്ടിക്കൻത്താഴം സ്വദേശി വിഷ്ണുവാണ് അറസ്റ്റിലായത്. സ്‌ഫോടനം നടന്ന സമയത്ത് ഇയാളും വീട്ടിലുണ്ടായിരുന്നു. പരിക്കേറ്റ വിഷ്ണുവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് ഞായറാഴ്ച രാവിലെ കുന്നമംഗലം പോലീസ് അറസ്റ്റ് രേഖപ്പെടുത്തി. വിഷ്ണുവിന്റെ സുഹൃത്ത് ഹിജിത്തിനെയും കേസിൽ പ്രതിയാക്കി. ശനിയാഴ്ച രാത്രി പത്തുമണിയോടെ നടന്ന സ്‌ഫോടനത്തിൽ കോഴിക്കോട് […]
Read more

കോഴിക്കോട് വീട്ടിൽ കയറി ആക്രമണം; രണ്ടുപേർ റിമാൻഡിൽ

കോഴിക്കോട്: വീട്ടിൽ കയറി യുവതിയെയും കുടുംബത്തെയും ആക്രമിച്ച കേസിൽ രണ്ടുപേർ റിമാൻഡിൽ. കുന്ദമംഗലം സ്വദേശികളായ പോക്കർ (62)യും മകൻ അബ്ദുസ്സമദ് (33)യും ചേവായൂർ പോലീസ് അറസ്റ്റ് ചെയ്തു. നരിക്കുനി പുല്ലാളൂരിൽ നടന്ന സംഭവത്തിൽ, മുൻവൈരാഗ്യം കാരണം പ്രതികൾ മാരകായുധങ്ങളുമായി വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെയും ഭർത്തൃമാതാവിനെയും മർദ്ദിക്കുകയും മകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയിൽ പറയുന്നു. വീടിന്റെ മുൻവശത്തെ വാതിൽ കമ്പിവടി ഉപയോഗിച്ച് തകർത്തതായും ആരോപണം ഉണ്ട്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് […]
Read more

അനൗണ്‍സ്‌മെന്റ് വിവാദത്തിൽ പ്രതികരണവുമായി ടി പി രാമകൃഷ്ണൻ

കോഴിക്കോട്: പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തെഹ്ലിയക്കെതിരായ അനൗണ്‍സ്‌മെന്റ് വിവാദം തള്ളിയിരിക്കുകയാണ് എല്‍ഡിഎഫ് കണ്‍വീനറും സ്ഥാനാര്‍ത്ഥിയുമായ ടി പി രാമകൃഷ്ണന്‍. വിവാദം ഉയര്‍ത്തിയവരാണ് പരിശോധിക്കേണ്ടത്. പരാതിയില്‍ അന്വേഷണം നടത്തട്ടെ. നോട്ടീസ് കിട്ടിയിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ മേൽ കുറ്റം ചുമത്താനാണ് നോക്കുന്നത്. ല്‍ഡിഎഫിന്റെ ഔദ്യോഗിക പ്രചരണ വാഹനത്തിന്റെ റെക്കോര്‍ഡ് തരാം. പെന്‍ഡ്രൈവ് നല്‍കാന്‍ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു. പേരാമ്പ്ര സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന സ്ഥലമാണ്. കഴിഞ്ഞ കാലത്തൊന്നും യുഡിഎഫുമായും എല്‍ഡിഎഫുമായോ യാതൊരു വിവാദവും നിലവില്ലന്നും കൂട്ടിച്ചേർത്തു.
Read more

ആവേശക്കടലിലേക്ക് ക്യാപ്റ്റന്റെ വരവ്

കോഴിക്കോട്: ആവേശക്കടലിലേക്ക് ക്യാപ്റ്റന്റെ വരവ്. പുറമേരി കടത്തനാട് രാജാസ് സ്കൂൾ മൈതാനിയിൽ എൽ.ഡി.എഫ്. തിരഞ്ഞെടുപ്പ് റാലിക്കെത്തിയ ആയിരങ്ങൾക്ക് ആവേശ നിമിഷമായി മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യം. വ്യാഴാഴ്ച രാത്രി എട്ടോടെയാണ് അദ്ദേഹം റാലി ഉദ്ഘാടനം ചെയ്യാനെത്തിയത്. ഏഴുമണിക്ക് എത്തുമെന്നായിരുന്നു അറിയിപ്പ്, എന്നാൽ വൈകിയാണ് എത്തിയത്. ഇതിനകം മൈതാനം നിറഞ്ഞിരുന്നു; റോഡുകളിലേക്കും ജനക്കൂട്ടം വ്യാപിച്ചു, ഗതാഗതം തടസ്സപ്പെട്ടു. ഏകദേശം 35 മിനിറ്റ് നീണ്ട പ്രസംഗത്തിൽ സർക്കാർ നേട്ടങ്ങളും മുൻ യു.ഡി.എഫ്. സർക്കാരുകളുമായുള്ള താരതമ്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇടതുഭരണം തുടരേണ്ടതിന്റെ […]
Read more

ക്ഷേത്രക്കുളത്തിൽ മുങ്ങിമരണം; വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ കണ്ണീരണിഞ്ഞ് നാട്

കോഴിക്കോട്: എലത്തൂർ പുതിയാപ്പയിൽ ക്ഷേത്രക്കുളത്തിൽ മുങ്ങി വിദ്യാർത്ഥി മരിച്ച സംഭവം നാടിനെ ദുഃഖത്തിലാഴ്ത്തി. പുതിയാപ്പ പണ്ടാരക്കണ്ടി മനോജിന്റെ മകൻ ശ്രീനന്ദൻ ആണ് മരണപ്പെട്ടത്. അച്ഛനും സഹോദരിയുമായ് പുത്തൂർ ക്ഷേത്രക്കുളത്തിൽ കുളിക്കാൻ എത്തിയപ്പോഴായിരുന്നു അപകടം. രാവിലെ ഏഴുമണിയോടെയാണ് സംഭവം നടന്നത്. ശ്രീനന്ദന് നീന്തൽ അറിയാമായിരുന്നുവെങ്കിലും, സഹോദരി പാർവതിയെ നീന്തൽ പഠിപ്പിക്കുന്നതിനിടയിൽ അച്ഛൻ ശ്രദ്ധ മാറ്റിയപ്പോൾ കുട്ടി വെള്ളത്തിൽ താഴേക്ക് ആണ്ടുപോകുകയായിരുന്നു. മനോജ് ഉടൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ബഹളം കേട്ട് നാട്ടുകാർ എത്തി കുട്ടിയെ പുറത്തെടുത്ത് സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും […]
Read more

നഗരത്തിന്റെ സൗന്ദര്യം ആസ്വദിക്കാം; ഡബിൾ ഡെക്കർ ബസ് ഇന്നുമുതൽ നിരത്തിലിറങ്ങും

കോഴിക്കോട്: ആകാശം കണ്ട് കോഴിക്കോട് നഗരത്തിലൂടെ ഇനിമുതൽ ചുറ്റി കറങ്ങാം. അതും ഡബിൾ ഡക്കർ ബസിൽ. മാർച്ച് പത്തിന് ഔദ്യോഗികമായി ഫ്‌ളാഗ് ഓഫ് ചെയ്‌തെങ്കിലും ബസിനു സഞ്ചരിക്കാൻ റോഡുകളിൽ സ്ഥാപിച്ചിട്ടുള്ള ഉയര കേബിളുകൾ തടസ്സമായിരുന്നു. ഈ കേബിളുകൾ മാറ്റിയതോടെ ഇന്ന് വൈകിട്ട് നാലരമുതൽ പൊതുസർവീസ് ആരംഭിക്കും. മലബാറിലെ ആദ്യത്തെ ഇലക്ട്രിക് ഡബിൾ ഡക്കർ ബസാണിത്. 28 കിലോമീറ്റർ സഞ്ചരിച്ച് നഗരത്തിന്റെ സൗന്ദര്യം ആസ്വദിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ ഈ സിറ്റി റൈഡ് […]
Read more

കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ സ്ഥാനാർത്ഥിക്ക് ചിഹ്നമില്ല

കോഴിക്കോട്: ആവശ്യപ്പെട്ട ചിഹ്നം ലഭിക്കാതെ വെട്ടിലായിരിക്കുയാണ് കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാർത്ഥിയായ അഹമ്മദ് ദേവർകോവിൽ. ഗ്ലാസ് ചിഹ്നം തെരഞ്ഞെടുപ്പ് കമ്മീഷന്റെ പട്ടികയില്‍ ഇല്ലാത്തതാണ് സ്ഥാനാർത്ഥിയെ പ്രതിസന്ധിയിൽ ആക്കിയിരിക്കുന്നത്. ഗ്ലാസ് ചിഹ്നത്തില്‍ അഹമ്മദ് ദേവര്‍ കോവില്‍ നേരത്തെ പ്രചാരണം തുടങ്ങിയിരുന്നു. ചിഹ്നം പ്രതിസന്ധിയിലായ സാഹചര്യത്തില്‍ ഗ്ലാസ് ചിഹ്നം ഉള്‍പ്പെടുത്തിയുള്ള പ്രചരണം തത്കാലം നിര്‍ത്തിവയ്ക്കാന്‍ സിപിഐഎം നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. 2024-ലെ പട്ടികയില്‍ ഗ്ലാസ് ചിഹ്നം ഉള്‍പ്പെടുത്തിയിരുന്നു. എന്നാൽ ഇത്തവണ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച പട്ടികയില്‍ നിന്നുമാണ് ഗ്ലാസ് […]
Read more

ബേപ്പൂരില്‍ റീല്‍സ് മാറി റിയാലിറ്റി വരും, എല്ലാ ഇസങ്ങളും അവസാനിക്കും: പി വി അന്‍വര്‍

കോഴിക്കോട്: ബേപ്പൂരില്‍ റീല്‍സ് മാറി റിയാലിറ്റി വരുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി പി വി അന്‍വര്‍. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിനു ശേഷമായിരുന്നു പ്രതികരണം. എല്ലാ ഇസങ്ങള്‍ക്കെതിരെയുള്ള പോരാട്ടം കൂടിയാണ് ഇതെന്നും ബേപ്പൂരില്‍ എല്ലാ ഇസങ്ങളും അവസാനിക്കുമെന്നും മാറ്റം വേണമെന്നാണ് ബേപ്പൂരിലെ സഖാക്കള്‍ ആഗ്രഹിക്കുന്നതെന്നും പറഞ്ഞു. യുഡിഎഫ് വന്‍ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ വരുമെന്നും പി വി അന്‍വര്‍ പറഞ്ഞു. ഗവ. കോളേജും കുടിവെള്ളവും ചികിത്സയും ഇല്ലാത്ത മണ്ഡലമാണ് ബേപ്പൂര്‍. ഇവിടെ സമഗ്രമേഖലയിലും വികസനം ആവശ്യമാണ്. ആഴ്ചയില്‍ രണ്ട് ദിവസം മാത്രമാണ് കുടിവെള്ളം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix